Thursday, April 25th, 2019

വൈദ്യുതി നിരക്ക് വര്‍ധന ഇന്നു പ്രഖ്യാപിക്കും

    തിരു: വൈദ്യുതി നിരക്ക് വര്‍ധന ഇന്ന് പ്രഖ്യാപിച്ചേക്കും. യൂനിറ്റിന് 10 മുതല്‍ 50 പൈസ വരെ വര്‍ധിപ്പിക്കാനാണ് നിര്‍ദേശം മെങ്കിലും ശരാശരി 30 പൈസ വരെ വര്‍ധിക്കും. വര്‍ധനയുടെ വിശദാംശം നേരത്തേതന്നെ തയാറായിരുന്നെങ്കിലും മലപ്പുറം ഉപതെരഞ്ഞെടുപ്പിനെ തുടര്‍ന്ന് നീട്ടി വെക്കുകയായിരുന്നു. റഗുലേറ്ററി കമീഷന്‍ യോഗം ഇതിനായി ഇന്ന്‌ചേരും. ഒരാഴ്ചക്കകം വര്‍ധന പ്രാബല്യത്തില്‍ വരും. ഏപ്രില്‍ ഒന്നു മുതല്‍ മുന്‍കാല പ്രാബല്യം നല്‍കാനാകുമോ എന്നും പരിശോധിക്കുന്നുണ്ട്.റെഗുലേറ്ററി കമീഷന്‍ സ്വന്തം നിലയിലാണ് ഇക്കുറി നിരക്ക് വര്‍ധിപ്പിക്കുന്നത്. വൈദ്യുതി … Continue reading "വൈദ്യുതി നിരക്ക് വര്‍ധന ഇന്നു പ്രഖ്യാപിക്കും"

Published On:Apr 17, 2017 | 9:19 am

Electrical Post Full Image

 

 
തിരു: വൈദ്യുതി നിരക്ക് വര്‍ധന ഇന്ന് പ്രഖ്യാപിച്ചേക്കും. യൂനിറ്റിന് 10 മുതല്‍ 50 പൈസ വരെ വര്‍ധിപ്പിക്കാനാണ് നിര്‍ദേശം മെങ്കിലും ശരാശരി 30 പൈസ വരെ വര്‍ധിക്കും. വര്‍ധനയുടെ വിശദാംശം നേരത്തേതന്നെ തയാറായിരുന്നെങ്കിലും മലപ്പുറം ഉപതെരഞ്ഞെടുപ്പിനെ തുടര്‍ന്ന് നീട്ടി വെക്കുകയായിരുന്നു.
റഗുലേറ്ററി കമീഷന്‍ യോഗം ഇതിനായി ഇന്ന്‌ചേരും. ഒരാഴ്ചക്കകം വര്‍ധന പ്രാബല്യത്തില്‍ വരും. ഏപ്രില്‍ ഒന്നു മുതല്‍ മുന്‍കാല പ്രാബല്യം നല്‍കാനാകുമോ എന്നും പരിശോധിക്കുന്നുണ്ട്.റെഗുലേറ്ററി കമീഷന്‍ സ്വന്തം നിലയിലാണ് ഇക്കുറി നിരക്ക് വര്‍ധിപ്പിക്കുന്നത്. വൈദ്യുതി ബോര്‍ഡ് നിരക്ക് വര്‍ധനക്ക് അപേക്ഷ നല്‍കിയിരുന്നില്ല. വാര്‍ഷിക വരവുചെലവ് കണക്കുകളുമായി ബന്ധപ്പെട്ട് രണ്ടു വര്‍ഷം മുമ്പ് ബോര്‍ഡും കമീഷനും ആരംഭിച്ച തര്‍ക്കം മൂലമാണിത്.
വൈദ്യുതി നിരക്കിലും ഫിക്‌സഡ് ചാര്‍ജിലും വര്‍ധന വരും. സിംഗിള്‍ ഫേസിെന്റ ഫിക്‌സഡ് ചാര്‍ജ് മാസം 20 രൂപയില്‍നിന്ന് 30 ആക്കാനും ത്രീഫേസിന്റേത് 60ല്‍നിന്ന് 80 രൂപയാക്കാനുമാണ് നിര്‍ദേശം. 250 യൂനിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആദ്യ യൂനിറ്റുകളിലെ കുറഞ്ഞ ഉപയോഗത്തിനുള്ള ആനുകൂല്യം കിട്ടുന്ന ടെലിസ്‌കോപ്പിക് രീതിയായിരിക്കും. അതിനു മുകളില്‍ വരുന്നവര്‍ക്ക് എല്ലാ യൂനിറ്റിനും ഒരേ നിരക്ക് (നോണ്‍ ടെലിസ്‌കോപ്പിക്) നല്‍കണം. വീടുകള്‍ക്ക് മാസം 50 യൂനിറ്റ് വരെ നിലവില്‍ യൂനിറ്റിന് 2.80 രൂപയാണ് നിരക്ക്. ഇത് 2.90 ആക്കാനാണ് കമീഷന്‍ നിര്‍ദേശം. 51 മുതല്‍ 100 വരെ 3.20ല്‍നിന്ന് 3.50ആക്കാനും 101150 വരെ 4.20, 4.50 ആക്കാനും 151200 വരെ 5.80ല്‍നിന്ന് 6.10 ഉം 201250 വരെ ഏഴ് രൂപയായിരുന്നത് 7.30 ആക്കാനുമാണ് നിര്‍ദേശം. മാസം 250ന് യൂനിറ്റിന് മുകളില്‍ ഉപയോഗിക്കുന്നവര്‍ക്ക് 300 യൂനിറ്റ് വെര അഞ്ചു രൂപയായിരുന്നത് 5.50 ആവും.
350 യൂനിറ്റ് വരെ 5.70 രൂപയില്‍നിന്ന് 6.20 ഉം 400 യൂനിറ്റ് വരെ 6.10 6.50ഉം ആയി ഉയരും. 500 യൂനിറ്റിന് മേല്‍ നിരക്ക് വര്‍ധന വേണ്ടെന്നാണ് നിര്‍ദേശം. മറ്റു വിഭാഗങ്ങളുടെ നിരക്കിലും മാറ്റം വരും.

LIVE NEWS - ONLINE

  • 1
    10 mins ago

    മലമ്പനി തടയാന്‍ മുന്‍കരുതല്‍ നടപടി

  • 2
    10 mins ago

    ചീഫ് ജസ്റ്റിസിനെതിരായ ഗൂഢാലോചന അന്വേഷിക്കും; സുപ്രീം കോടതി

  • 3
    2 hours ago

    വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

  • 4
    2 hours ago

    വാരാണസിയില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കില്ല

  • 5
    3 hours ago

    സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി: മന്ത്രി ശശീന്ദ്രന്‍

  • 6
    3 hours ago

    സ്പീഡ് ഗവര്‍ണറുകള്‍ ഘടിപ്പിക്കാത്ത ബസുകള്‍ക്കെതിരെ നടപടി: മന്ത്രി ശശീന്ദ്രന്‍

  • 7
    3 hours ago

    കോടതിയെ റിമോട്ട് കണ്‍ട്രോളിലൂടെ നിയന്ത്രിക്കാന്‍ അനുവദിക്കില്ല: ജസ്റ്റിസ് അരുണ്‍ മിശ്ര

  • 8
    4 hours ago

    ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മാണരംഗത്തേക്ക്

  • 9
    4 hours ago

    അറ്റകുറ്റപ്പണിക്കിടെ വിമാനത്തിന് തീ പിടിച്ചു