Friday, February 22nd, 2019

ഡി സിനിമാസ് രേഖകള്‍ ഹാജരാക്കാന്‍ ദിലീപിന് നോട്ടീസ്

തൃശ്ശൂര്‍: ചാലക്കുടിയില്‍ നടന്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് നിര്‍മിച്ചത് സര്‍ക്കാര്‍ ഭൂമി കയ്യേറിയാണെന്ന പരാതിയില്‍ രേഖകള്‍ ഹാജരാക്കാന്‍ നോട്ടീസ്.ജില്ലാ സര്‍വെ സൂപ്രണ്ടാണ് ദിലീപടക്കം ഏഴു പേര്‍ക്ക് നോട്ടീസ് അയച്ചത്. ഡി സിനിമാസ് അളന്നു തിട്ടപ്പെടുത്താനും റവന്യൂ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ഈ മാസം 27നാണ് കെട്ടിടം അളന്ന് തിട്ടപ്പെടുത്തുക. ദിലീപിന്റെ ഭൂമിയുടെ പരസരത്തുള്ള ആറു പേരാണ് നോട്ടീസ് ലഭിച്ചിട്ടുള്ള മറ്റ് ആറു പേര്‍. സ്ഥലം അളക്കുന്ന സമയത്ത് ദിലീപോ പ്രതിനിധിയോ സ്ഥലത്തുണ്ടായിരിക്കണമെന്നും നോട്ടീസില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. നേരത്തെ ഉയര്‍ന്ന … Continue reading "ഡി സിനിമാസ് രേഖകള്‍ ഹാജരാക്കാന്‍ ദിലീപിന് നോട്ടീസ്"

Published On:Jul 19, 2017 | 9:56 am

തൃശ്ശൂര്‍: ചാലക്കുടിയില്‍ നടന്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് നിര്‍മിച്ചത് സര്‍ക്കാര്‍ ഭൂമി കയ്യേറിയാണെന്ന പരാതിയില്‍ രേഖകള്‍ ഹാജരാക്കാന്‍ നോട്ടീസ്.ജില്ലാ സര്‍വെ സൂപ്രണ്ടാണ് ദിലീപടക്കം ഏഴു പേര്‍ക്ക് നോട്ടീസ് അയച്ചത്. ഡി സിനിമാസ് അളന്നു തിട്ടപ്പെടുത്താനും റവന്യൂ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ഈ മാസം 27നാണ് കെട്ടിടം അളന്ന് തിട്ടപ്പെടുത്തുക. ദിലീപിന്റെ ഭൂമിയുടെ പരസരത്തുള്ള ആറു പേരാണ് നോട്ടീസ് ലഭിച്ചിട്ടുള്ള മറ്റ് ആറു പേര്‍. സ്ഥലം അളക്കുന്ന സമയത്ത് ദിലീപോ പ്രതിനിധിയോ സ്ഥലത്തുണ്ടായിരിക്കണമെന്നും നോട്ടീസില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
നേരത്തെ ഉയര്‍ന്ന പരാതിയില്‍ അന്നത്തെ കലക്ടറായിരുന്ന എം എസ് ജയ അന്വേഷിച്ച് സമര്‍പ്പിച്ച റിപ്പോര്‍ട്ട് ദിലീപിന് അനുകൂലമായിരുന്നു. ഇതിനെതിരെ പരാതിക്കാര്‍ കോടതിയെ സമീപിച്ചിരുന്നു.
ഡി സിനിമാസ് രേഖകള്‍ സങ്കീര്‍ണമാണെന്ന് പ്രതികരിച്ച റവന്യു മന്ത്രി ചന്ദ്രശേഖരന്‍ അടിയന്തരമായി പരിശോധിച്ച് നടപടി കൈക്കൊള്ളാന്‍ ജില്ലാ ഭരണകൂടത്തിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് ഇപ്പോള്‍ ഭൂമി അളക്കാന്‍ തീരുമാനിച്ചത്.
ചാലക്കുടിയില്‍ ഡി സിനിമാസ് തിയറ്റര്‍ നിര്‍മ്മിച്ചത് കയ്യേറ്റ ഭൂമിയിലാണെന്ന് ചൂണ്ടിക്കാട്ടി സന്തോഷ് എന്നയാള്‍ 2015 ജൂണ്‍ 11ന് ലാന്റ്് റവന്യൂ കമ്മിഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇത് പരിശോധിക്കാന്‍ അദ്ദേഹം കളക്ടര്‍ക്കു കൈമാറി. എന്നാല്‍ ദിലീപിന് അനുകൂലമായ തീരുമാനമാണ് അന്നത്തെ കളക്ടര്‍ എടുത്തത്. കളക്ടറുടെ തീരുമാനത്തില്‍ പിഴവുണ്ടെന്നു കണ്ട് അത് ലാന്റ് റവന്യൂ കമ്മിഷണര്‍ റദ്ദാക്കി. തുടര്‍ന്ന് വിശദമായ അന്വേഷണം നടത്താന്‍ കളക്ടറോട് ആവശ്യപ്പെട്ടെങ്കിലും നടപടികള്‍ ഇഴഞ്ഞു നീങ്ങുകയായിരുന്നു. സര്‍വേ റിപ്പോര്‍ട്ട് അനുസരിച്ച് വലിയ കോയിത്തമ്പുരാന്‍ കോവിലകത്തിന്റെ പേരിലും കണ്ണമ്പുഴ ഭഗവതി ദേവസ്വത്തിന്റെ പേരിലുമാണ് ഈ ഭൂമി. ഇതില്‍ 35 സെന്റ് തോട് പുറമ്പോക്ക് ആണ്. 17.5 സെന്റ് പലരില്‍ നിന്നായി വാങ്ങിയെന്നാണ് പറയപ്പെടുന്നത്. അവര്‍ക്ക് ഈ ഭൂമി എങ്ങനെ സ്വന്തമായെന്നും എങ്ങനെ ഇത് പോക്കുവരവു ചെയ്ത് കരം അടച്ചെന്നും വ്യക്തമല്ല. ഇതിന്റെ പല രേഖകളും കാണാനില്ല. ശേഷിക്കുന്ന സ്ഥലത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ചും സംശയം നിലനില്‍ക്കുന്നു.

