Saturday, February 23rd, 2019

ടൂറിസം മേഖലയെയും നോട്ട് തകര്‍ത്തു

    നോട്ട് അസാധുവാക്കി ദിവസങ്ങള്‍ കഴിയവെ കടക്കവെ സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലക്കും കനത്ത തിരിച്ചടി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 25 മുതല്‍ 30 ശതമാനം വരെ കുറവാണ് മേഖലയിലുണ്ടായത്. വിദേശ സഞ്ചാരികളെ അപേക്ഷിച്ച് ആഭ്യന്തര സഞ്ചാരികളാണ് കുത്തനെ കുറഞ്ഞത്. സീസണില്‍തന്നെ തിരിച്ചടിയുണ്ടായത് വരും മാസങ്ങളെയും പ്രതികൂലമായി ബാധിക്കും. ടൂറിസം സീസണില്‍ ഏറ്റവും കൂടുതല്‍ സഞ്ചാരികളത്തെുന്നത് നവംബര്‍ മുതല്‍ ഫെബ്രുവരിവരെയുള്ള നാലുമാസങ്ങളിലാണ്. നിര്‍ണായകമായ ഈ സമയത്താണ് പ്രതിസന്ധിയും. വരവ് കുറഞ്ഞു എന്നതിനൊപ്പം പുതിയ ബുക്കിങ്ങും നടക്കുന്നില്ല. പ്രശ്‌നം … Continue reading "ടൂറിസം മേഖലയെയും നോട്ട് തകര്‍ത്തു"

Published On:Dec 8, 2016 | 8:30 am

Kerala Tourism Full Image

 

 

നോട്ട് അസാധുവാക്കി ദിവസങ്ങള്‍ കഴിയവെ കടക്കവെ സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലക്കും കനത്ത തിരിച്ചടി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 25 മുതല്‍ 30 ശതമാനം വരെ കുറവാണ് മേഖലയിലുണ്ടായത്. വിദേശ സഞ്ചാരികളെ അപേക്ഷിച്ച് ആഭ്യന്തര സഞ്ചാരികളാണ് കുത്തനെ കുറഞ്ഞത്. സീസണില്‍തന്നെ തിരിച്ചടിയുണ്ടായത് വരും മാസങ്ങളെയും പ്രതികൂലമായി ബാധിക്കും. ടൂറിസം സീസണില്‍ ഏറ്റവും കൂടുതല്‍ സഞ്ചാരികളത്തെുന്നത് നവംബര്‍ മുതല്‍ ഫെബ്രുവരിവരെയുള്ള നാലുമാസങ്ങളിലാണ്. നിര്‍ണായകമായ ഈ സമയത്താണ് പ്രതിസന്ധിയും. വരവ് കുറഞ്ഞു എന്നതിനൊപ്പം പുതിയ ബുക്കിങ്ങും നടക്കുന്നില്ല.
പ്രശ്‌നം രൂക്ഷമായി തുടരുന്നതിനാല്‍ വിനോദസഞ്ചാരികള്‍ യാത്രമാറ്റിവെക്കുകയോ, ബുക്ക് ചെയ്തിരുന്നവ റദ്ദാക്കുകയോ ചെയ്യുകയാണ്. ടൂറിസ്റ്റുകളുടെ വരവ് കുറഞ്ഞതോടെ സര്‍ക്കാറിന്റെ വരുമാനത്തില്‍ ഇടിവ് വന്നിട്ടുണ്ട്. ഇതോടൊപ്പം ഇവിടങ്ങളെ ആശ്രയിച്ച് ഉപജീവനം നടത്തുന്നവരും പ്രതിസന്ധിയിലാണ്. 2002 മുതലുള്ള കണക്കനുസരിച്ച് ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തില്‍ ക്രമാനുഗതമായ വര്‍ധന പ്രകടമായിരുന്നു. ഇത് ഒറ്റയടിക്ക് താഴ്ന്നിരിക്കുകയാണ്.
നോട്ട് വിനിമയത്തിന് മാര്‍ഗങ്ങളില്ലാതായതോടെ ഇനിയും തങ്ങിയാല്‍ കുടുങ്ങുമെന്ന ധാരണയില്‍ വന്നവരും വേഗം മടങ്ങി. വിമാനത്താവളത്തിലെ വിദേശ നാണയ വിനിമയ കൗണ്ടറുകളില്‍ നോട്ട് മാറിയെടുക്കാന്‍ വിനോദസഞ്ചാരികളുടെ നീണ്ടനിരതന്നെ കണ്ടിരുന്നു. എന്നാല്‍, പിന്നീട് ഈ അവസ്ഥക്ക് മാറ്റം വന്നു.

LIVE NEWS - ONLINE

  • 1
    3 hours ago

    ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • 2
    4 hours ago

    വിമാനം റാഞ്ചുമെന്ന് ഭീഷണി; വിമാനത്താവളങ്ങളില്‍ കനത്ത സുരക്ഷ

  • 3
    4 hours ago

    മലപ്പുറം എടവണ്ണയില്‍ വന്‍ തീപ്പിടിത്തം

  • 4
    6 hours ago

    പോരാട്ടം കശ്മീരികള്‍ക്കെതിരെ അല്ല: മോദി

  • 5
    7 hours ago

    ബംഗളൂരുവിലെ പാര്‍ക്കിംഗ് മേഖലയില്‍ നിര്‍ത്തിയിട്ടിരുന്ന 300 കാറുകള്‍ കത്തിനശിച്ചു

  • 6
    9 hours ago

    അധികാരമുണ്ടെന്ന് കരുതി എന്തുമാവാമെന്ന് കരുതരുത്: സുകുമാരന്‍ നായര്‍

  • 7
    10 hours ago

    കണ്ണൂരില്‍ യൂത്ത്‌കോണ്‍ഗ്രസ് മാര്‍ച്ചിനിടെ ലാത്തിച്ചാര്‍ജ്‌

  • 8
    11 hours ago

    ‘സ്വാമി’യെത്തി; വെള്ളി വെളിച്ചത്തില്‍ സ്വാമിയെ കാണാന്‍ കുടുംബസമേതം

  • 9
    11 hours ago

    പത്ത് രൂപക്ക് പറശിനിക്കടവില്‍ നിന്നും വളപട്ടണത്തേക്ക് ഉല്ലാസ ബോട്ടില്‍ സഞ്ചരിക്കാം