Tuesday, August 22nd, 2017

മകന്‍ വീട്ടിലെത്തിയപ്പോള്‍ മാതാവ് മരിച്ച നിലയില്‍

കാസര്‍കോട്: വീട്ടമ്മയെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പുത്തിഗെ എ.കെ.ജി നഗറിലെ ആയിഷ (52)യെയാണ് ഇന്ന് രാവിലെ 10 മണിയോടെ വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് നാലു ദിവസത്തെ പഴക്കമുണ്ട്. ഇവരുടെ ഏകമകന്‍ മുഹമ്മദ് ബാസിത്ത് ദര്‍സ് വിദ്യാര്‍ത്ഥിയാണ്. ഒരാഴ്ച കഴിഞ്ഞ് മകന്‍ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് മാതാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണകാരണമെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. കല്യാണവീടുകളിലും മറ്റും ജോലിക്ക് പോകാറുള്ള ആയിഷ ജോലിക്ക് പോയതായിരിക്കുമെന്ന് കരുതി പരിസരവാസികള്‍ ആരും അന്വേഷിച്ചിരുന്നില്ല. മകന്‍ … Continue reading "മകന്‍ വീട്ടിലെത്തിയപ്പോള്‍ മാതാവ് മരിച്ച നിലയില്‍"

Published On:Aug 12, 2017 | 10:15 am

കാസര്‍കോട്: വീട്ടമ്മയെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പുത്തിഗെ എ.കെ.ജി നഗറിലെ ആയിഷ (52)യെയാണ് ഇന്ന് രാവിലെ 10 മണിയോടെ വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് നാലു ദിവസത്തെ പഴക്കമുണ്ട്. ഇവരുടെ ഏകമകന്‍ മുഹമ്മദ് ബാസിത്ത് ദര്‍സ് വിദ്യാര്‍ത്ഥിയാണ്. ഒരാഴ്ച കഴിഞ്ഞ് മകന്‍ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് മാതാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഹൃദയാഘാതമാണ് മരണകാരണമെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. കല്യാണവീടുകളിലും മറ്റും ജോലിക്ക് പോകാറുള്ള ആയിഷ ജോലിക്ക് പോയതായിരിക്കുമെന്ന് കരുതി പരിസരവാസികള്‍ ആരും അന്വേഷിച്ചിരുന്നില്ല. മകന്‍ തിരിച്ചെത്തിയതോടെയാണ് ആയിഷയുടെ മരണം പുറംലോകമറിഞ്ഞത്. വിവരമറിഞ്ഞ് കുമ്പള പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തി.

 

LIVE NEWS - ONLINE

  • 1
    2 hours ago

    മാസപ്പിറവി കണ്ടു; കേരളത്തില്‍ ബലിപെരുന്നാള്‍ സംപ്തംബര്‍ ഒന്നിന്

  • 2
    3 hours ago

    ബാറുകള്‍ തുറക്കാന്‍ നീക്കം;തീരുമാനം നാളത്തെ മന്ത്രിസഭാ യോഗത്തില്‍

  • 3
    7 hours ago

    തമിഴ്‌നാട്ടില്‍ 19 എംഎല്‍എമാര്‍ സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ചു

  • 4
    9 hours ago

    മുത്തലാഖ് സുപ്രീംകോടതി നടപടി ചരിത്രപരമെന്ന് പ്രധാനമന്ത്രി

  • 5
    9 hours ago

    വരാപ്പുഴ പീഡനക്കേസ്: ശോഭാ ജോണിന് 18 വര്‍ഷം തടവ്

  • 6
    9 hours ago

    വരാപ്പുഴ പീഡനക്കേസ്: ശോഭാ ജോണിന് 18 വര്‍ഷം തടവ്

  • 7
    9 hours ago

    വിമാന കമ്പനികള്‍ പ്രവാസികളെ ചൂഷണം ചെയ്യുന്നത് നിര്‍ത്തണം

  • 8
    9 hours ago

    15 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

  • 9
    9 hours ago

    തോന്നക്കലില്‍ കോളേജ് വിദ്യാര്‍ത്ഥിക്ക് വെട്ടേറ്റു