Wednesday, September 26th, 2018

മര്‍ദനമേറ്റ യുവാവ് ഗുരുതരവസ്ഥയില്‍; നാലു പോലീസുകാര്‍ക്കെതിരെ കേസ്

സംഭവമറിഞ്ഞ് കുഞ്ചാട്ടുകരയില്‍നിന്ന് നൂറുകണക്കിന് ആളുകള്‍ എടത്തല പോലീസ് സ്‌റ്റേഷനിലെത്തി.

Published On:Jun 6, 2018 | 12:03 pm

കൊച്ചി: പോലീസുകാര്‍ സഞ്ചരിച്ച കാറില്‍ ബൈക്കിടിച്ചെന്ന് ആരോപിച്ച് പോലീസുകാര്‍ മര്‍ദിച്ച യുവാവിനെ ഗുരുതരമായ പരിക്കുകളോടെആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മര്‍ദനത്തില്‍ യുവാവിന്റെ കവിളെല്ല് തകര്‍ന്നതായും അടിയന്തര ശസ്ത്രക്രിയ ആവശ്യമുണ്ടെന്നും ഡോകട്ര്‍മാര്‍ പറഞ്ഞു. ആലുവ കുഞ്ചാട്ടുകര സ്വദേശി ഉസ്മാനെയാണ് മഫ്തിയിലുള്ള പോലീസ് മര്‍ദിച്ചത്. സംഭവം വിവാദമായതോടെ നാലു പോലീസുകാര്‍ക്കെതിരെ കേസെടുത്തു. സംഭവത്തില്‍ പ്രതിഷേധവുമായി ആലുവ എടത്തല പോലീസ് സ്റ്റേഷനിലേക്ക് വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിഷേധ പരിപാടികള്‍ നടക്കുന്നുണ്ട്.
ഇന്നലെ വൈകീട്ട് അഞ്ചരയോടെ എടത്തല കുഞ്ചാട്ടുകരയിലാണ് സംഭവം. കാറില്‍ കയറ്റിക്കൊണ്ടുപോയ യുവാവിനെ കാറിലും സ്‌റ്റേഷനിലെത്തിച്ചും മര്‍ദിച്ചതായി ബന്ധുക്കള്‍ ആരോപിച്ചു. കുഞ്ചാട്ടുകര മരത്തുംകുടി ഉസ്മാന്‍ (39) ഓടിച്ചിരുന്ന ബൈക്കാണ് എടത്തല ഗവ. സ്‌കൂളിന്റെ ഗേറ്റിന് മുന്നില്‍ പോലീസുകാര്‍ സഞ്ചരിച്ചിരുന്ന കാറില്‍ ഇടിച്ചത്. മഫ്തിയിലായിരുന്നു പോലീസ് സംഘം. ഇതിനെപ്പറ്റി ചോദിച്ചപ്പോഴാണ് ഉസ്മാന് നേരെ മര്‍ദനം ഉണ്ടായത്. കുഞ്ചാട്ടുകരയില്‍ വെച്ചും പോലീസ് മര്‍ദിച്ചിരുന്നതായി ബന്ധുക്കള്‍ ആരോപിച്ചു.
സംഭവമറിഞ്ഞ് കുഞ്ചാട്ടുകരയില്‍നിന്ന് നൂറുകണക്കിന് ആളുകള്‍ എടത്തല പോലീസ് സ്‌റ്റേഷനിലെത്തി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പ്രതിഷേധവുമായി രംഗത്തെത്തി. ഇതോടെ ഉസ്മാനെ സ്‌റ്റേഷന്റെ മുകളിലത്തെ നിലയിലേക്ക് മാറ്റി. പിന്നീട് ആംബുലന്‍സ് എത്തിച്ച് ആലുവ ജില്ല ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഉസ്മാനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

 

LIVE NEWS - ONLINE

  • 1
    18 mins ago

    ഉപേന്ദ്രന്‍ വധക്കേസ്: വിധി പറയുന്നത് വീണ്ടും മാറ്റി

  • 2
    21 mins ago

    ചാണപ്പാറ ദേവി ക്ഷേത്രത്തില്‍ കവര്‍ച്ച

  • 3
    25 mins ago

    പുതിയ ഡിസ്റ്റിലറി അനുവദിച്ചതില്‍ അഴിമതി: ചെന്നിത്തല

  • 4
    25 mins ago

    ആധാര്‍ സുരക്ഷിതം; സുപ്രീം കോടതി

  • 5
    27 mins ago

    ആധാര്‍ സുരക്ഷിതം; സുപ്രീം കോടതി

  • 6
    29 mins ago

    പുതിയ ഡിസ്റ്റിലറി അനുവദിച്ചതില്‍ അഴിമതി: ചെന്നിത്തല

  • 7
    2 hours ago

    20 ലക്ഷം രൂപയുടെ കുങ്കുമ പൂവുമായി മൂന്നംഗസംഘം പിടിയില്‍

  • 8
    2 hours ago

    തളിപ്പറമ്പിലെ സ്ത്രീവിശ്രമ കേന്ദ്രത്തിന് നാഥനില്ല

  • 9
    2 hours ago

    ബാഡ്മിന്റണ്‍ കോര്‍ട്ടിലെ പ്രണയ ജോഡികള്‍ ഒന്നിക്കുന്നു