നോട്ട് നിരോധനത്തില്‍ ദേശീയ പ്രക്ഷേഭം വേണം: വിഎസ്

Published:January 5, 2017

VS Achuthanandan 1221 Full Image
തിരു: നോട്ട് നിരോധനത്തില്‍ ദേശീയപ്രക്ഷോഭം വേണമെന്നാവശ്യപ്പെട്ട് പാര്‍ട്ടി കേന്ദ്രനേതൃത്വത്തിന് ഭരണപരിഷ്‌കരണ ചെയര്‍മാന്‍ വി.എസ്. അച്യുതാനന്ദന്റെ കത്ത്. പാര്‍ട്ടി ജനകീയ സമരങ്ങള്‍ ഏറ്റെടുക്കണം. പലയിടത്തും പാര്‍ട്ടി ദുര്‍ബലമാണ്. ഈ അവസ്ഥ മറികടക്കാനുള്ള ചര്‍ച്ച കേന്ദ്രകമ്മിറ്റിയില്‍ വേണെന്നും കത്തിലൂടെ വി.എസ് ആവശ്യപ്പെട്ടു. മകന്‍ വി.എസ്.അരുണ്‍കുമാര്‍ വഴിയാണ് കത്ത് കൈമാറിയത്.
രാജ്യവ്യാപക പ്രക്ഷോഭങ്ങള്‍ക്കായി സംഘടനയെ ശക്തിപ്പെടുത്തണം. ജനകീയ സമരങ്ങള്‍ പാര്‍ട്ടി ഏറ്റെടുക്കണം. കേന്ദ്രകമ്മിറ്റി ഇക്കാര്യം ചര്‍ച്ച ചെയ്യണമെന്നും കത്തിലുണ്ട്.

Comments are Closed.

DISTRICT NEWS
MORE NEWS

© Copyright 2013 Sudinam. All rights reserved.