Friday, April 26th, 2019

പഴകുളത്ത് നിരോധനാജ്ഞ

പത്തനംതിട്ട: അടൂര്‍ പഴകുളത്ത് സിആര്‍പിസി 144ാം വകുപ്പ് പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇവിടെ സംഘര്‍ഷം തുടരുന്ന അടൂര്‍ ആര്‍ഡിഒ എംഎ റഹീമാണ് പോലീസ് റിപ്പോര്‍ട്ട് പ്രകാരം ഒരാഴ്ചത്തേക്ക് നിരോധനാജ്ഞക്ക് ഉത്തരവിട്ടിരിക്കുന്നത്. ഇതനുസരിച്ച് സംഘം ചേരാനും അന്യായമായി പ്രകടനങ്ങള്‍ നടത്താനും പാടില്ല. കഴിഞ്ഞ ഒരു മാസമായി നിരന്തരം സംഘര്‍ഷം നടക്കുന്ന പ്രദേശമായി പഴകുളം മാറിയിരിക്കുകയാണ്. എസ്ഡിപിഐ. – ഡിവൈഎഫ്‌ഐ സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും മൂന്ന് ഇരുചക്ര വാഹനങ്ങള്‍ കത്തിക്കുകയും ചെയ്തിരുന്നു. എസ്ഡിപിഐ പ്രവര്‍ത്തകരായ രണ്ട് പേരെ വാഹനങ്ങള്‍ … Continue reading "പഴകുളത്ത് നിരോധനാജ്ഞ"

Published On:May 4, 2018 | 8:00 am

പത്തനംതിട്ട: അടൂര്‍ പഴകുളത്ത് സിആര്‍പിസി 144ാം വകുപ്പ് പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇവിടെ സംഘര്‍ഷം തുടരുന്ന അടൂര്‍ ആര്‍ഡിഒ എംഎ റഹീമാണ് പോലീസ് റിപ്പോര്‍ട്ട് പ്രകാരം ഒരാഴ്ചത്തേക്ക് നിരോധനാജ്ഞക്ക് ഉത്തരവിട്ടിരിക്കുന്നത്. ഇതനുസരിച്ച് സംഘം ചേരാനും അന്യായമായി പ്രകടനങ്ങള്‍ നടത്താനും പാടില്ല. കഴിഞ്ഞ ഒരു മാസമായി നിരന്തരം സംഘര്‍ഷം നടക്കുന്ന പ്രദേശമായി പഴകുളം മാറിയിരിക്കുകയാണ്. എസ്ഡിപിഐ. – ഡിവൈഎഫ്‌ഐ സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും മൂന്ന് ഇരുചക്ര വാഹനങ്ങള്‍ കത്തിക്കുകയും ചെയ്തിരുന്നു. എസ്ഡിപിഐ പ്രവര്‍ത്തകരായ രണ്ട് പേരെ വാഹനങ്ങള്‍ കത്തിച്ച സംഭവത്തില്‍ പോലീസ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ഇന്നലെ അവര്‍ പ്രതിഷേധപ്രകടനം നിശ്ചയിച്ചിരുന്നു. മാത്രമല്ല ഇരു വിഭാഗങ്ങളും സംഘടിച്ച് പഴകുളത്ത് സംഘര്‍ഷം നടക്കുന്നതിന് വലിയ സാധ്യതയുണ്ടെന്ന് പോലീസ് റിപ്പോര്‍ട്ട് പ്രകാരമാണ് നിരോധനാജ്ഞ നടപ്പാക്കിയിരിക്കുന്നത്.

LIVE NEWS - ONLINE

  • 1
    2 hours ago

    വടകരയില്‍ തോല്‍ക്കാന്‍ പോകുന്നവര്‍ കൈകാലിട്ടടിക്കുന്നു: കെ.മുരളീധരന്‍

  • 2
    5 hours ago

    ഇടതുമുന്നണി 18 സീറ്റുകള്‍ നേടും: കോടിയേരി

  • 3
    6 hours ago

    അന്തര്‍സംസ്ഥാന രാത്രികാല യാത്ര സുരക്ഷിതമാവണം

  • 4
    7 hours ago

    വാരാണസിയില്‍ മോദി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

  • 5
    7 hours ago

    തീരപ്രദേശങ്ങളില്‍ ഒരു മാസത്തെ സൗജന്യ റേഷന്‍: മുഖ്യമന്ത്രി

  • 6
    7 hours ago

    മോദി സിനിമ തെരഞ്ഞെടുപ്പിന് മുമ്പ് പ്രദര്‍ശിപ്പിക്കരുത്: സുപ്രീം കോടതി

  • 7
    8 hours ago

    കേരളത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നു:മോദി

  • 8
    8 hours ago

    കേരളത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നു:മോദി

  • 9
    8 hours ago

    കൊച്ചിയില്‍ വീട്ടമ്മയെ കഴുത്ത് ഞെരിച്ചു കൊന്നു