Tuesday, September 25th, 2018

കറുത്ത സ്ത്രീകളില്‍ രക്തക്കുഴല്‍ വീക്കം കൂടുന്നു

വെളുത്തവരെ അപേക്ഷിച്ച് കറുത്ത തൊലിയുള്ളവരില്‍ രക്തക്കുഴല്‍ വീക്കം അസാധാരണമാംവിധം വര്‍ധിച്ചുവരുന്നു. ഏഷ്യന്‍ രാജ്യങ്ങളില്‍ ഈ രോഗവും ഇതേ ഇനത്തില്‍ പെട്ട മള്‍ട്ടിപ്പില്‍ സെക്ലെറൗസിസും കുറവാണത്രെ. വിറ്റാമിന്‍ ഡിയുടെ കുറവ് കൊണ്ട് വരുന്ന ഈ രോഗം കറുത്തവരിലാണ് വ്യാപിച്ചു വരുന്നത്. കേന്ദ്ര നാഡീ വ്യൂഹത്തെ സംരക്ഷിച്ചിരിക്കുന്ന തോലിയെ ഇത് ദോഷകരമായി ബാധിക്കുകയും ഇത് രക്ത ചംക്രമണത്തെ തടസപ്പെടുത്തി കേന്ദ്ര നാഡീവ്യൂഹത്തിന് കേട് വരുത്തുകയും ചെയ്യും. ഇത് ശ്വാസതടസം, പേശിയുടെ ശക്തിക്കുറവ്, കാഴ്ചക്കുറവ് എന്നിവയിലേക്ക് നയിക്കുന്നു. സതേണ്‍ കാലിഫോര്‍ണിയയിലെ ഹെല്‍ത്ത് … Continue reading "കറുത്ത സ്ത്രീകളില്‍ രക്തക്കുഴല്‍ വീക്കം കൂടുന്നു"

