Monday, June 17th, 2019

കെവിന്റെ കൊലപാതകം; എഎസ്‌ഐയും ഡ്രൈവറും കസ്റ്റഡിയില്‍

പ്രതികളെ സഹായിച്ചതിനാണ് എ.എസ്.ഐയെയും ഡ്രൈവരേയും കസ്റ്റഡിയിലെടുടുത്തത്.

Published On:May 30, 2018 | 1:13 pm

കോട്ടയം: ജാത്യാഭിമാനത്തിന്റെ പേരില്‍ യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളെ സഹായിച്ച ഗാന്ധിനഗര്‍ എ.എസ്.ഐ ബിജുവിനും അന്നേ ദിവസം പട്രോളിംഗ് ഡ്യൂട്ടിയലുണ്ടായിരുന്ന പോലീസ് വാഹനത്തിലെ ഡ്രൈവര്‍ക്കും സസ്‌പെന്‍ഷന്‍. ഇവര്‍ രണ്ടു പേരെയും പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തുവരികയാണ്. ഇവരെ പ്രതികളാക്കുന്നത് പോലീസ് പരിഗണനയിലാണ്. കൂടുതല്‍ പോലീസുകാരിലേക്ക് വേണ്ടിവന്നാല്‍ അന്വേഷണം നീളുമെന്നും ഐ.ജി വിജയ് സാക്കറെ കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
പ്രതികളെ സഹായിച്ചതിനാണ് എ.എസ്.ഐയെയും ഡ്രൈവരേയും കസ്റ്റഡിയിലെടുടുത്തത്. ഇവരെ പ്രതിചേര്‍ക്കുമോ എന്ന് വൈകിട്ട് വ്യക്തമാക്കും. എ.എസ്.ഐയുമായി മുഖ്യപ്രതി ഷാനുചാക്കോ നടത്തിയ ടെലിഫോണ്‍ സംഭാഷണം പുറത്തുവന്നിരുന്നു. ഇതില്‍ ഷാനുവുമായി സംസാരിച്ചത് എ.എസ്.ഐ തന്നെയാണെന്നും ഐ.ജി സ്ഥിരീകരിച്ചു.
പോലീസ് ഇതുവരെ ആറു പ്രതികളെ കസ്റ്റഡിയില്‍ എടുത്തു. ഇവരില്‍ മൂന്നു പേര്‍ റിമാന്‍ഡ് ചെയ്തു. പ്രതികള്‍ കെവിനൊപ്പം തട്ടിക്കൊണ്ടുപോയ ബന്ധു അനീഷിന്റെ മൊഴിയും പിടിയിലായ പ്രതികളുടെ മൊഴിയും എടുത്തിട്ടുണ്ട്.
തട്ടിക്കൊണ്ടുപോകല്‍, കൊലപാതകം, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ഇതുവരെ ചുമത്തിയിരിക്കുന്നതെന്നും ആവശ്യമെങ്കില്‍ കൂടുതല്‍ കുറ്റങ്ങള്‍ ചുമത്തുമെന്നും ഐ.ജി വ്യക്തമാക്കി.
അതിനിടെ മുഖ്യപ്രതികളായ നീനുവിന്റെ സഹോദരന്‍ ഷാനു ചാക്കോയേയും പിതാവ് ചാക്കോ ജോണിനേയും കോട്ടയത്ത് എത്തിച്ചു. ഇന്ന് പുലര്‍ച്ചെയോടെയാണ് ഇവരെ കോട്ടയത്ത് എത്തിച്ചത്. ഇരുവരേയും ഇന്ന് കോടതിയില്‍ ഹാജരാക്കും. പ്രതികളെ ഐജിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്യും. യാത്രസമയവും കൂടെ കണക്കിലെടുത്ത് മാത്രമാകും ഇരുവരേയും കോടതിയില്‍ ഹാജരാക്കുന്നത്. അതിനാല്‍ തന്നെ വിശദമായി ചോദ്യം ചെയ്യാന്‍ അവസരം ലഭിക്കുമെന്നാണ് പോലീസ് കരുതുന്നത്. എസ്പിയുടെ സംഘത്തിലെ അംഗങ്ങളും ചോദ്യം ചെയ്യലില്‍ പങ്കെടുക്കും. ഇന്ന് കെവിന്റെ അച്ഛന്റെയടക്കം മൊഴി എടുക്കുമെന്ന് സൂചനയുണ്ട്.
കേസില്‍ ഒന്നാം പ്രതിയാണ് ഷാനു ചാക്കോ, ചാക്കോ ജോണ്‍ അഞ്ചാം പ്രതിയും. ഒളിവിലായിരുന്ന ഇരുവരും കണ്ണൂരില്‍ നിന്നാണ് പിടിയിലായത്. സംഭവത്തില്‍ 14 പ്രതികളാണുള്ളത്. ഇതില്‍ നാല് പേര്‍ അറസ്റ്റിലാകുകയും മൂന്നു പേര്‍ റിമാന്റിലുമാണുള്ളത്. ഇവരെ പലഘട്ടങ്ങളിലായി ചോദ്യം ചെയ്തിരുന്നു.

LIVE NEWS - ONLINE

 • 1
  5 hours ago

  ജെ.പി. നഡ്ഡ ബി.ജെ.പി. ദേശീയ വര്‍ക്കിങ് പ്രസിഡന്റ്; അമിത് ഷാ അധ്യക്ഷനായി തുടരും

 • 2
  6 hours ago

  സൈനിക വാഹനം സ്ഫോടനത്തില്‍ തകര്‍ന്നു

 • 3
  7 hours ago

  മമതയുമായി ഡോക്ടര്‍മാരുടെ സംഘടനകള്‍ നടത്തിയ ചര്‍ച്ച വിജയം: ഡോക്ടര്‍മാരുടെ സമരം പിന്‍വലിച്ചു

 • 4
  10 hours ago

  തലശ്ശരേിയിലെ ബി.ജെ.പി നേതാവ് എം.പി.സുമേഷ് വധശ്രമക്കേസില്‍ ആറ് സി.പി.എം പ്രവര്‍ത്തകര്‍ കുറ്റക്കാര്‍

 • 5
  12 hours ago

  പശ്ചിമ ബംഗാളിലെ സമരം ചെയ്യുന്ന ഡോക്ടര്‍മാരുമായി മമത ഇന്ന് ചര്‍ച്ച നടത്തും

 • 6
  14 hours ago

  കശ്മീരില്‍ ഏറ്റുമുട്ടല്‍: രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു

 • 7
  14 hours ago

  സര്‍ക്കാറിന് തിരിച്ചടി; ഖാദര്‍ കമ്മറ്റി റിപ്പോര്‍ട്ട് ഹൈക്കോടതി സ്‌റ്റേ ചെയ്തു

 • 8
  14 hours ago

  ഡോക്ടര്‍മാരുടെ പണിമുടക്ക് പൂര്‍ണം; രോഗികള്‍ വലഞ്ഞു

 • 9
  15 hours ago

  അംഗസംഖ്യയുടെ കാര്യത്തില്‍ പ്രതിപക്ഷം ആശങ്കപ്പെടേണ്ട: മോദി