Friday, January 18th, 2019

വിദ്യാര്‍ത്ഥിനിക്ക് പീഢനം; സഹപാഠിയായ പതിനെട്ടുകാരന്‍ പിടിയില്‍

വിദ്യാര്‍ത്ഥിയായ പതിനെട്ടുകാരന്‍ പിടിയില്‍

Published On:Aug 4, 2018 | 11:51 am

പയ്യന്നൂര്‍: വിദ്യാര്‍ത്ഥിനിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ സഹപാഠിയായ പതിനെട്ടുകാരന്‍ പിടിയില്‍. ചെറുപുഴ പാലാവയല്‍ തയ്യേനിയിലെ വിദ്യാര്‍ത്ഥിയായ പതിനെട്ടുകാരനെയാണ് പയ്യന്നൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തത്. തയ്യേനി കോലുവള്ളിക്കടുത്ത വിദ്യാര്‍ത്ഥിനി നല്‍കിയ പരാതിയിലാണ് പ്രതിക്കെതിരെ പോക്‌സോ നിയമപ്രകാരമാണ് കേസെടുത്തത്. ഇരുവരും ഒരേ വിദ്യാലയത്തില്‍ പ്ലസ് വണ്‍ തൊട്ട് പഠിച്ചു വരികയാണ്. ഇതിനിടയിലാണ് 2017 മുതല്‍ പല ദിവസങ്ങളിലായി പ്രതി പരാതിക്കാരിയെ ലൈംഗീക പീഡനത്തിനിരയാക്കിയതെന്നാണ് പരാതിയില്‍ പറയുന്നത്. പയ്യന്നൂര്‍ ബി കെ എം ജംഗ്ഷനടുത്തുള്ള ആള്‍ താമസമില്ലാത്ത വീട്ടില്‍ വെച്ചാണ് തന്നെ ബലമായി പിടിച്ചു കൊണ്ടുപോയി പീഡിപ്പിച്ചതെന്നും പെണ്‍കുട്ടി പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. സംഭവ സമയത്ത് പെണ്‍കുട്ടി പ്രായപൂര്‍ത്തിയാവാത്തതാണ് പോക്‌സോ നിയമപ്രകാരം കേസെടുക്കാന്‍ കാരണമായത്. പ്രതിയെ ഇന്നലെ രാത്രിയാണ് കസ്റ്റഡിയിലെടുത്തത്. കൂടുതല്‍ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തി വൈദ്യ പരിശോധനക്ക് വിധേയമാക്കി കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു.

 

LIVE NEWS - ONLINE

  • 1
    13 hours ago

    ഖനനം; സമരക്കാരുടെ ആവശ്യം ന്യായം: കാനം

  • 2
    13 hours ago

    മെല്‍ബണിലും ജയം; ചരിത്രം രചിച്ച് ഇന്ത്യ

  • 3
    14 hours ago

    കൃഷ്ണഗിരിയിലെ വിജയ ശില്‍പികള്‍ക്ക് അഭിനന്ദനം

  • 4
    14 hours ago

    ശബരിമലയില്‍ 51 യുവതികള്‍ പ്രവേശിച്ചു: സര്‍ക്കാര്‍

  • 5
    17 hours ago

    ബിന്ദുവിനും കനകദുര്‍ഗക്കും മതിയായ സംരക്ഷണം നല്‍കണം: സുപ്രീം കോടതി

  • 6
    18 hours ago

    എസ്ബിഐ ആക്രമണം; എന്‍ജിഒ യൂണിയന്‍ നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍

  • 7
    18 hours ago

    യുവതിയെയും മക്കളെയും ആസിഡ് ഒഴിച്ച് പൊള്ളിച്ച സംഭവം; ഭര്‍ത്താവ് അറസ്റ്റില്‍

  • 8
    18 hours ago

    സ്വര്‍ണക്കടത്ത്; രണ്ടുപേര്‍ പിടിയില്‍

  • 9
    19 hours ago

    ഇന്ധന വില ഇന്ന് വീണ്ടും വര്‍ധിച്ചു