Tuesday, April 23rd, 2019

വില്‍പനക്ക് ഫ്രീസറില്‍ സൂക്ഷിച്ച ചീഞ്ഞളിഞ്ഞ മീന്‍ പിടികൂടി

മാനന്തവാടി: മഴക്കാല പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടത്തിയ പരിശോധനയില്‍ ചീഞ്ഞളിഞ്ഞതും ഉപയോഗശൂന്യമായതുമായ മീന്‍ പിടികൂടി. എടവക ഗ്രാമപ്പഞ്ചായത്ത് ജീവനക്കാരും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും നടത്തിയ പരിശോധനയിലാണ് പാണ്ടിക്കടവ് ബര്‍ക്കത്ത് ചിക്കന്‍ സ്റ്റാളില്‍ വില്‍പനക്കായി ഫ്രീസറില്‍ സൂക്ഷിച്ചിരുന്ന 75 കിലോഗ്രാമോളം മീനാണ് പിടികൂടിയത്. ആദ്യഘട്ടമെന്ന നിലയില്‍ പിഴ ഈടാക്കാതെ രണ്ട് ദിവസത്തിനുള്ളില്‍ കട മുഴുവന്‍ വൃത്തിയാക്കിയതിനുശേഷം മാത്രമേ മത്സ്യവില്പന നടത്താന്‍ പാടുള്ളൂവെന്ന കര്‍ശനനിര്‍ദേശം നല്‍കി. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ എസ് പ്രശാന്ത്, എംവി സജോയ്, സ്‌നോബി അഗസ്റ്റിന്‍, ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി … Continue reading "വില്‍പനക്ക് ഫ്രീസറില്‍ സൂക്ഷിച്ച ചീഞ്ഞളിഞ്ഞ മീന്‍ പിടികൂടി"

Published On:Jun 8, 2018 | 8:07 am

മാനന്തവാടി: മഴക്കാല പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടത്തിയ പരിശോധനയില്‍ ചീഞ്ഞളിഞ്ഞതും ഉപയോഗശൂന്യമായതുമായ മീന്‍ പിടികൂടി. എടവക ഗ്രാമപ്പഞ്ചായത്ത് ജീവനക്കാരും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും നടത്തിയ പരിശോധനയിലാണ് പാണ്ടിക്കടവ് ബര്‍ക്കത്ത് ചിക്കന്‍ സ്റ്റാളില്‍ വില്‍പനക്കായി ഫ്രീസറില്‍ സൂക്ഷിച്ചിരുന്ന 75 കിലോഗ്രാമോളം മീനാണ് പിടികൂടിയത്. ആദ്യഘട്ടമെന്ന നിലയില്‍ പിഴ ഈടാക്കാതെ രണ്ട് ദിവസത്തിനുള്ളില്‍ കട മുഴുവന്‍ വൃത്തിയാക്കിയതിനുശേഷം മാത്രമേ മത്സ്യവില്പന നടത്താന്‍ പാടുള്ളൂവെന്ന കര്‍ശനനിര്‍ദേശം നല്‍കി. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ എസ് പ്രശാന്ത്, എംവി സജോയ്, സ്‌നോബി അഗസ്റ്റിന്‍, ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി ഇകെ ബാലകൃഷ്ണന്‍, അസി. സെക്രട്ടറി എസ് ശ്രീകുമാര്‍ ജീവനക്കാരായ ജി മനോജ്, എന്‍പി അഭിലാഷ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

LIVE NEWS - ONLINE

  • 1
    58 mins ago

    കോവളത്തും ചേര്‍ത്തലയിലും കൈപ്പത്തിക്ക് കുത്തിയ വോട്ട് താമരക്ക്

  • 2
    13 hours ago

    തിരഞ്ഞെടുപ്പ്; സംസ്ഥാനത്തെ പോളിംഗ് ബൂത്തുകളില്‍ സുരക്ഷ ശക്തിപ്പെടുത്തിയതായി ലോകനാഥ് ബെഹ്‌റ

  • 3
    15 hours ago

    കാവല്‍ക്കാരന്‍ കള്ളനാണെന്ന് ജനകീയ കോടതി തീരുമാനിക്കും: രാഹുല്‍ ഗാന്ധി

  • 4
    17 hours ago

    എന്റെ വിധി ജനങ്ങള്‍ക്ക് വിട്ട്‌കൊടുക്കുന്നു: എംകെ രാഘവന്‍

  • 5
    18 hours ago

    നിര്‍ഭയമായി വോട്ട് രേഖപ്പെടുത്താനുള്ള അവകാശം വിനിയോഗിക്കണം

  • 6
    19 hours ago

    അമേത്തിയില്‍ രാഹുല്‍ ഗാന്ധിയുടെ പത്രിക സ്വീകരിച്ചു

  • 7
    22 hours ago

    ശ്രീലങ്കയില്‍ കൊല്ലപ്പെട്ട കാസര്‍കോട് സ്വദേശിനിയുടെ ഖബറടക്കം കൊളംബോയില്‍

  • 8
    22 hours ago

    യാത്രക്കാര്‍ക്ക് മര്‍ദനമേറ്റ സംഭവം; കല്ലട ബസ് പിടിച്ചെടുക്കാന്‍ നിര്‍ദേശം

  • 9
    23 hours ago

    കണ്ണീരില്‍ കുതിര്‍ന്ന മരതക ദ്വീപ്