നോട്ട് പിന്‍വലിക്കല്‍ ധീരമായ നടപടി: അരുണ്‍ ജെയ്റ്റ്‌ലി

Published:December 17, 2016

Arun Jetly Full Image 101010

 

 

 

ന്യൂഡല്‍ഹി: നോട്ട് പിന്‍വലിക്കല്‍ ഇന്ത്യയുടെ ധീരമായ നടപടിയാണെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. തീരുമാനമെടുക്കാന്‍ മാത്രമല്ല അത് നടപ്പില്‍ വരുത്താനും രാജ്യത്തിന് കഴിയുമെന്ന് നോട്ട് നിരോധനത്തിലൂടെ തെളിയിച്ചിരിക്കുകയാണെന്നും ജെയ്റ്റ്‌ലി കൂട്ടിച്ചേര്‍ത്തു. ഫിക്കിയുടെ 89-ാമത് ജനറല്‍ കൗണ്‍സിലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്തെ മറ്റ് വികസ്വര രാജ്യങ്ങളുടെ സാമ്പത്തിക രംഗവുമായി താരത്മ്യം ചെയ്യുമ്പോള്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ മികച്ച മാറ്റം പ്രകടമാണെന്ന് അദ്ദേഹം പറഞ്ഞു.
ജി.എസ്.ടി ബില്ല് പാസാക്കിയതിന് ശേഷം കുറെ നടപടികള്‍ ജി.എസ്.ടി കൗണ്‍സിലിന് പൂര്‍ത്തിയാക്കാനുണ്ട്. പാര്‍ലമെന്റില്‍ ഇത് സംബന്ധിച്ച ബില്ല് പാസാക്കണം. ജി.എസ്.ടി സംബന്ധിച്ച ഭേദഗതികള്‍ പാസാക്കുന്നതിന് ബുദ്ധിമുട്ട് ഉണ്ടാകുമെന്ന് കരുതുന്നില്ലെന്നും എപ്രില്‍ 1ന് തന്നെ ജി.എസ്.ടി. നടപ്പാക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും ജെയ്റ്റ്‌ലി പറഞ്ഞു.

DISTRICT NEWS
MORE NEWS

© Copyright 2013 Sudinam. All rights reserved.