Wednesday, September 19th, 2018

യൂട്യൂബ് ആന്‍ഡ്രോയിഡ് പതിപ്പിലും ഇനിമുതല്‍ ഡാര്‍ക്ക് മോഡ് ലഭ്യമാവും

നിലവിലുള്ള വെള്ള നിറം കലര്‍ന്ന യൂട്യൂബ് പശ്ചാത്തലം കറുപ്പ് നിറത്തിലേക്ക് മാറുന്ന സൗകര്യമാണ് ഡാര്‍ക്ക് മോഡ്

Published On:Aug 1, 2018 | 8:36 am

യൂട്യൂബിന്റെ ആന്‍ഡ്രോയിഡ് പതിപ്പിലും ഇനിമുതല്‍ ഡാര്‍ക്ക് മോഡ് ലഭ്യമാവും. നിലവിലുള്ള വെള്ള നിറം കലര്‍ന്ന യൂട്യൂബ് പശ്ചാത്തലം കറുപ്പ് നിറത്തിലേക്ക് മാറുന്ന സൗകര്യമാണ് ഡാര്‍ക്ക് മോഡ്. ഘട്ടം ഘട്ടമായാണ് ഈ സൗകര്യം ആന്‍ഡ്രോയിഡ് ഫോണുകളിലെത്തുന്നത്. ഡെസ്‌ക് ടോപ്പ് പതിപ്പില്‍ ഒരു വര്‍ഷം മുമ്പ് അവതരിപ്പിച്ച ഡാര്‍ക്ക് മോഡ് സൗകര്യം ആപ്പിള്‍ ഐഓഎസ് ഉപകരണങ്ങളില്‍ നേരത്തെ തന്നെ ലഭ്യമായിരുന്നു.
ആന്‍ഡ്രോയിഡ് ഫോണുകളില്‍ ഡാര്‍ക്ക് മോഡ് ലഭ്യമാക്കുന്നതിന് Youtube Settings> Digital Wellbeing> Remind me to take a break> Dark Mode എന്ന ചെയ്താല്‍ മതി. ഡാര്‍ക്ക് മോഡ് എന്ന ആശയം വളരെ മുമ്പ് തന്നെ പ്രചാരത്തിലുണ്ട്. വെള്ള നിറത്തിലുള്ള വെബ് പേജുകളും ആപ്പുകളും സ്‌ക്രീനില്‍ തുറന്നുവരുമ്പോള്‍ അമിതമായ പ്രകാശമാണ് കണ്ണുകളില്‍ പതിക്കുന്നത്. ഇത് കണ്ണുകളെ പ്രശ്‌നത്തിലാക്കും. എന്നാല്‍ പശ്ചാത്തലത്തില്‍ ഭൂരിഭാഗം നിറവും ഇരുണ്ട നിറത്തിലേക്ക് മാറ്റുമ്പോള്‍ സ്‌ക്രീനില്‍ നിന്നുള്ള പ്രകാശത്തിന്റെ തോത് കുറയുകയും കണ്ണുകള്‍ക്ക് അത് ആശ്വാസകരമാകുന്നു. മാത്രമല്ല, ഫോണിന്റെ ചാര്‍ജ് അനാവശ്യമായി നഷ്ടമാകുന്നത് തടയാനും ഈ സൗകര്യം സഹായിക്കും.

LIVE NEWS - ONLINE

  • 1
    1 hour ago

    സര്‍ക്കാരിന് തിരിച്ചടിയായി നീതിപീഠത്തിന്റെ ഇടപെടല്‍

  • 2
    3 hours ago

    ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

  • 3
    3 hours ago

    കിണറ്റില്‍ വീണ് ഗൃഹനാഥന്‍ മരിച്ചു

  • 4
    3 hours ago

    ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

  • 5
    4 hours ago

    കാട്ടുപന്നിയുടെ കുത്തേറ്റ് കര്‍ഷകന്‍ മരിച്ചു

  • 6
    4 hours ago

    പ്രളയ ദുരിതാശ്വാസ പട്ടികയില്‍ അനര്‍ഹരെന്ന് ചെന്നിത്തല

  • 7
    4 hours ago

    അന്താരാഷ്ട്ര ചലച്ചിത്ര മേള റദ്ദാക്കരുത്: വിഖ്യാത സംവിധായകന്‍ കിം കി ഡുക്ക്

  • 8
    5 hours ago

    പുനലൂര്‍ നിയോജക മണ്ഡലത്തില്‍ ഇന്ന് സിപിഐ ഹര്‍ത്താല്‍

  • 9
    5 hours ago

    റഷ്യയില്‍ ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അഞ്ച് പേര്‍ മരിച്ചു