മുഖ്യമന്ത്രി രാഷ്ട്രീയ നേട്ടത്തിന് ശ്രമിക്കുന്നു: കുമ്മനം

Published:November 14, 2016

Kummanam Full Image 00909

 

 

കോഴിക്കോട്: നോട്ട് പിന്‍വലിക്കലുമാായി ബന്ധപ്പെട്ട വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സങ്കുചിത രാഷ്ട്രീയ നേട്ടത്തിന് വേണ്ടി ശ്രമിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. നോട്ട് പിന്‍വലിച്ചതുമായി ബന്ധപ്പെട്ട് അദ്ദേഹം കഴിഞ്ഞ ദിവസം നടത്തിയ വിമര്‍ശനം ഇതാണ് സൂചിപ്പിക്കുന്നതെന്നും കുമ്മനം പറഞ്ഞു. കോഴിക്കോട് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വ്യാപാരികള്‍ക്ക് താനൊരു തരത്തിലുള്ള ഉറപ്പും നല്‍കിയിട്ടില്ലെന്നും കുമ്മനം പറഞ്ഞു. പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ ഇടപെടുമെന്നാണ് പറഞ്ഞതെന്നും അദ്ദേഹം വിശദീകരിച്ചു.
ദേശീയ താല്‍പര്യം മുന്‍നിറുത്തിയാണ് കേന്ദ്ര സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനം എടുത്തത്. അതിനൊപ്പം നില്‍ക്കാതെ സ്വാര്‍ത്ഥ ലാഭത്തിന് വേണ്ടി പ്രവര്‍ത്തിക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്നും കുമ്മനം കുറ്റപ്പെടുത്തി. നോട്ട് പിന്‍വലിച്ചതിലൂടെ ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ടെങ്കില്‍ അത് ലഘൂകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കൂടി നടപടി എടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

DISTRICT NEWS
MORE NEWS

© Copyright 2013 Sudinam. All rights reserved.