Sunday, November 18th, 2018

കോഴിക്കോട് ബീച്ചില്‍ അജ്ഞാത മൃതദേഹം

കോഴിക്കോട് നഗരസഭ ഓഫീസിനു സമീപം ഇന്ന് പുലര്‍ച്ചെയാണ് അറുപത് വയസോളം പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്.

Published On:Jul 30, 2018 | 11:50 am

കോഴിക്കോട്: കോഴിക്കോട് ബീച്ചില്‍ 60 വയസ്സ് പ്രായം തോന്നിക്കുന്നയാളുടെ അജ്ഞാത മൃതദേഹം കണ്ടെത്തി. കോഴിക്കോട് നഗരസഭ ഓഫീസിനു സമീപം ഇന്ന് പുലര്‍ച്ചെയാണ് അറുപത് വയസോളം പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. രാത്രിയില്‍ സാമൂഹികവിരുദ്ധരുടെ ശല്യം വര്‍ധിച്ചതിനെ തുടര്‍ന്ന് ബീച്ചില്‍ കഴിഞ്ഞ ദിവസം പോലീസ് എയ്ഡ് പോസ്റ്റ് പ്രവര്‍ത്തനം ആരംഭിച്ചതിന് തൊട്ടടുത്ത ദിവസമാണ് വീണ്ടും മൃതദേഹം കണ്ടെത്തിയത്. ആറ് മാസത്തിനിടെ മൂന്നാമത്തെ മൃതദേഹമാണ് സൗത്ത് ബീച്ചിലും പരിസരത്തുമായി കണ്ടെത്തുന്നത്. സംഭവത്തില്‍ ടൗണ്‍ പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തി. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായും ടൗണ്‍ പോലീസ് അറിയിച്ചു.

LIVE NEWS - ONLINE

  • 1
    5 mins ago

    തലശ്ശേരിയില്‍ വീട്ടമ്മയുടെ ദേഹത്ത് ചുവന്ന പെയിന്റ് ഒഴിച്ചു

  • 2
    35 mins ago

    നടന്‍ കെ.ടി.സി അബ്ദുള്ള അന്തരിച്ചു

  • 3
    58 mins ago

    കെ. സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

  • 4
    14 hours ago

    ശബരിമല തീര്‍ഥാടകരുടെ വാഹനം മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു

  • 5
    15 hours ago

    കെ.പി ശശികലയ്ക്ക് ജാമ്യം

  • 6
    19 hours ago

    ശശികല കോടതിയിലേക്ക്; ജാമ്യത്തിലിറങ്ങിയ ശേഷം ശബരിമലയ്ക്ക് പോകാന്‍ അനുമതി

  • 7
    23 hours ago

    ശശികലയുടെ അറസ്റ്റ് നിയമവിരുദ്ധമെന്ന് ശ്രീധരന്‍ പിള്ള

  • 8
    24 hours ago

    ശശികലുടെ അറസ്റ്റ്: ഹിന്ദുഐക്യ വേദിയുടെ നേതൃത്വത്തില്‍ റാന്നി പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധം

  • 9
    1 day ago

    ഇന്ന് സംസ്ഥാന വ്യാപക ഹര്‍ത്താല്‍