Saturday, February 16th, 2019

ചുഴലിക്കാറ്റില്‍ വന്‍ നാശനഷ്ടം

തൃശൂര്‍: ജില്ലയിലെ മതിലകത്ത് കഴിഞ്ഞദിവസം വീശിയടിച്ച ചുഴലിക്കാറ്റില്‍ വന്‍ നാശനഷ്ടം. ഒട്ടേറെ വൃക്ഷങ്ങള്‍ കടപുഴകി. കെട്ടിടങ്ങള്‍ക്കു കേടുപാടുകള്‍ സംഭവിച്ചു. വൈദ്യുതി ബന്ധം നിലച്ചു. അഞ്ചുലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി പ്രാഥമികനിഗമനം. കഴിഞ്ഞ രാത്രി 11 മണിയോടെയാണ് ചുഴലിക്കാറ്റ് വീശിയടിച്ചത്. രണ്ടുമിനിറ്റോളം നീണ്ട കാറ്റ് വ്യാപക നഷ്ടം വരുത്തി. മതിലകം പാപ്പിനിവട്ടം ബാങ്ക് പരിസരത്ത് പാമ്പിഴേത്ത് സെയ്തുവിന്റെ വീട്ടിലെ മാവ് കടപുഴകിവീണ് വീട്ടുമതിലും ഗേറ്റും തകര്‍ന്നു. രണ്ടു തെങ്ങുകളും വാഴകളും കവുങ്ങുകളും ഒടിഞ്ഞുവീണു. പറപറമ്പില്‍ അജയന്റെ നിര്‍മാണത്തിലിരിക്കുന്ന വീടിനു മുകളില്‍ … Continue reading "ചുഴലിക്കാറ്റില്‍ വന്‍ നാശനഷ്ടം"

Published On:Oct 18, 2013 | 1:20 pm

തൃശൂര്‍: ജില്ലയിലെ മതിലകത്ത് കഴിഞ്ഞദിവസം വീശിയടിച്ച ചുഴലിക്കാറ്റില്‍ വന്‍ നാശനഷ്ടം. ഒട്ടേറെ വൃക്ഷങ്ങള്‍ കടപുഴകി. കെട്ടിടങ്ങള്‍ക്കു കേടുപാടുകള്‍ സംഭവിച്ചു. വൈദ്യുതി ബന്ധം നിലച്ചു. അഞ്ചുലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി പ്രാഥമികനിഗമനം. കഴിഞ്ഞ രാത്രി 11 മണിയോടെയാണ് ചുഴലിക്കാറ്റ് വീശിയടിച്ചത്. രണ്ടുമിനിറ്റോളം നീണ്ട കാറ്റ് വ്യാപക നഷ്ടം വരുത്തി. മതിലകം പാപ്പിനിവട്ടം ബാങ്ക് പരിസരത്ത് പാമ്പിഴേത്ത് സെയ്തുവിന്റെ വീട്ടിലെ മാവ് കടപുഴകിവീണ് വീട്ടുമതിലും ഗേറ്റും തകര്‍ന്നു. രണ്ടു തെങ്ങുകളും വാഴകളും കവുങ്ങുകളും ഒടിഞ്ഞുവീണു.
പറപറമ്പില്‍ അജയന്റെ നിര്‍മാണത്തിലിരിക്കുന്ന വീടിനു മുകളില്‍ ഐനിമരം ഒടിഞ്ഞുവീണ് വീടിനു സാരമായ കേടുപാട് സംഭവിച്ചു. പ്ലാവു കടപുഴകി വീണു പണിക്കാട്ടില്‍ ശശീന്ദ്രന്റെ കോഴിഫാം ഭാഗികമായി തകര്‍ന്നു. ശശീന്ദ്രന്റെ വീട്ടുവളപ്പിലെ അമ്പതോളം കുലച്ച വാഴകള്‍, തെങ്ങ്, ജാതി, മരം എന്നിവ ഒടിഞ്ഞുവീണു. തോട്ടുപുറത്ത് സുബ്രഹ്മണ്യന്റെ പറമ്പിലെ മഹാഗണിമരം വീണ് വിറകുപുര തകര്‍ന്നു.
കൈതാരത്ത് മാര്‍ട്ടിന്‍, കൈതാരത്ത് സൈമണ്‍, പണിക്കാട്ടില്‍ സുകുമാരന്‍, ചിറയില്‍ അപ്പു, അടിപറമ്പില്‍ ലത സുന്ദരന്‍, ചിറയില്‍ വേണുഗോപാല്‍, പറപറമ്പില്‍ സുനില്‍കുമാര്‍, അടിപറമ്പില്‍ ഭരതന്‍ എന്നിവരുടെ വീടുകള്‍ക്കും വീട്ടുപറമ്പിലെ വൃക്ഷങ്ങള്‍ക്കും നാശം സംഭവിച്ചു. നാശനഷ്ടങ്ങളുടെ കൃത്യമായ കണക്കെടുപ്പു നടന്നുവരുന്നു.

LIVE NEWS - ONLINE

  • 1
    12 hours ago

    പുല്‍വാമ ഭീകരാക്രമണം; നാളെ സര്‍വകക്ഷിയോഗം ചേരും

  • 2
    13 hours ago

    വീരമൃത്യു വരിച്ച മലയാളി ജവാന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്ക

  • 3
    16 hours ago

    വീരമൃത്യു വരിച്ച സൈനികര്‍ക്ക് അന്ത്യോപചാരം അര്‍പ്പിച്ച് രാജ്‌നാഥ് സിംഗ്

  • 4
    18 hours ago

    പാക്കിസ്ഥാന്‍ വടി കൊടുത്ത് അടി വാങ്ങുന്നു

  • 5
    21 hours ago

    പുല്‍വാമ അക്രമം; പാക്കിസ്താന് അമേരിക്കയുടെ മുന്നറിയിപ്പ്

  • 6
    21 hours ago

    പാകിസ്താന്റെ സൗഹൃദ രാഷ്ട്രപദവി പിന്‍വലിച്ചു

  • 7
    21 hours ago

    പുല്‍വാമ അക്രമം; ശക്തമായി തിരിച്ചടിക്കും: മോദി

  • 8
    21 hours ago

    പാകിസ്താന്റെ സൗഹൃദ രാഷ്ട്രപദവി പിന്‍വലിച്ചു

  • 9
    21 hours ago

    പുല്‍വാമ അക്രമം; പാക്കിസ്താന് അമേരിക്കയുടെ മുന്നറിയിപ്പ്