Wednesday, July 24th, 2019

ഡാറ്റാ എന്‍ട്രി തട്ടിപ്പ്: മുങ്ങിയ പ്രസ് ഉടമയും ഭാര്യയും അറസ്റ്റില്‍

കായംകുളം: ഡാറ്റാ എന്‍ട്രി തട്ടിപ്പില്‍ ഒളിവില്‍ കഴിയുന്ന പ്രസുടമയും ഭാര്യയും അറസ്റ്റില്‍. തൃക്കുന്നപ്പുഴ കരുണ പ്രിന്റിംഗ് പ്രസ് ഉടമ കാര്‍ത്തികപ്പള്ളി മഹാദേവികാട് കരുണയില്‍ സുശീലന്‍(54), ഭാര്യ ബീന(47) എന്നിവരാണ് അറസ്റ്റിലായത്. വീട്ടിലിരുന്നു പതിനായിരങ്ങള്‍ സമ്പാദിക്കാമെന്നു പത്രങ്ങളിലും മറ്റും പരസ്യങ്ങള്‍ നല്‍കി തൊഴില്‍ രഹിതരായവരില്‍ നിന്നു കോടികളാണ് ഇവര്‍ തട്ടിയെടുത്തതെന്നു പോലീസ് അറിയിച്ചു. ബന്ധുവീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്ന ഇവര്‍ പോലീസ് എത്തുന്ന വിവരമറിഞ്ഞു രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പോലീസ് അറസ്റ്റു ചെയ്യുകയായിരുന്നു. മുന്‍കൂര്‍ ജാമ്യഹര്‍ജി കോടതി തള്ളിയതിനെത്തുടര്‍ന്നാണ് ഇവര്‍ ഒളിവില്‍ … Continue reading "ഡാറ്റാ എന്‍ട്രി തട്ടിപ്പ്: മുങ്ങിയ പ്രസ് ഉടമയും ഭാര്യയും അറസ്റ്റില്‍"

Published On:Aug 19, 2013 | 6:19 pm

കായംകുളം: ഡാറ്റാ എന്‍ട്രി തട്ടിപ്പില്‍ ഒളിവില്‍ കഴിയുന്ന പ്രസുടമയും ഭാര്യയും അറസ്റ്റില്‍. തൃക്കുന്നപ്പുഴ കരുണ പ്രിന്റിംഗ് പ്രസ് ഉടമ കാര്‍ത്തികപ്പള്ളി മഹാദേവികാട് കരുണയില്‍ സുശീലന്‍(54), ഭാര്യ ബീന(47) എന്നിവരാണ് അറസ്റ്റിലായത്. വീട്ടിലിരുന്നു പതിനായിരങ്ങള്‍ സമ്പാദിക്കാമെന്നു പത്രങ്ങളിലും മറ്റും പരസ്യങ്ങള്‍ നല്‍കി തൊഴില്‍ രഹിതരായവരില്‍ നിന്നു കോടികളാണ് ഇവര്‍ തട്ടിയെടുത്തതെന്നു പോലീസ് അറിയിച്ചു. ബന്ധുവീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്ന ഇവര്‍ പോലീസ് എത്തുന്ന വിവരമറിഞ്ഞു രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പോലീസ് അറസ്റ്റു ചെയ്യുകയായിരുന്നു.
മുന്‍കൂര്‍ ജാമ്യഹര്‍ജി കോടതി തള്ളിയതിനെത്തുടര്‍ന്നാണ് ഇവര്‍ ഒളിവില്‍ പോയത്. പൂട്ടിക്കിടന്ന ഇവരുടെ പ്രസില്‍ കഴിഞ്ഞദിവസം സൈബര്‍സെല്‍ ഉദ്യോഗസ്ഥന്റെ സഹായത്തോടെ പോലീസ് നടത്തിയ പരിശോധനയില്‍ വിവിധ ബാങ്കുകളുടെ ചെക്കുകള്‍, കംപ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌ക്, ഡാറ്റാ എന്‍ട്രിക്കായി നിരവധിപേര്‍ നല്കിയ ബയോഡാറ്റകള്‍, ബാങ്ക് പാസ്ബുക്കുകള്‍ എന്നിവ കണെ്ടടുത്തിരുന്നു.
സംസ്ഥാനത്തെ വിവിധ ജില്ലകളിലെ നൂറോളം പേരില്‍ നിന്ന് ഒരു കോടിയിലേറെ രൂപ തട്ടിയെന്നതാണ് ഇവര്‍ക്കെതിരേയുള്ള പരാതി.

LIVE NEWS - ONLINE

  • 1
    2 hours ago

    തെരുവുനായ 6 വയസുകാരന്റെ തല കടിച്ചുപറിച്ചു

  • 2
    2 hours ago

    എലിയെ പേടിച്ച് ഇല്ലം ചുടരുത്: മുഖ്യമന്ത്രി

  • 3
    2 hours ago

    പോലീസ് നേരായ വഴിക്കല്ല: എല്‍ദോ എബ്രഹാം എം.എല്‍.എ

  • 4
    2 hours ago

    സ്‌കൂള്‍ ബസ് നിയന്ത്രണംവിട്ടു മറിഞ്ഞു കുട്ടികള്‍ക്കു പരിക്ക്

  • 5
    2 hours ago

    എല്ലാം വിലക്ക് വാങ്ങാന്‍ സാധിക്കില്ലെന്ന് ബി.ജെ.പി തിരിച്ചറിയും: പ്രിയങ്ക

  • 6
    3 hours ago

    സ്‌കൂളുകള്‍ക്ക് അവധിയെന്ന് വ്യാജ സന്ദേശം; കേസെടുക്കാന്‍ കലക്ടറുടെ നിര്‍ദേശം

  • 7
    4 hours ago

    ചെറുതല്ല എന്നാല്‍ വലുതും

  • 8
    4 hours ago

    കായിക ലോകം ഇനി ടോക്യോയിലേക്ക്

  • 9
    4 hours ago

    ആട്ടും തുപ്പും സഹിച്ച് സി.പി.ഐ എത്രകാലം മുന്നോട്ടു പോകും: ചെന്നിത്തല