Monday, December 18th, 2017

ഇനി ഡാറ്റാ ഉപയോഗം നിയന്ത്രിക്കാം; ഉപയോക്താക്കളെ സഹായിക്കാന്‍ പുതിയ ആപ്പുമായി ഗൂഗിള്‍

'ഡാറ്റാലി ' എന്ന പുതിയ ആപ്ലിക്കേഷനാണ് ഗൂഗിള്‍ കൊണ്ടു വന്നിരിക്കുന്നത്

Published On:Dec 1, 2017 | 10:27 am

ഉപയോക്താക്കളെ സഹായിക്കാന്‍ ‘ഡാറ്റാലി ‘ എത്തിക്കഴിഞ്ഞു. ഈ ആപ്ലിക്കേഷന്‍ ആഗോളതലത്തില്‍ പ്ലേസ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും. സ്മാര്‍ട്‌ഫോണുകളിലെ ഡാറ്റാ ഉപയോഗം നിയന്ത്രിക്കാന്‍ ഉപയോക്താക്കളെ സഹായിക്കുന്നതിനാണ് ഗൂഗിള്‍ പുതിയ ആപ്ലിക്കേഷന്‍ കൊണ്ടു വന്നിരിക്കുന്നത്. ഈ ആപ്പ് ഉപയോഗിച്ച് ഡാറ്റാ ഉപയോഗം സമയം അനുസരിച്ചും ആഴ്ചയ്ക്കനുസരിച്ചും മാസമനുസരിച്ചും വിലയിരുത്താനാവും. ഈ വിവരമനുസരിച്ച് ഡാറ്റ എങ്ങനെ ഉപയോഗിക്കണമെന്ന നിര്‍ദ്ദേശവും ആപ്ലിക്കേഷന്‍ തരും. ഡാറ്റാ ഉപയോഗം നിയന്ത്രിക്കാന്‍ മാത്രമല്ല, അടുത്തുള്ള പൊതു വൈഫൈകളെ കുറിച്ച് അറിയിപ്പ് നല്‍കുക, ആ വൈഫൈയുമായി ബന്ധിപ്പിക്കാന്‍ സഹായിക്കുക തുടങ്ങിയ സൗകര്യങ്ങളും ഡാറ്റാലിയില്‍ ലഭ്യമാണ്. ബാക്ഗ്രൗണ്ട് ഡാറ്റാ ബ്ലോക്ക് ചെയ്യാനും, തത്സമയ ഡാറ്റാ ഉപയോഗം മനസിലാക്കാനും, ആപ്ലിക്കേഷനുകളിലെ ഡാറ്റാ കണക്ഷന്‍ ബ്ലോക്ക് ചെയ്യാനും ഡാറ്റാലി ആപ്ലിക്കേഷന്‍ ഉപയോഗിച്ച് സാധിക്കും. ആന്‍ഡ്രോയ്ഡ് ലോലിപോപ്പ് പതിപ്പിന് ശേഷമുള്ള എല്ലാ സ്മാര്‍ട്ഫോണുകളിലും ഈ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യാം. എന്നാല്‍ ഗൂഗിള്‍ പുറത്തിക്കിയ ‘ട്രയാങ്കിള്‍’ എന്ന ആപ്ലിക്കേഷനാണ് പുതിയ പേരില്‍ രംഗത്തിറങ്ങിയതെന്ന് റിപ്പോര്‍ട്ടുകളുമുണ്ട്  

LIVE NEWS - ONLINE

  • 1
    9 mins ago

    പ്രവാസികളുടെ സ്വപ്‌നം യാഥാര്‍തഥ്യമാവുന്നു

  • 2
    2 hours ago

    ഹിമാചല്‍ തിയോഗില്‍ സിപിഎമ്മിന് ജയം

  • 3
    2 hours ago

    ഹിമാചലില്‍ ബി.ജെ.പി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി തോറ്റു

  • 4
    2 hours ago

    വിധിയില്‍ പതറാതെ..കൈപത്തികളില്ലെങ്കിലും ഇന്നവള്‍ ഡോക്ടറേറ്റ് നേടിയിരിക്കുന്നു..

  • 5
    3 hours ago

    മുംബൈയില്‍ കെട്ടിടത്തിന് തീ പിടിച്ച് 12 പേര്‍ വെന്തുമരിച്ചു

  • 6
    3 hours ago

    ഹിമാചല്‍ ബിജെപി തിരിച്ചു പിടിച്ചു

  • 7
    4 hours ago

    സിഐഎ സഹായം; ട്രംപിന് നന്ദി അറിയിച്ച് റഷ്യ

  • 8
    4 hours ago

    വൃത്തിയുള്ള, വെളുത്ത പല്ലുകള്‍..നിങ്ങള്‍ക്കും സ്വന്തമാക്കാം

  • 9
    4 hours ago

    കവര്‍ച്ചാ കേസുകളിലെ പ്രതി ഉള്ളാളില്‍ പിടിയില്‍