Thursday, January 24th, 2019

ചുരുണ്ട മുടി പ്രശ്‌നമാക്കേണ്ട…

ചുരുണ്ട മുടി നിവര്‍ത്താന്‍ ഇതാ ചില എളുപ്പവഴികള്‍

Published On:Nov 25, 2017 | 1:32 pm

ചുരുണ്ട മുടി പലര്‍ക്കും ഇഷ്ടമില്ലാത്തതാണ്. സ്‌ട്രേയ്റ്റ് ചെയ്തും, പലതും മുടിയില്‍ പുരട്ടിയും ചുരുള മുടി നിവര്‍ത്താന്‍ ശ്രമിക്കുന്നു. മുടി സ്‌ട്രെയ്റ്റ് ആവാന്‍ രാത്രി കിടക്കുമ്പോള്‍ മുടി കെട്ടി വെയ്ക്കുന്നവരുമുണ്ട്. എന്നാല്‍ ചുരുണ്ട മുടി നിവര്‍ത്താന്‍ ഇതാ ചില എളുപ്പ വഴികള്‍. വീട്ടില്‍ തന്നെ ചെയ്യവുന്ന പൊടിക്കൈകള്‍
സുലഭമായി കിട്ടുന്ന ചെമ്പരത്തി ചുരുണ്ട മുടിക്ക് പരിഹാരമാണ്. നാല് ചെമ്പരത്തി പൂവും കുറച്ചു ഇലകളും ചേര്‍ത്ത് നന്നായി അരയ്ക്കുക. ഇത് മുടിയില്‍ പുരട്ടി 20 മിനിറ്റ് വയ്ക്കുക. ചെറു ചൂടുവെള്ളത്തില്‍ മുടി കഴുകിയശേഷം അടുത്തദിവസം ഷാംപൂ ഇട്ടാല്‍ മതി. ചുരുണ്ട മുടിക്ക് പരിഹാരം മാത്രമല്ല, മുടി കൊഴിച്ചലിനും, താരനകറ്റാനും, മുടി തഴച്ച് വളരാനും ഇത് സഹായിക്കുന്നു. കറ്റാര്‍ വാഴ എന്തുകൊണ്ടും മുടിക്ക് അത്യുത്തമാണ്. മുടിയുടെ ഏത് പ്രശ്‌നത്തനും ഇത് ഗുണം ചെയ്യുന്നു. ചുരുള മുടി നിവര്‍ത്താനും ഇത് സഹായ്ക്കുന്നു. ഫ്രഷ് ആയ കറ്റാര്‍വാഴ ജെല്‍ എടുത്ത് മുടിയില്‍ പുരട്ടുക. 15 മിനിറ്റിനു ശേഷം ചെറു ചൂട് വെള്ളത്തിലും പിന്നീട് ഷാംപൂ ഉപയോഗിച്ചും കഴുകുക. ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ ഇങ്ങനെ ചെയ്യാവുന്നതാണ്.
ആപ്പിള്‍ സൈഡര്‍ വിനാഗിരി ചുരുണ്ട മുടിക്ക് ഏറ്റവും മികച്ച മാര്‍ഗ്ഗമാണ്. ആപ്പിള്‍ സൈഡര്‍ വിനാഗിരിയും വെള്ളവും തുല്യ അളവില്‍ എടുത്ത് മിക്‌സ് ചെയ്യുക. മുടിയില്‍ ഷാംപു ഇട്ട ശേഷം ഈ മിശ്രിതം മുടിയില്‍ പുരട്ടുക. കുറച്ചു മിനിട്ടിനു ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് കഴുകുക. ഇത് നല്ല മുടിക്ക് തിളക്കം നല്‍കുന്നു. മുട്ടയും മുടിക്ക് ഒരുപാട് ഗുണം ചെയ്യുന്നതാണ്. ഇത് മുടിയുടെ ചുരുള മാറ്റാന്‍ സഹായ്ക്കും. ഒരു ബൗളില്‍ ഒരു മുട്ടയെടുത്തു നന്നായി പതപ്പിക്കുക. ഇതിലേക്ക് ഒരു സ്പൂണ്‍ മയോണൈസും 2 സ്പൂണ്‍ ഒലിവ് എണ്ണയും ചേര്‍ത്ത് മിക്‌സ് ചെയ്യുക. ഇത് മുടിയില്‍ പുരട്ടി 30 മിനിറ്റ് കഴിഞ്ഞ് തണുത്ത വെള്ളത്തില്‍ കഴുകികളയുക. ആഴ്ചയില്‍ ഒരിക്കലെങ്കിലും ഇങ്ങനെ ചെയ്യുന്നത് മുടിക്ക് ആരേഗ്യം നല്‍കുന്നു. മുടി കൊഴിച്ചല്‍ ഇല്ലാതാക്കുന്നു
ചെറുതായി ചൂടാക്കിയ എണ്ണ ചുരുണ്ട മുടിക്ക് പരിഹാരമാണ്. ഒലിവ് എണ്ണയോ, ബദാം എണ്ണയോ, വെളിച്ചെണ്ണയോ ഏതായാലും മൈക്രോവേവില്‍ വച്ച് 2 -4 മിനിറ്റ് ചൂടാക്കുക. ഇത് മുടിയിലും, തലയോട്ടിയിലും മസാജ് ചെയ്യു. ഷവര്‍ ക്യാപ് വച്ചതിനുശേഷം ചൂട് ടവല്‍ കൊണ്ട് തല കെട്ടുക ഒരു മണിക്കൂറിനു ശേഷം ഷാംപൂ ഉപയോഗിച്ച് മുടി കഴുകിയാല്‍ മതി.

 

LIVE NEWS - ONLINE

  • 1
    39 mins ago

    ബി.ജെ.പി പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് ബോംബേറ്

  • 2
    1 hour ago

    കെവിന്‍ വധം; ഇന്നുമുതല്‍ വാദം തുടങ്ങും

  • 3
    1 hour ago

    മലപ്പുറത്ത് രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ഡിഫ്ത്തീരിയ

  • 4
    1 hour ago

    ബാഴ്‌സക്ക് തോല്‍വി

  • 5
    3 hours ago

    മൂന്നാറില്‍ അതിശൈത്യം

  • 6
    3 hours ago

    പ്രസവ വാര്‍ഡിന്റെ ജനാലയുടെ ചില്ല് തകര്‍ത്തു; യുവാവിന് പരിക്ക്

  • 7
    3 hours ago

    ഒമ്പത്‌വയസ്സുകാരിക്ക് പീഡനം; മാതാവും കാമുകനും പിടിയില്‍

  • 8
    13 hours ago

    ഐ.എസ്സുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഒമ്പതുപേര്‍ മഹാരാഷ്ട്രയില്‍ അറസ്റ്റിലായി

  • 9
    16 hours ago

    ചിലര്‍ക്ക് കുടുംബമാണ് പാര്‍ട്ടി, ബി.ജെ.പിക്ക് പാര്‍ട്ടിയാണ് കുടുംബം; മോദി