Saturday, September 22nd, 2018

വീട്ടിനുള്ളില്‍ വൃദ്ധയുടെ ജഡം

മാവേലിക്കര: വീട്ടില്‍ തനിച്ച് കഴിഞ്ഞിരുന്ന വൃദ്ധമാതാവിന്റെ ഒരുമാസത്തിലേറെ പഴക്കമുള്ള മൃതദേഹം കിടപ്പുമുറിയില്‍ കണ്ടെത്തി. ചെട്ടികുളങ്ങര കൈതതെക്ക് കണ്ണമംഗലം അളകാപുരിയില്‍ പരേതനായ ജനാര്‍ദനന്‍നായരുടെ ഭാര്യ സുമതി നായരാണ് (75) മരിച്ചത്. രണ്ട് മക്കളാണിവര്‍ക്ക്. മകന്‍ ഡോ. സഞ്ജയ് ഭാര്യ അനുപമക്കൊപ്പം പട്ടാമ്പിയിലാണ്. മകള്‍ സുധാപണിക്കരെ ചങ്ങനാശേരിയിലാണ് വിവാഹം ചെയ്തയച്ചത്. ഇവര്‍ വിളിച്ചിട്ട് ഒരുമാസത്തോളമായി അമ്മ ഫോണ്‍ എടുത്തിരുന്നില്ലെന്നാണ് പറയുന്നത്. ഇതേതുടര്‍ന്ന് ചങ്ങനാശേരിയില്‍നിന്ന് മരുമകന്‍ ഡോ. നാരായണ പണിക്കര്‍ തിങ്കളാഴ്ച വൈകുന്നേരം അന്വേഷിച്ച് വീട്ടില്‍ എത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. സംശയം … Continue reading "വീട്ടിനുള്ളില്‍ വൃദ്ധയുടെ ജഡം"

Published On:Aug 21, 2013 | 5:37 pm

മാവേലിക്കര: വീട്ടില്‍ തനിച്ച് കഴിഞ്ഞിരുന്ന വൃദ്ധമാതാവിന്റെ ഒരുമാസത്തിലേറെ പഴക്കമുള്ള മൃതദേഹം കിടപ്പുമുറിയില്‍ കണ്ടെത്തി. ചെട്ടികുളങ്ങര കൈതതെക്ക് കണ്ണമംഗലം അളകാപുരിയില്‍ പരേതനായ ജനാര്‍ദനന്‍നായരുടെ ഭാര്യ സുമതി നായരാണ് (75) മരിച്ചത്. രണ്ട് മക്കളാണിവര്‍ക്ക്. മകന്‍ ഡോ. സഞ്ജയ് ഭാര്യ അനുപമക്കൊപ്പം പട്ടാമ്പിയിലാണ്. മകള്‍ സുധാപണിക്കരെ ചങ്ങനാശേരിയിലാണ് വിവാഹം ചെയ്തയച്ചത്. ഇവര്‍ വിളിച്ചിട്ട് ഒരുമാസത്തോളമായി അമ്മ ഫോണ്‍ എടുത്തിരുന്നില്ലെന്നാണ് പറയുന്നത്. ഇതേതുടര്‍ന്ന് ചങ്ങനാശേരിയില്‍നിന്ന് മരുമകന്‍ ഡോ. നാരായണ പണിക്കര്‍ തിങ്കളാഴ്ച വൈകുന്നേരം അന്വേഷിച്ച് വീട്ടില്‍ എത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്.
സംശയം തോന്നി പൊലീസില്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് മാവേലിക്കര പൊലീസ് എത്തി മകന്റെ സാന്നിധ്യത്തില്‍ രാത്രി ഒമ്പതുമണിയോടെയാണ് വീട് തുറന്നത്. മുറിയില്‍ ഫാന്‍ കറങ്ങുന്നുണ്ടായിരുന്നു. മൃതദേഹം അസ്ഥിപഞ്ജരം മാത്രമായ നിലയിലായിരുന്നു. ആഭരണങ്ങളോ വീട്ടിലെ മറ്റ് സാധനങ്ങളോ നഷ്ടപ്പെട്ടിട്ടില്ലെന്നും ഹൃദ്രോഗമാണ് മരണകാരണമെന്ന് കരുതുന്നു.

 

LIVE NEWS - ONLINE

  • 1
    2 mins ago

    ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി യുവാവ് ജീവനൊടുക്കി

  • 2
    55 mins ago

    ബിഷപ് ഫ്രാങ്കോ മുളക്കലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

  • 3
    1 hour ago

    യുവതി വാഹനാപകടത്തില്‍ മരിച്ചു

  • 4
    1 hour ago

    കന്യാസ്ത്രീകള്‍ സമരം ചെയ്തില്ലെങ്കിലും സര്‍ക്കാര്‍ നടപടി സ്വീകരിക്കും: എം.എ.ബേബി

  • 5
    1 hour ago

    കോടിയേരിക്ക് മാനസികം: പിഎസ് ശ്രീധരന്‍ പിള്ള

  • 6
    1 hour ago

    കണ്ണൂര്‍ വിമാനത്താവളം സിഐഎസ്എഫ് സുരക്ഷ ഏറ്റെടുക്കും

  • 7
    2 hours ago

    ലഹരി വിപത്തുകള്‍ക്കെതിരെ മുന്നറിയിപ്പുമായി ‘ഫോളോയിംഗ്’

  • 8
    2 hours ago

    ബിഷപ്പിന്റെ അറസ്റ്റ്; ക്രൈസ്തവ സഭയെ ഒന്നടങ്കം അവഹേളിക്കരുത്: മുല്ലപ്പള്ളി

  • 9
    2 hours ago

    മരക്കാറില്‍ കീര്‍ത്തി സുരേഷ് നായികയായേക്കും