 

LIVE NEWS - ONLINE

 • 1
  20 mins ago

  വിവാഹാഭ്യര്‍ഥന നിരസിച്ചു, തമിഴ്നാട്ടില്‍ അധ്യാപികയെ ക്ലാസ്സ് മുറിയിലിട്ട് വെട്ടിക്കൊന്നു

 • 2
  2 hours ago

  കൊല്ലപ്പെട്ടവരുടെ വീട് മുഖ്യമന്ത്രി സന്ദര്‍ശിക്കാതിരുന്നത് സുരക്ഷാ കാരണങ്ങളാല്‍: കാനം

 • 3
  4 hours ago

  പെരിയ ഇരട്ടക്കൊല; ക്രൈംബ്രാഞ്ച് അന്വേഷണം കേസ് അട്ടിമറിക്കാന്‍: ചെന്നിത്തല

 • 4
  5 hours ago

  ലാവ്‌ലിന്‍; അന്തിമവാദം ഏപ്രിലിലെന്ന് സുപ്രീം കോടതി

 • 5
  5 hours ago

  സര്‍ക്കാരിന്റെ ആയിരം ദിനാഘോഷസമ്മാനം

 • 6
  7 hours ago

  പെരിയ ഇരട്ടക്കൊല ഹീനമെന്ന് മുഖ്യമന്ത്രി

 • 7
  7 hours ago

  പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ തീപിടുത്തം

 • 8
  7 hours ago

  മിന്നല്‍ ഹര്‍ത്താല്‍; ഡീന്‍ നഷ്ടപരിഹാരം നല്‍കണം: ഹൈക്കോടതി

 • 9
  7 hours ago

  മിന്നല്‍ ഹര്‍ത്താല്‍; ഡീനിനും കിട്ടി എട്ടിന്റെ പണി