Thursday, September 19th, 2019

കറിവേപ്പില തഴച്ചു വളരാന്‍

കറിവേപ്പില പൊട്ടിയ്ക്കുമ്പോഴും ശ്രദ്ധ വേണം. ഇത് തണ്ടായി ഒടിച്ചെടുക്കുകയാണ് വേണ്ടത്

Published On:Sep 4, 2019 | 10:31 am

കറിവേപ്പില ഇല്ലാത്ത വീടുകള്‍ കുറവായിരിക്കും. മിക്കവാറും വീടുകളില്‍ ഇവയുണ്ടാകും. എന്നാല്‍, പലപ്പോഴുമുള്ള പ്രശ്നം ഇവ വേണ്ട വിധത്തില്‍ വളരില്ല എന്നതാണ്. വളര്‍ച്ച മുരടിയ്ക്കുന്നതും ഇലകളില്‍ പ്രാണികളും പുഴുക്കളുമെല്ലാം വളരുന്നതുമാണ് പ്രധാന പ്രശ്നം. കറിവേപ്പു കറികളില്‍ അവശ്യ വസ്തുവാണ്. സ്വാദിനും മണത്തിനും മാത്രമല്ല, സൗന്ദര്യത്തിനും മുടിയ്ക്കുമെല്ലാം ഇതേറെ നല്ലതാണ്. അല്‍പം ശ്രദ്ധ നല്‍കിയാല്‍ നല്ല രീതിയില്‍ വളര്‍ന്നു വരും. ഇതിനുള്ള ചില വഴികളിതാ
കറിവേപ്പില പൊട്ടിയ്ക്കുമ്പോഴും ശ്രദ്ധ വേണം. ഇത് തണ്ടായി ഒടിച്ചെടുക്കുകയാണ് വേണ്ടത്. അല്ലാതെ ഓരോ അല്ലി ഇലകളായല്ല, ഒടിച്ചെടുക്കേണ്ടത്. തണ്ടൊടിച്ചെടുക്കുമ്പോള്‍ പുതിയ മുള വരും. ഇത് കൂടുതല്‍ പച്ചപ്പോടെ വളരാനും സഹായിക്കും. ഇതുപോലെ ഒടിച്ചെടുക്കുമ്പോള്‍ തൊലി പൊളിഞ്ഞു പോകാതെ എടുക്കുക. അല്ലെങ്കില്‍ ഇത് വളര്‍ച്ച മുരടിപ്പിയ്ക്കും. മത്തി പോലുളള മീനുകളുടെ വേസ്റ്റുകള്‍, ഇവയുടെ തലയും മറ്റും കറിവേപ്പിനു താഴെ ഇടുന്നതും ഇവ നല്ലപോലെ വളരാന്‍ സഹായിക്കുന്ന നല്ല വഴിയാണ്. കപ്പലണ്ടിപ്പിണ്ണാക്കും ചാണകവുമെല്ലാം കറിവേപ്പിന്റെ വളര്‍ച്ചയ്ക്കു പറ്റിയ വളങ്ങളാണ്. ഇത് വെളളത്തില്‍ കലര്‍ത്തി കടയ്ക്കല്‍ ഒഴിയ്ക്കാം. കറിവേപ്പിലയിലെ ഇലകളിലെ കീടങ്ങളും പുഴുക്കളുമെല്ലാം പ്രധാനപ്പെട്ട പ്രശ്നങ്ങളാണ്. ഇതിനുള്ള നല്ലൊരു പ്രതിവിധിയാണ് കഞ്ഞിവെള്ളം. കഞ്ഞിവെള്ളം പുളിച്ചത്, അതായത് തലേന്നുള്ള കഞ്ഞിവെള്ളം ഇലകളില്‍ തളിച്ചു കൊടുക്കുന്നതും കടയ്ക്കല്‍ ഒഴിയ്ക്കുന്നതുമെല്ലാം ഇത് നല്ലപോലെ തഴച്ചു വളരാന്‍ സഹായിക്കും.

LIVE NEWS - ONLINE

  • 1
    23 mins ago

    പാലാരിവട്ടം അഴിമതി; ഉത്തരവുകളെല്ലാം മന്ത്രിയുടെ അറിവോടെ: ടി.ഒ സൂരജ്

  • 2
    24 mins ago

    പാലാരിവട്ടം അഴിമതി; ഉത്തരവുകളെല്ലാം മന്ത്രിയുടെ അറിവോടെ: ടി.ഒ സൂരജ്

  • 3
    33 mins ago

    വിഘ്‌നേശിന്റെ പിറന്നാള്‍ ആഘേിഷിച്ച് നയന്‍താര

  • 4
    1 hour ago

    ബസില്‍ നിന്നും തെറിച്ചു വീണ് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്

  • 5
    1 hour ago

    തേജസ് പോര്‍വിമാനം പറത്തി രാജ്‌നാഥ് സിംഗ്

  • 6
    1 hour ago

    നാസയുടെ ഓര്‍ബിറ്റര്‍ ക്യാമറാ ചിത്രത്തിലും വിക്രം ലാന്ററില്ല

  • 7
    2 hours ago

    മില്‍മ പാല്‍ വില വര്‍ധന ഇന്നുമുതല്‍

  • 8
    2 hours ago

    തുര്‍ക്കിയില്‍ കെമിക്കല്‍ ഫാക്ടറിയില്‍ വന്‍ സ്‌ഫോടനം; നിരവധി പേര്‍ക്ക് പരിക്ക്

  • 9
    2 hours ago

    വിശാഖപട്ടണത്ത് 414 കിലോ കഞ്ചാവ് പിടികൂടി