Wednesday, July 24th, 2019

‘സ്‌നേഹം വളര്‍ത്താന്‍ വേണ്ടിയാണ് സൈന്യം, ചീത്ത അങ്കിള്‍മാരെ തുരത്താനും’

രാജ്യത്തിന് വേണ്ടി ജീവന്‍ നല്‍കിയ ധീരജവാന്റെ മകളുടെ വാക്കുകള്‍ ഓരോ ഭാരതീയനും ആവേശം നിറയ്ക്കുന്നതാണ്

Published On:Feb 15, 2019 | 1:00 pm

‘സ്‌നേഹം വളര്‍ത്താന്‍ വേണ്ടിയാണ് സൈന്യം. ചീത്ത അങ്കിള്‍മാരെ തുരത്താനും. നമുക്ക് ഒരു പേടിയും ഇല്ലാതെ സമാധാനത്തോടെ ജീവിക്കാനാണ് സൈനികര്‍ ജോലി ചെയ്യുന്നത്. ജയ് ഹിന്ദ് എന്ന് അഭിമാനത്തോടെ പറയാന്‍ എല്ലാവര്‍ക്കും അവസരമുണ്ടാക്കുകയാണ് സൈന്യം’ നൈന എന്ന് ഒരു കൊച്ചു കുഞ്ഞിന്റെ വാക്കുകളാണിത്. രാജ്യത്തിന് വേണ്ടി ജീവന്‍ നല്‍കിയ ധീരജവാന്റെ മകളുടെ വാക്കുകള്‍ ഓരോ ഭാരതീയനും ആവേശം നിറയ്ക്കുന്നതാണ്.
മേജര്‍ അക്ഷയ് ഗിരീഷിന്റെ മകള്‍ നൈനയാണ് ഇപ്പോള്‍ വൈറലായിരിക്കുന്ന വിഡിയോയിലെ താരം. 2016 നവംബര്‍ 29 ന് നഗ്രോതയില്‍ വച്ച് ശത്രുക്കളെ തുരത്തുന്നതിനിടെയാണ് മേജര്‍ രക്തസാക്ഷിയായത്. അച്ഛന്‍ പഠിപ്പിച്ച കാര്യങ്ങള്‍ ക്യാമറയ്ക്ക് മുന്നില്‍ തുറന്നുപറയുകയാണ് ഈ കുഞ്ഞുമകള്‍. അച്ഛന്‍ ജീവിച്ചിരുന്ന കാലത്ത് അദ്ദേഹത്തിന്റെ ജോലിയെക്കുറിച്ച് ചോദിച്ചപ്പോള്‍ ലഭിച്ച മറുപടിയാണ് ഇവള്‍ പറയുന്ന്. ഈ വിഡിയോ സോഷ്യല്‍ ലോകത്ത് പങ്കുവച്ചതോടെ വൈറലായിരിക്കുകയാണ്.

LIVE NEWS - ONLINE

  • 1
    2 mins ago

    എല്ലാം വിലക്ക് വാങ്ങാന്‍ സാധിക്കില്ലെന്ന് ബി.ജെ.പി തിരിച്ചറിയും: പ്രിയങ്ക

  • 2
    41 mins ago

    സ്‌കൂളുകള്‍ക്ക് അവധിയെന്ന് വ്യാജ സന്ദേശം; കേസെടുക്കാന്‍ കലക്ടറുടെ നിര്‍ദേശം

  • 3
    1 hour ago

    ചെറുതല്ല എന്നാല്‍ വലുതും

  • 4
    2 hours ago

    കായിക ലോകം ഇനി ടോക്യോയിലേക്ക്

  • 5
    2 hours ago

    ആട്ടും തുപ്പും സഹിച്ച് സി.പി.ഐ എത്രകാലം മുന്നോട്ടു പോകും: ചെന്നിത്തല

  • 6
    2 hours ago

    പോലീസിനെ കയറൂരി വിട്ടു: ചെന്നിത്തല

  • 7
    2 hours ago

    കായിക ലോകം ഇനി ടോക്യോയിലേക്ക്കായിക ലോകം ഇനി ടോക്യോയിലേക്ക്

  • 8
    2 hours ago

    ഡി.എം.കെ. നേതാവും ഭര്‍ത്താവും വേലക്കാരിയും കൊല്ലപ്പെട്ടു

  • 9
    2 hours ago

    കര്‍ണാടകയില്‍ മുഖ്യമന്ത്രിയായി യെദിയൂരപ്പ നാളെ സത്യപ്രതിജ്ഞ ചെയ്യും