Sunday, September 23rd, 2018

ഡി ഡി ഇ നടത്തിയ ചര്‍ച്ച നാട്ടുകാര്‍ തടഞ്ഞു

  കോഴിക്കോട്: വിദ്യാര്‍ഥികളെ അധ്യാപകന്‍ പീഡിപ്പിച്ച സംഭവത്തില്‍ അടച്ച വെങ്ങപ്പറ്റ ഗവ. ഹൈസ്‌കൂളില്‍ കോഴിക്കോട് വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍ എന്‍. അമ്മത് എത്തി നടത്തിയ ചര്‍ച്ച ഏകപക്ഷീയമെന്നാരോപിച്ച് നാട്ടുകാര്‍ തടഞ്ഞുവച്ചു. തുടര്‍ന്ന് ചിലരെ കൂടി വിളിച്ചു ചര്‍ച്ച ചെയ്തശേഷമാണ് പരിഹാരമുണ്ടായത്. ആരോപണ വിധേയനായ അധ്യാപകനെ സംരക്ഷിക്കുകയും സംഭവം പൂഴ്ത്തിവെക്കുകയും ചെയ്ത പ്രധാനഅധ്യാപകന്റെ പേരില്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യത്തില്‍ ഉറച്ചുനിന്ന നാട്ടുകാരെ ചര്‍ച്ചയില്‍ പങ്കെടുപ്പിച്ചില്ല. ഇതേത്തുടര്‍ന്നാണ് പ്രശ്‌നമുണ്ടായത്. ഹെഡ്മാസ്റ്റര്‍ തനിക്ക് തെറ്റുപറ്റിയെന്ന് നാട്ടുകാരെ അറിയച്ചതിന് ശേഷമാണ് രംഗം ശാന്തമായത്. … Continue reading "ഡി ഡി ഇ നടത്തിയ ചര്‍ച്ച നാട്ടുകാര്‍ തടഞ്ഞു"

Published On:Oct 4, 2013 | 3:01 pm

 

കോഴിക്കോട്: വിദ്യാര്‍ഥികളെ അധ്യാപകന്‍ പീഡിപ്പിച്ച സംഭവത്തില്‍ അടച്ച വെങ്ങപ്പറ്റ ഗവ. ഹൈസ്‌കൂളില്‍ കോഴിക്കോട് വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍ എന്‍. അമ്മത് എത്തി നടത്തിയ ചര്‍ച്ച ഏകപക്ഷീയമെന്നാരോപിച്ച് നാട്ടുകാര്‍ തടഞ്ഞുവച്ചു. തുടര്‍ന്ന് ചിലരെ കൂടി വിളിച്ചു ചര്‍ച്ച ചെയ്തശേഷമാണ് പരിഹാരമുണ്ടായത്.
ആരോപണ വിധേയനായ അധ്യാപകനെ സംരക്ഷിക്കുകയും സംഭവം പൂഴ്ത്തിവെക്കുകയും ചെയ്ത പ്രധാനഅധ്യാപകന്റെ പേരില്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യത്തില്‍ ഉറച്ചുനിന്ന നാട്ടുകാരെ ചര്‍ച്ചയില്‍ പങ്കെടുപ്പിച്ചില്ല. ഇതേത്തുടര്‍ന്നാണ് പ്രശ്‌നമുണ്ടായത്. ഹെഡ്മാസ്റ്റര്‍ തനിക്ക് തെറ്റുപറ്റിയെന്ന് നാട്ടുകാരെ അറിയച്ചതിന് ശേഷമാണ് രംഗം ശാന്തമായത്. അന്വേഷണം നടത്തി രണ്ടാഴ്ചയ്ക്കുള്ളില്‍ പരിഹാരമുണ്ടാക്കുമെന്ന് വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടറും ഉറപ്പുനല്‍കി.
ഡിഡിഇ എത്തിയപ്പോള്‍ പൊതുചര്‍ച്ച നടത്താതെ ചിലരെ മാത്രം സ്‌കൂളിലേക്ക് കടത്തിവിട്ടതാണ് പ്രശ്‌നത്തിന് കാരണമെന്നും മണിക്കൂറുകളോളം പുറത്ത് കാത്തുനിന്നവരെ ഗൗനിക്കാതെ ഡിഡിഇ സ്ഥലം വിടാന്‍ ശ്രമിച്ചപ്പോഴാണ് തടഞ്ഞതെന്നും നാട്ടുകാര്‍ പറഞ്ഞു.

ഹോസ്റ്റല്‍ വാര്‍ഡനെ പെണ്‍കുട്ടികള്‍ പൂട്ടിയിട്ടു.
മലപ്പുറം: ഹോസ്റ്റല്‍ വാര്‍ഡനെ പെണ്‍കുട്ടികള്‍ മുറിയില്‍ പൂട്ടിയിട്ടു. കാലിക്കറ്റ് സര്‍വകലാശാല ലേഡീസ് ഹോസ്റ്റല്‍ വാര്‍ഡനും സുവോളജി അധ്യാപികയുമായ ഡോ. ഇ. പുഷ്പലതയെ ഇരുനൂറില്‍പ്പരം പെണ്‍കുട്ടികള്‍ ഒരുമണിക്കൂറിലേറെ മുറിയില്‍ പൂട്ടിയിട്ടു. സുവോളജി പഠനവകുപ്പിലെ പുഷ്പലതയുടെ മുറിയുടെ വാതില്‍ വൈകിട്ട് നാലരയോടെ പെണ്‍കുട്ടികള്‍ അടച്ച് പുറത്ത് ഉപരോധം ഏര്‍പ്പെടുത്തുകയായിരുന്നു.
ലേഡീസ് ഹോസ്റ്റലിന്റെ തകര്‍ന്ന മതില്‍ പുനഃസ്ഥാപിച്ചില്ലെന്നും ഓണാവധിക്ക് ഹോസ്റ്റല്‍ അടച്ചപ്പോള്‍ മുറികളില്‍ സാമൂഹികവിരുദ്ധര്‍ പൂട്ടുപൊട്ടിച്ച് കയറി ചില വിദ്യാര്‍ഥിനികളുടെ ബാഗുകളില്‍ ചില വസ്തുക്കള്‍ നിക്ഷേപിച്ച പ്രശ്‌നത്തില്‍ കുറ്റവാളികളെ കണ്ടെത്തിയില്ലെന്നും മറ്റും ആരോപിച്ചായിരുന്നു മിന്നല്‍ സമരം.

 

LIVE NEWS - ONLINE

  • 1
    12 hours ago

    ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

  • 2
    13 hours ago

    ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

  • 3
    16 hours ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി

  • 4
    18 hours ago

    ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കി

  • 5
    18 hours ago

    രക്തവും ഉമിനീരും ബലം പ്രയോഗിച്ച് ശേഖരിച്ചു: ബിഷപ്പ്

  • 6
    18 hours ago

    ബിഷപ്പിനെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

  • 7
    21 hours ago

    ബിഷപ് ഫ്രാങ്കോ മുളക്കലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

  • 8
    21 hours ago

    കന്യാസ്ത്രീകള്‍ സമരം ചെയ്തില്ലെങ്കിലും സര്‍ക്കാര്‍ നടപടി സ്വീകരിക്കും: എം.എ.ബേബി

  • 9
    21 hours ago

    കോടിയേരിക്ക് മാനസികം: പിഎസ് ശ്രീധരന്‍ പിള്ള