Friday, April 26th, 2019

ഞങ്ങള്‍ സൈക്കിള്‍ ക്ലബുകാര്‍

        ഇന്‍ഫോ പാര്‍ക്കിലെ സൈക്കിള്‍ കൂട്ടം ജനശ്രദ്ധയാകര്‍ഷിക്കുന്നു. പരിസ്ഥിതി സൗഹൃദ യാത്ര എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഇന്‍ഫോ പാര്‍ക്കില്‍ സൈക്കിള്‍ ക്ലബ്ബിന് തുടക്കമിട്ടത്. ഇതു പ്രകാരം ഇന്‍ഫോ പാര്‍ക്കിനകത്തും പുറത്തും സൈക്കിള്‍ കൊണ്ടുപോകുന്നതിന് അനുവാദമുണ്ട്. ജൂണിലാണ് ഇന്‍ഫോപാര്‍ക്കില്‍ ‘സൈക്കിള്‍ ക്ലബ്ബ്’ ആരംഭിക്കുന്നത്. ‘ഐ.ടി. കമ്പനികളും വിവിധ സ്ഥാപനങ്ങളും സ്‌പോണ്‍സര്‍ ചെയ്ത 50 സൈക്കിളുകളാണ് ഇന്‍ഫോപാര്‍ക്കിലുള്ളത്. ഇവ സൂക്ഷിക്കുന്നതിനായി എട്ട് ട്രാക്കുകളും വിവിധ സ്ഥലങ്ങളില്‍ ഒരുക്കിയിട്ടുണ്ട്. വൈകുന്നേരങ്ങളില്‍ കാക്കനാട് കളക്ടറേറ്റ് ജംഗ്ഷന്‍ വരെ സൈക്കിളില്‍ … Continue reading "ഞങ്ങള്‍ സൈക്കിള്‍ ക്ലബുകാര്‍"

Published On:Nov 11, 2013 | 5:40 pm

Cycle Club Full

 

 

 

