Saturday, September 22nd, 2018

സിസി ടിവി തുണയായി; അന്തര്‍സംസ്ഥാന പോക്കറ്റടി വീരന്‍ പിടിയില്‍

കേരളത്തിനകത്തും പുറത്തും നിരവധി മോഷണ കേസുകളില്‍ പ്രതിയാണ് ഇയാള്‍.

Published On:Apr 9, 2018 | 11:15 am

കൂത്തുപറമ്പ്: പാനൂരിലെ വ്യാപാരിയുടെ പോക്കറ്റടിച്ച അന്തര്‍ സംസ്ഥാന മോഷ്ടാവ് കൂത്തുപറമ്പ് പോലീസിന്റെ പിടിയിലായി. തില്ലങ്കേരി പനക്കാട് തെരുവിലെ കുന്നോത്ത് ഭാസ്‌കര (43) നാണ് പിടിയിലായത്. പാനൂരിലെ വ്യാപാരിയും സാമൂഹിക പ്രവര്‍ത്തകനുമായ ഒ ടി നവാസിന്റെ പോക്കറ്റടിച്ച കേസിലാണ് ഭാസ്‌കരന്‍ പിടിയിലായത്.
ഇക്കഴിഞ്ഞ 4ന് വൈകുന്നരം 7 മണിയോടെയാണ് കേസിനാസ്പദമായ സംഭവം. മട്ടന്നൂരിലേക്ക് പോകാനായി കൂത്തുപറമ്പ് ബസ് സ്റ്റാന്റില്‍ നിന്നും ഇരിട്ടി ബസില്‍ കയറവെയാണ് സ്റ്റാന്റില്‍ നിലയുറപ്പിച്ചിരുന്ന ഭാസ്‌കരന്‍ നവാസിന്റെ പോക്കറ്റടിക്കുന്നത്. 26,500 രൂപ, എ ടി എം, കാര്‍ഡ്, ലൈസന്‍സ്, പാന്‍, ആധാര്‍ കാര്‍ഡുകള്‍ തുടങ്ങിയവയടങ്ങിയ പഴ്‌സാണ് കവര്‍ച്ച ചെയ്തത്. നവാസിന്റെ പരാതിയില്‍ അന്വേഷണം തുടങ്ങിയ കൂത്തുപറമ്പ് എസ് ഐ കെ വി നിഷിത്തും സംഘവും ബസ് സ്റ്റാന്റിലെ സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് മോഷ്ടാവിനെ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് ഭാസ്‌കരന്റെ തില്ലങ്കേരിയിലെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ പഴ്‌സും പണവും കണ്ടെത്തുകയായിരുന്നു.
കേരളത്തിനകത്തും പുറത്തും നിരവധി മോഷണ കേസുകളിലും പോക്കറ്റടിക്കേസിലും ഇയാള്‍ പ്രതിയാണെന്ന് പൊലീസിന്റെ അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഒരു കേസില്‍ വടകര കോടതിയില്‍ ഹാജരായി മടങ്ങി വരുംവഴിയാണ് കൂത്തുപറമ്പില്‍ നിന്നും ഇയാള്‍ പോക്കറ്റടിച്ചത്. ഇയാളെ കോടതിയില്‍ ഹാജരാക്കി. പിടികൂടിയ സംഘത്തില്‍ എസ് ഐ കെ വി നിഷിത്ത്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ അനില്‍കുമാര്‍, സൗജത്ത്, സിവില്‍ പോലീസ് ഓഫീസര്‍മാരായ രാജേഷ്, സുധി, പ്രവീന്ദ്രന്‍ എന്നിവരാണ് ഉണ്ടായത്.

 

LIVE NEWS - ONLINE

  • 1
    5 hours ago

    ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

  • 2
    6 hours ago

    ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

  • 3
    8 hours ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി

  • 4
    11 hours ago

    ബിഷപ്പിനെ കോടതിയില്‍ ഹാജരാക്കി

  • 5
    11 hours ago

    രക്തവും ഉമിനീരും ബലം പ്രയോഗിച്ച് ശേഖരിച്ചു: ബിഷപ്പ്

  • 6
    11 hours ago

    ബിഷപ്പിനെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

  • 7
    13 hours ago

    ബിഷപ് ഫ്രാങ്കോ മുളക്കലിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

  • 8
    13 hours ago

    കന്യാസ്ത്രീകള്‍ സമരം ചെയ്തില്ലെങ്കിലും സര്‍ക്കാര്‍ നടപടി സ്വീകരിക്കും: എം.എ.ബേബി

  • 9
    13 hours ago

    കോടിയേരിക്ക് മാനസികം: പിഎസ് ശ്രീധരന്‍ പിള്ള