Saturday, September 22nd, 2018

ഡാന്‍സ് ചെയ്യാന്‍ തയ്യാറാണോ? മെലിഞ്ഞ് സുന്ദരിയാകാം

ആയാസമില്ലാത്തതും എന്നാല്‍, എക്‌സര്‍സൈസുകളുടെ അതേ ഫലം തരുന്നതാണ് ഡാന്‍സ്

Published On:May 9, 2018 | 8:17 am

ഡാന്‍സ് ചെയ്യാന്‍ തയ്യാറാണോ? നിങ്ങളുടെ തടി എളുപ്പത്തില്‍ കുറയ്ക്കാം. പട്ടിണി കിടക്കേണ്ട ജിമ്മില്‍ പോകേണ്ട, അരമണിക്കൂര്‍ സമയം മാത്രം മതി. ഇനി ഇപ്പോ ഡാന്‍സ് അറിയാത്തവരായാലും പ്രശ്‌നമില്ല പാട്ട് വച്ച് അറിയുന്നപോലെ ഡാന്‍സ് ചെയ്താല്‍ മതി. ഫിറ്റ്‌നസ് സെന്റുകളില്‍ പോലും ഈ ഡാന്‍സ് രീതി പരീക്ഷിച്ച വരികയാണ്. നല്ലൊരു എക്‌സര്‍സൈസ് കൂടിയാണിത്. ആയാസമില്ലാത്തതും എന്നാല്‍, എക്‌സര്‍സൈസുകളുടെ അതേ ഫലം തരുന്നതാണ് ഈ ഡാന്‍സ് രീതി
ഏതു പ്രായക്കാര്‍ക്കും ഇത്തരത്തില്‍ ഡാന്‍സ് ചെയ്യാവുന്നതാണ്. രാവിലെ ഇതിനായി സമയം കണ്ടെത്താം. ക്ലാസിക്കല്‍ ഡാന്‍സ് അറിയുന്നവരാണെങ്കില്‍ അരമണിക്കൂര്‍ അത് പ്രാക്ടീസ് ചെയ്യാം. അല്ലാത്തവര്‍ ഇഷ്ടമുള്ള പാട്ട് വച്ച് ഡാന്‍സ് ചെയ്യാന്‍ ശ്രമിക്കു. ഇത് നമ്മുടെ ശരീരം മൊത്തത്തില്‍ ഇളകാന്‍ സഹായിക്കും. അമിത കൊഴുപ്പ് എന്നിവയെ ക്രമേണെ ഇല്ലാതാക്കും. ഫിറ്റ്‌നസ് സെന്ററുകള്‍ പരിശീലിപ്പിക്കുന്ന ചില ഡാന്‍സുകളാണ് സുംബ, ഹിപ്പ് ഹോപ്പ്, ജാസ് ഡാന്‍സ് എന്നിവ. ഇതെല്ലാം വീട്ടില്‍ ചെയ്യാന്‍ സാധിക്കും.
സുംബ ഡാന്‍സ് ആണെങ്കിലും നല്ലൊരു വ്യായാമം കൂടിയാണ്. ഡാന്‍സ് ചെയ്യുന്നതിനൊപ്പം എക്‌സര്‍സൈസും നടക്കും. കൈക്കും കാലിനും ബലം നല്‍കാനും, പിന്‍ഭാഗം, അരക്കെട്ട് എന്നിവയുടെ ഷേപ്പ് മെച്ചപ്പെടുത്താനുമാണ് ജാസ് ഡാന്‍സ്. ശരീരത്തിന് നല്ല വര്‍ക്ക് ഓട്ട് തരാന്‍ ഹിപ്പ് ഹോപ്പ്. ഡാന്‍സില്‍ ഹിപ്പ് ഹോപ്പ് ചുവടുകള്‍ ഉള്‍പ്പെടുത്താം.

LIVE NEWS - ONLINE

  • 1
    2 hours ago

    ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കി

  • 2
    2 hours ago

    രക്തവും ഉമിനീരും ബലം പ്രയോഗിച്ച് ശേഖരിച്ചു: ബിഷപ്പ്

  • 3
    2 hours ago

    ബിഷപ്പിനെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

  • 4
    4 hours ago

    ബിഷപ് ഫ്രാങ്കോ മുളക്കലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

  • 5
    5 hours ago

    കന്യാസ്ത്രീകള്‍ സമരം ചെയ്തില്ലെങ്കിലും സര്‍ക്കാര്‍ നടപടി സ്വീകരിക്കും: എം.എ.ബേബി

  • 6
    5 hours ago

    കോടിയേരിക്ക് മാനസികം: പിഎസ് ശ്രീധരന്‍ പിള്ള

  • 7
    5 hours ago

    കണ്ണൂര്‍ വിമാനത്താവളം സിഐഎസ്എഫ് സുരക്ഷ ഏറ്റെടുക്കും

  • 8
    6 hours ago

    ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി യുവാവ് ജീവനൊടുക്കി

  • 9
    6 hours ago

    ബിഷപ്പിന്റെ അറസ്റ്റ്; ക്രൈസ്തവ സഭയെ ഒന്നടങ്കം അവഹേളിക്കരുത്: മുല്ലപ്പള്ളി