 
ഇന്‍ഫോ പാര്‍ക്കിലെ സൈക്കിള്‍ കൂട്ടം ജനശ്രദ്ധയാകര്‍ഷിക്കുന്നു. പരിസ്ഥിതി സൗഹൃദ യാത്ര എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഇന്‍ഫോ പാര്‍ക്കില്‍ സൈക്കിള്‍ ക്ലബ്ബിന് തുടക്കമിട്ടത്. ഇതു പ്രകാരം ഇന്‍ഫോ പാര്‍ക്കിനകത്തും പുറത്തും സൈക്കിള്‍ കൊണ്ടുപോകുന്നതിന് അനുവാദമുണ്ട്. ജൂണിലാണ് ഇന്‍ഫോപാര്‍ക്കില്‍ ‘സൈക്കിള്‍ ക്ലബ്ബ്’ ആരംഭിക്കുന്നത്. ‘ഐ.ടി. കമ്പനികളും വിവിധ സ്ഥാപനങ്ങളും സ്‌പോണ്‍സര്‍ ചെയ്ത 50 സൈക്കിളുകളാണ് ഇന്‍ഫോപാര്‍ക്കിലുള്ളത്. ഇവ സൂക്ഷിക്കുന്നതിനായി എട്ട് ട്രാക്കുകളും വിവിധ സ്ഥലങ്ങളില്‍ ഒരുക്കിയിട്ടുണ്ട്.
വൈകുന്നേരങ്ങളില്‍ കാക്കനാട് കളക്ടറേറ്റ് ജംഗ്ഷന്‍ വരെ സൈക്കിളില്‍ ചുറ്റിയടിച്ച് എത്തുന്നവരും കാമ്പസ്സിന് പുറത്തെ ബസ് സ്‌റ്റോപ്പിലേക്ക് യാത്ര നടത്താനും ചിലര്‍ സൈക്കിള്‍ ഉപയോഗിക്കുന്നുണ്ട്. വ്യായാമം എന്ന നിലയ്ക്കും സൈക്കിളിന് ഉപയോഗമുണ്ട്. കൂടുതല്‍ സൈക്കിളുകള്‍ ഏര്‍പ്പെടുത്താനും ഇന്‍ഫോപാര്‍ക്കിന് പദ്ധതിയുണ്ട്. 350 ലേറെ ജീവനക്കാര്‍ സൈക്കിള്‍ ക്ലബ്ബിന്റെ സൗകര്യം ഉപയോഗപ്പെടുത്തുന്നുണ്ട്. ഇന്‍ഫോപാര്‍ക്കിലെ സെക്യൂരിറ്റി ജീവനക്കാര്‍ രാത്രി പട്രോളിങ്ങിനും സൈക്കിള്‍ ഉപയോഗിക്കുന്നു. സൈക്കിള്‍ ക്ലബ്ബില്‍ ചേരാന്‍ ഏറെ എളുപ്പമാണ്. 9645511155 എന്ന നമ്പറിലേക്ക് എസ്.എം.എസ്. അയച്ചാല്‍ മതി. ഓരോ മണിക്കൂറിനും രണ്ട് രൂപ നിരക്കിലാണ് സൈക്കിള്‍ ഉപയോഗിക്കുന്നവരില്‍ നിന്ന് ഈടാക്കുന്നത്. സ്ത്രീകള്‍ക്കും പുരുഷ•ാര്‍ക്കും പ്രത്യേകം സൈക്കിളുകളുണ്ട്. റാക്കില്‍ നിന്ന് സൈക്കിള്‍ എടുക്കുന്നതിന് മുന്‍പ് ചെയിന്‍ നമ്പര്‍ എസ്.എം.എസ്. ആയി ഒരു നമ്പറിലേക്ക് അയയ്ക്കണം. സൈക്കിളുകള്‍ ലോക്ക് ചെയ്തിരിക്കുന്ന നമ്പര്‍ എസ്.എം.എസ്. ആയി ഉടന്‍ മൊബൈലിലേക്ക് തിരിച്ചെത്തും. ആ നമ്പര്‍ ഉപയോഗിച്ച് സൈക്കിള്‍ തുറക്കാം. യാത്ര ആരംഭിക്കുകയും ചെയ്യാം. ഇനി ഉപയോഗം കഴിഞ്ഞാല്‍ തൊട്ടടുത്തുള്ള ഏതെങ്കിലും റാക്കുകളില്‍ ഈ സൈക്കിള്‍ സൂക്ഷിക്കാം. ആ സമയത്തും എസ്.എം.എസ്. അയച്ച് ലോക്ക് ചെയ്യേണ്ട നമ്പര്‍ സ്വീകരിക്കണം.

 

LIVE NEWS - ONLINE

  • 1
    3 hours ago

    വടകരയില്‍ തോല്‍ക്കാന്‍ പോകുന്നവര്‍ കൈകാലിട്ടടിക്കുന്നു: കെ.മുരളീധരന്‍

  • 2
    5 hours ago

    ഇടതുമുന്നണി 18 സീറ്റുകള്‍ നേടും: കോടിയേരി

  • 3
    6 hours ago

    അന്തര്‍സംസ്ഥാന രാത്രികാല യാത്ര സുരക്ഷിതമാവണം

  • 4
    7 hours ago

    വാരാണസിയില്‍ മോദി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

  • 5
    7 hours ago

    തീരപ്രദേശങ്ങളില്‍ ഒരു മാസത്തെ സൗജന്യ റേഷന്‍: മുഖ്യമന്ത്രി

  • 6
    7 hours ago

    മോദി സിനിമ തെരഞ്ഞെടുപ്പിന് മുമ്പ് പ്രദര്‍ശിപ്പിക്കരുത്: സുപ്രീം കോടതി

  • 7
    8 hours ago

    കേരളത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നു:മോദി

  • 8
    8 hours ago

    കേരളത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നു:മോദി

  • 9
    8 hours ago

    കൊച്ചിയില്‍ വീട്ടമ്മയെ കഴുത്ത് ഞെരിച്ചു കൊന്നു