Friday, April 26th, 2019

നോട്ട് വിതരണം വേഗത്തിലാക്കാന്‍ വ്യോമസേനാ വിമാനങ്ങളും

      ന്യൂഡല്‍ഹി: പുതിയ നോട്ടുകള്‍ ബാങ്കുകളില്‍ എത്തിക്കുന്നത് വേഗത്തിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വ്യോമസേനയുടെ വിമാനങ്ങളും ഹെലിക്കോപ്ടറുകളും ഉപയോഗിക്കും. ഇതിലൂടെ പുതിയ നോട്ടുകളെത്തിക്കാനുള്ള കാലതാമസം 21 ദിവസത്തില്‍ നിന്ന് ആറ് ദിവസമായി കുറക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. നഗരങ്ങള്‍ക്കു പുറമെ ഗ്രാമപ്രദേശങ്ങളിലും പുതിയ നോട്ടുകള്‍ എത്രയും വേഗം എത്തിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. നിലവില്‍ പ്രസുകളില്‍ നിന്ന് പുതിയ നോട്ടുകള്‍ ബാങ്കുകളിലെത്തിക്കാന്‍ 21 ദിവസമെടുക്കും. വ്യോമസേന വിമാനങ്ങളുടെയും ഹെലിക്കോപ്ടറുകളുടെയും സഹായം ലഭിച്ചാല്‍ ആറു ദിവസം കൊണ്ട് നോട്ടുകള്‍ ബാങ്കുകളില്‍ എത്തിക്കാന്‍ … Continue reading "നോട്ട് വിതരണം വേഗത്തിലാക്കാന്‍ വ്യോമസേനാ വിമാനങ്ങളും"

Published On:Nov 21, 2016 | 12:05 pm

new-indian-currency-2000-full

 

 

 

ന്യൂഡല്‍ഹി: പുതിയ നോട്ടുകള്‍ ബാങ്കുകളില്‍ എത്തിക്കുന്നത് വേഗത്തിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വ്യോമസേനയുടെ വിമാനങ്ങളും ഹെലിക്കോപ്ടറുകളും ഉപയോഗിക്കും. ഇതിലൂടെ പുതിയ നോട്ടുകളെത്തിക്കാനുള്ള കാലതാമസം 21 ദിവസത്തില്‍ നിന്ന് ആറ് ദിവസമായി കുറക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. നഗരങ്ങള്‍ക്കു പുറമെ ഗ്രാമപ്രദേശങ്ങളിലും പുതിയ നോട്ടുകള്‍ എത്രയും വേഗം എത്തിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
നിലവില്‍ പ്രസുകളില്‍ നിന്ന് പുതിയ നോട്ടുകള്‍ ബാങ്കുകളിലെത്തിക്കാന്‍ 21 ദിവസമെടുക്കും. വ്യോമസേന വിമാനങ്ങളുടെയും ഹെലിക്കോപ്ടറുകളുടെയും സഹായം ലഭിച്ചാല്‍ ആറു ദിവസം കൊണ്ട് നോട്ടുകള്‍ ബാങ്കുകളില്‍ എത്തിക്കാന്‍ സാധിക്കും. നഗരപ്രദേശങ്ങളില്‍ അടുത്ത ആഴ്ചയോടെ നോട്ട് പ്രതിസന്ധി പരിഹരിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം രാജ്യത്തെ നോട്ട് പ്രതിസന്ധി തരണം ചെയ്യാന്‍ 2017 ജനുവരി 15 വരെ കാത്തിരിക്കേണ്ടിവരുമെന്നാണ് കരുതുന്നത്.
നോട്ട് പിന്‍വലിച്ചതിലൂടെ നേട്ടമുണ്ടാകുമെന്നും സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നുണ്ട്. പിന്‍വലിച്ച നോട്ടുകളില്‍ ഭൂരിഭാഗവും ബാങ്കുകളില്‍ തിരികെയെത്തിയിട്ടില്ലെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍.

LIVE NEWS - ONLINE

  • 1
    45 mins ago

    ഇടതുമുന്നണി 18 സീറ്റുകള്‍ നേടും: കോടിയേരി

  • 2
    2 hours ago

    അന്തര്‍സംസ്ഥാന രാത്രികാല യാത്ര സുരക്ഷിതമാവണം

  • 3
    3 hours ago

    വാരാണസിയില്‍ മോദി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

  • 4
    3 hours ago

    തീരപ്രദേശങ്ങളില്‍ ഒരു മാസത്തെ സൗജന്യ റേഷന്‍: മുഖ്യമന്ത്രി

  • 5
    4 hours ago

    മോദി സിനിമ തെരഞ്ഞെടുപ്പിന് മുമ്പ് പ്രദര്‍ശിപ്പിക്കരുത്: സുപ്രീം കോടതി

  • 6
    4 hours ago

    കേരളത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നു:മോദി

  • 7
    4 hours ago

    കേരളത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നു:മോദി

  • 8
    4 hours ago

    കൊച്ചിയില്‍ വീട്ടമ്മയെ കഴുത്ത് ഞെരിച്ചു കൊന്നു

  • 9
    5 hours ago

    കൊച്ചിയില്‍ വീട്ടമ്മയെ കഴുത്ത് ഞെരിച്ചു കൊന്നു