Wednesday, February 20th, 2019

നല്ല ആരോഗ്യത്തിന് ഒരു കപ്പ് തൈര്!

അസിഡിറ്റി പ്രശ്‌നങ്ങള്‍ തടയാന്‍ സാധിക്കും

Published On:Mar 31, 2018 | 8:13 am

ഉച്ചയൂണിന് തൈരില്ലെങ്കില്‍ ചോറ് കഴിക്കാന്‍ ബുദ്ധിമുള്ളവരുണ്ട്. ഈ ശീലം എന്തു കൊണ്ടും നല്ലതാണ്. കാരണം തൈര് ആരോഗ്യത്തിന് ഒരു പാട് ഗുണം ചെയ്യുന്നു. തൈരില്‍ കാല്‍സ്യം, പ്രോട്ടീന്‍ തുടങ്ങിയ നിരവധി പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. ആരോഗ്യത്തിനു മാത്രമല്ല, പലതരം ആരോഗ്യപ്രശ്നങ്ങള്‍ക്കും തൈരു നല്ലൊരു മരുന്നാണ്. അതിനാല്‍ തന്നെ ദിവസവും തൈര് കഴിക്കുന്നത് ശീലമാക്കാം.
ഇതിലെ കാല്‍സ്യം വയറ്റിലെ ആസിഡ് ഉല്‍പാദനം തടയും. ഇതുകൊണ്ടുതന്നെ ഒരു കപ്പു തൈരിന് നിമിഷങ്ങള്‍ക്കുള്ളില്‍ അസിഡിറ്റി പ്രശ്‌നങ്ങള്‍ തടയാന്‍ സാധിക്കും. അല്‍പം പുളിപ്പുള്ള തൈര് ശിരോചര്‍മത്തില്‍ പുരട്ടുന്നത് താരന്‍ മാറ്റാനുള്ള നല്ലൊരു വഴിയാണ്. ശിരോചര്‍മത്തിലെ ചൊറിച്ചിലകറ്റും, മൃദുവും തിളക്കമുള്ള മുടി ലഭിക്കും. മുടികൊഴിച്ചിലിനുളള നല്ലൊരു മരുന്നു കൂടിയാണിത്.
ദിവസവും ഒരു ബൗള്‍ തൈരു കഴിയ്ക്കുന്നത് ദോഷകരമായ ബാക്ടീരിയകളെ അകറ്റും. യൂറിനറി ട്രാക്റ്റ് ഇന്‍ഫെക്ഷനുള്ള നല്ലൊരു പ്രതിവിധി. ഇതിലെ പ്രോബയോട്ടിക് ഗുണങ്ങള്‍ ആരോഗ്യകരമായ ബാക്ടീരിയകളുടെ ഉല്‍പാദനത്തിന് സഹായിക്കുന്നതാണ് കാരണം. തൈര്, മഞ്ഞള്‍പ്പൊടി, ചന്ദനപ്പൊടി, പഞ്ചസാര എന്നിവ കലര്‍ത്തി മുഖത്തു പുരട്ടുന്നത് മുഖക്കുരുവിനുള്ള നല്ലൊരു പ്രതിവിധിയാണ്. ഇത് ഉണങ്ങിയ ശേഷം മസാജ് ചെയ്തു കഴുകിക്കളയാം. ചര്‍മത്തിലെ അലര്‍ജിയ്ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണിത്. അലര്‍ജിയ്ക്കു കാരണമായ എല്‍ജി ഇ ഉല്‍പാദനം തൈരു കുറയ്ക്കും.

LIVE NEWS - ONLINE

  • 1
    10 hours ago

    ജവാന്മാരുടെ മൃതദേഹങ്ങള്‍ തെളിവായി അയയ്ക്കണോ: ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്

  • 2
    12 hours ago

    കാസര്‍കോട് ഇരട്ടക്കൊലപാതകം; പിതാംബരന്റെ അറസ്റ്റ് രേഖപ്പെടുത്തി

  • 3
    15 hours ago

    പെരിയ ഇരട്ടക്കൊല; ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടി

  • 4
    18 hours ago

    എന്നവസാനിപ്പിക്കും നിങ്ങളീ ചോരക്കുരുതി ?

  • 5
    19 hours ago

    കാസര്‍കോട് സംഭവത്തില്‍ ശക്തമായ നടപടി: മുഖ്യമന്ത്രി

  • 6
    19 hours ago

    പീതാംബരനെ സിപിഎം പുറത്താക്കി

  • 7
    19 hours ago

    പുല്‍വാമയില്‍ വീരമൃത്യു വരിച്ച വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം: മുഖ്യമന്ത്രി

  • 8
    19 hours ago

    വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ: മുഖ്യമന്ത്രി

  • 9
    19 hours ago

    പെരിയ ഇരട്ടക്കൊലപാതകം; സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം അറസ്റ്റില്‍