നോട്ട് അസാധുവാക്കല്‍ ധീരമായ നടപടി: ആമീര്‍ ഖാന്‍

Published:December 17, 2016

Amir Khan Full New Image

 

 

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് അസാധുവാക്കലിനെ പിന്തുണച്ച് ബോളീവുഡ് സൂപ്പര്‍ താരം ആമീര്‍ ഖാന്‍. നോട്ട് അസാധുവാക്കല്‍ തന്നെ യാതൊരു തരത്തിലും ബാധിച്ചിട്ടില്ലെന്നും തന്റെ കൈവശം കള്ളപ്പണമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വരുമാനത്തിനു അനുസരിച്ചുള്ള നികുതി താന്‍ അടക്കാറുണ്ടെന്നും ആമീര്‍ പറഞ്ഞു.
ക്രെഡിറ്റ് കാര്‍ഡും ചെക്കും ഉപയോഗിച്ചാണ് പണമിടപാടുകള്‍ നടത്തുന്നത്. അതിനാല്‍ കറന്‍സി ക്ഷാമം തന്നെ വലച്ചതേയില്ല.രാജ്യത്തെ ഒട്ടനവധി ജനങ്ങള്‍ക്ക് സര്‍ക്കാര്‍ തീരുമാനം ബുദ്ധിമുട്ടുണ്ടാക്കിയെന്ന് തനിക്കറിയാം. നമ്മുടെ പ്രധാനമന്ത്രി സുപ്രധാനവും ധീരവുമായ ഒരു നടപടിയാണ് എടുത്തിരിക്കുന്നത്. അസാധുവാക്കലിനെ പൂര്‍ണമായി പിന്തുണക്കുന്നുവെന്നും സര്‍ക്കാര്‍ തീരുമാനത്തെ എല്ലാവരും പിന്തുണക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

DISTRICT NEWS
MORE NEWS

© Copyright 2013 Sudinam. All rights reserved.