Published On:May 20, 2013 | 12:21 pm

DarkSkin 22 X 10 Fullവെളുത്തവരെ അപേക്ഷിച്ച് കറുത്ത തൊലിയുള്ളവരില്‍ രക്തക്കുഴല്‍ വീക്കം അസാധാരണമാംവിധം വര്‍ധിച്ചുവരുന്നു. ഏഷ്യന്‍ രാജ്യങ്ങളില്‍ ഈ രോഗവും ഇതേ ഇനത്തില്‍ പെട്ട മള്‍ട്ടിപ്പില്‍ സെക്ലെറൗസിസും കുറവാണത്രെ. വിറ്റാമിന്‍ ഡിയുടെ കുറവ് കൊണ്ട് വരുന്ന ഈ രോഗം കറുത്തവരിലാണ് വ്യാപിച്ചു വരുന്നത്. കേന്ദ്ര നാഡീ വ്യൂഹത്തെ സംരക്ഷിച്ചിരിക്കുന്ന തോലിയെ ഇത് ദോഷകരമായി ബാധിക്കുകയും ഇത് രക്ത ചംക്രമണത്തെ തടസപ്പെടുത്തി കേന്ദ്ര നാഡീവ്യൂഹത്തിന് കേട് വരുത്തുകയും ചെയ്യും. ഇത് ശ്വാസതടസം, പേശിയുടെ ശക്തിക്കുറവ്, കാഴ്ചക്കുറവ് എന്നിവയിലേക്ക് നയിക്കുന്നു. സതേണ്‍ കാലിഫോര്‍ണിയയിലെ ഹെല്‍ത്ത് മെയിന്റനന്‍സ് ഓര്‍ഗനൈസേഷനില്‍ അംഗങ്ങളായ 495 പേര്‍ ഈ പരിശോധനക്ക് വിധേയമായിരുന്നു. ഇതില്‍ 84 സ്ത്രീകള്‍ക്ക് രോഗ ലക്ഷണം കണ്ടെത്തി. ഇവരെല്ലാം തന്നെ കറുത്ത നിറത്തിലുള്ള സ്ത്രീകളായിരുന്നുവത്രെ. സംഘടനയുടെ കണക്ക് പ്രകാരം വര്‍ഷത്തില്‍ 1,00,000 പേരില്‍ 10.2 ശതമാനം കറുത്തനിറക്കാരായ സ്ത്രീകള്‍ക്ക് ഈ രോഗം പിടിപെടുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇത് ഒരു വലിയ ശതമാനമല്ലെങ്കിലും ഓരോ വര്‍ഷവും രോഗബാധിതരുടെ എണ്ണം വര്‍ധിച്ചുവരുന്നു. പുരുഷന്‍മാരേകാള്‍ സ്ത്രീകളാണ് ഈ രോഗം പിടിപെടുന്നവരിലേറെയെന്നതും ശ്രദ്ധേയമാണ്.
ഇതിന്റെ യഥാര്‍ത്ഥ കാരണമെന്തെന്ന് കണ്ടെത്താന്‍ വൈദ്യശാസ്ത്രത്തിന് ഇന്നേവരെ കഴിഞ്ഞിട്ടില്ല. എന്നാല്‍ ജനിതക,പാരിസ്ഥിതികമായ പ്രശ്‌നങ്ങള്‍ ഈ രോഗത്തിന് കാരണമാവുന്നതായി കണ്ടെത്തിയിട്ടുണ്ട്. അമേരിക്കയിലെ പാസദേനയിലുള്ള പ്രൊഫ. അനസ് ലാംഗര്‍ ഗൗഡ് എന്ന ന്യൂറോളജിസ്റ്റ് തന്റെ പഠനത്തില്‍ രേഖപ്പെടുത്തിയത് ഇങ്ങനെ ‘കറുത്ത നിറമുമുള്ളവരുടെ ശരീരം സൂര്യപ്രകാശത്തെ പെട്ടെന്ന് ആഗിരണം ചെയ്യുന്നു. എന്നാല്‍ ഇവരുടെ ശരീരത്തിലെ ഹോര്‍മോണുകള്‍ക്ക്് ഇതിന്റ പ്രത്യാഘാതം പ്രതിരോധിക്കാനാവുന്നില്ല. ഇത് കറുത്ത നിറമുള്ളവരില്‍ രോഗം പെട്ടെന്ന് പടരാന്‍ കാരണമാവുന്നു’. ഈ രോഗത്തെക്കുറിച്ച് വിലപ്പെട്ട വിവരം നല്‍കിയ ഗൗഡ് ഇതിനെ എങ്ങിനെ നിയന്ത്രിക്കാമെന്ന പഠനത്തില്‍ മുഴുകിയിരിക്കുകയാണിപ്പോള്‍.

LIVE NEWS - ONLINE

 • 1
  4 hours ago

  സാലറി ചലഞ്ചിന് ആരെയും നിര്‍ബന്ധിക്കില്ലെന്ന് മുഖ്യമന്ത്രി

 • 2
  7 hours ago

  ഫ്രാങ്കോയെ പി.സി ജോര്‍ജ് ജയിലില്‍ സന്ദര്‍ശിച്ചു

 • 3
  7 hours ago

  ബാലഭാസ്‌കറിന് അടിയന്തര ശസ്ത്രക്രിയ

 • 4
  10 hours ago

  തന്നെ പുറത്താക്കാന്‍ കോണ്‍ഗ്രസ് വിദേശ ശക്തികളെ കൂട്ടുപിടിക്കുന്നു: മോദി

 • 5
  11 hours ago

  സുനന്ദ കേസ്; അന്തിമ വാദം കേള്‍ക്കുന്നത് ഹൈക്കോടതി മാറ്റി

 • 6
  13 hours ago

  റഫാല്‍ ഇടപാട്; സത്യം പുറത്ത് വരണം

 • 7
  13 hours ago

  അഭിമന്യു കൊലക്കേസ്; അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു

 • 8
  13 hours ago

  വയനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

 • 9
  14 hours ago

  വൃദ്ധസദനത്തില്‍ മരിച്ച അന്തേവാസികളുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു