Friday, November 16th, 2018

സീരിയല്‍ നടിയുള്‍പ്പെട്ട കള്ളനോട്ട് കേസ്; പിന്നില്‍ പാലക്കാട് സ്വാമി

'ചന്ദനമഴ' എന്ന ജനപ്രിയ സീരിയലടക്കം നിരവധി സീരിയലുകളില്‍ അഭിനയിച്ചു വരുന്ന സൂര്യയുടെ അറസ്റ്റ് സീരിയല്‍ മേഖലയെയും ഞെട്ടിച്ചു.

Published On:Jul 5, 2018 | 9:45 am

കൊല്ലം: ടി.വി സീരിയല്‍ താരവും അമ്മയും സഹോദരിയുമടക്കം ആറുപേര്‍ പിടിയിലായ കള്ളനോട്ട് കേസില്‍ പാലക്കാട്ടുകാരന്‍ സ്വാമിയടക്കം 12 പേര്‍ കൂടി പിടിയിലാകാനുണ്ടെന്ന് സൂചന. കൊല്ലം മനയില്‍കുളങ്ങര വനിതാ ഐ.ടി.ഐ ക്ക് സമീപം ഉഷസില്‍ ഉഷ എന്ന രമാദേവി (60), മൂത്ത മകളും സീരിയല്‍ താരവുമായ സൂര്യ ശശികുമാര്‍, ഇളയ മകള്‍ ശ്രുതി എന്നിവരെ കഴിഞ്ഞദിവസമാണ് കുമളിയില്‍ നിന്നെത്തിയ പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇവരെ കൂടുതല്‍ തെളിവെടുപ്പിനും അന്വേഷണത്തിനുമായി കുമിളിയിലേക്ക് കൊണ്ടുപോയി. ‘ചന്ദനമഴ’ എന്ന ജനപ്രിയ സീരിയലടക്കം നിരവധി സീരിയലുകളില്‍ അഭിനയിച്ചു വരുന്ന സൂര്യയുടെ അറസ്റ്റ് സീരിയല്‍ മേഖലയെയും ഞെട്ടിച്ചു. അത്യാഡംബരത്തോടെ നടന്ന സൂര്യയുടെ വിവാഹത്തിന് സീരിയല്‍, സിനിമ രംഗത്തെ നിരവധി പേര്‍ എത്തിയിരുന്നു. എന്നാല്‍ വിവാഹബന്ധം അധികനാള്‍ നീണ്ടു നിന്നില്ല.

 

LIVE NEWS - ONLINE

  • 1
    49 mins ago

    മണ്ഡലമാസ തീര്‍ത്ഥാടനത്തിനായി ശബരിമല നടതുറന്നു

  • 2
    3 hours ago

    ശബരിമലയില്‍ കലാപത്തിന് ആഹ്വാനം; ഹൈക്കോടതി വിശദീകരണം തേടി

  • 3
    6 hours ago

    കാട്ടിലെ മരം തേവരുടെ ആന വലിയെടാ വലി

  • 4
    7 hours ago

    ചെന്നിത്തലയും പിള്ളയും പറഞ്ഞാല്‍ തൃപ്തി തിരിച്ചു പോകും: മന്ത്രി കടകം പള്ളി

  • 5
    8 hours ago

    പണം വാങ്ങി വഞ്ചന, യുവാവിനെതിരെ കേസ്

  • 6
    8 hours ago

    ദര്‍ശനം നടത്താന്‍് അനുവദിക്കില്ല: കെ സുരേന്ദ്രന്‍

  • 7
    9 hours ago

    തൃപ്തി ദേശായി കൊച്ചിയില്‍; പ്രതിഷേധം ശക്തം

  • 8
    9 hours ago

    അയ്യനെ കാണാതെ തൃപ്തിയാവില്ല

  • 9
    9 hours ago

    ശബരിമലയില്‍ പോലീസുകാര്‍ ഡ്രസ് കോഡ് കര്‍ശനമായി പാലിക്കണം: ഐജി