Saturday, February 23rd, 2019

നല്ല ആരോഗ്യത്തിന് ഒരു ഗ്ലാസ് കുക്കുമ്പര്‍ ജ്യൂസ്..!

ശരീരത്തില്‍ അമിതമായുള്ള കൊഴുപ്പിനെ ഇല്ലാതാക്കാന്‍ കുക്കുമ്പര്‍ ജ്യൂസ് സഹായിക്കുന്നു

Published On:Jun 4, 2018 | 9:28 am

വിറ്റാമിന്‍ എ, സി എന്നിവ ധാരാളം അടങ്ങിയിട്ടുള്ള ഒരു പച്ചക്കറിയാണ് കുക്കുമ്പര്‍. അതുകൊണ്ട് തന്നെ ആരോഗ്യത്തിന് ഗുണം തരുന്ന കാര്യത്തില്‍ പൂര്‍ണ ഗ്യാരണ്ടിയാണ് കുക്കുമ്പര്‍. ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യത്തതിനും കുക്കുമ്പര്‍ ഒരു പോലെ ഗുണം ചെയ്യുന്നു. നല്ല ആരോഗ്യത്തിന് വേണ്ടി പരിശ്രമിക്കുന്നവര്‍ക്ക് ഒരു ഗ്ലാസ് കുക്കുമ്പര്‍ ജ്യൂസ് ശീലമാക്കാം. പച്ചക്കും, കറിവെച്ച് കഴിക്കുന്നതും നല്ലതാണ്. നമ്മള്‍ ചിന്തിക്കുന്നതിനുമപ്പുറമാണ് ഇതിന്റെ ഗുണങ്ങള്‍.
നിര്‍ജ്ജലീകരണം പ്രശ്നം കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് നല്ലൊരു പ്രതിവിധിയാണ് കുക്കുമ്പര്‍. ഇതില്‍ 90 ശതമാനത്തിലധികം വെള്ളമാണ് എന്നത് തന്നെയാണ് കാരണം. കുക്കുമ്പര്‍ ചര്‍മ്മത്തിലുള്ള ടോക്സിനെ പുറന്തള്ളി ആരോഗ്യമുള്ള ചര്‍മ്മത്തിന് സഹായിക്കുന്നു. ചര്‍മ്മത്തിന്റെ എല്ലാ വിധത്തിലുള്ള പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ ഇത് മികച്ചതാണ്. തടി കുറക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കുക്കുമ്പര്‍ ജ്യൂസ് നല്ലതാണ്. ഇത് കലോറി കുറച്ച് ടോക്സിനെ പുറന്തള്ളി ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു.
ശരീരത്തില്‍ അമിതമായുള്ള കൊഴുപ്പിനെ ഇല്ലാതാക്കാന്‍ കുക്കുമ്പര്‍ ജ്യൂസ് സേഹായിക്കുന്നു. വയറ്റിലും പുറംഭാഗത്തും ഉള്ള കൊഴുപ്പിന് പരിഹാരം കാണാന്‍ സഹായിക്കുന്നു. ദഹനസംബന്ധമായ പ്രശ്നങ്ങള്‍ കൊണ്ട് വലയുന്നവര്‍ക്ക് ഉത്തമ പരിഹാരമാണ് കുക്കുമ്പര്‍ ജ്യൂസ്. എത്ര വലിയ ദഹന പ്രശ്നമാണെങ്കിലും അതിനെ നിമിഷ നേരം കൊണ്ട് ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

LIVE NEWS - ONLINE

  • 1
    8 hours ago

    കശ്മീരില്‍ ഏറ്റുമുട്ടല്‍: രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു

  • 2
    10 hours ago

    ശബരിമല വിഷയം ഉയര്‍ത്തിക്കാട്ടി സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് അമിത്ഷാ

  • 3
    11 hours ago

    വിവാഹാഭ്യര്‍ഥന നിരസിച്ചു, തമിഴ്നാട്ടില്‍ അധ്യാപികയെ ക്ലാസ്സ് മുറിയിലിട്ട് വെട്ടിക്കൊന്നു

  • 4
    13 hours ago

    കൊല്ലപ്പെട്ടവരുടെ വീട് മുഖ്യമന്ത്രി സന്ദര്‍ശിക്കാതിരുന്നത് സുരക്ഷാ കാരണങ്ങളാല്‍: കാനം

  • 5
    14 hours ago

    പെരിയ ഇരട്ടക്കൊല; ക്രൈംബ്രാഞ്ച് അന്വേഷണം കേസ് അട്ടിമറിക്കാന്‍: ചെന്നിത്തല

  • 6
    15 hours ago

    ലാവ്‌ലിന്‍; അന്തിമവാദം ഏപ്രിലിലെന്ന് സുപ്രീം കോടതി

  • 7
    16 hours ago

    സര്‍ക്കാരിന്റെ ആയിരം ദിനാഘോഷസമ്മാനം

  • 8
    17 hours ago

    പെരിയ ഇരട്ടക്കൊല ഹീനമെന്ന് മുഖ്യമന്ത്രി

  • 9
    18 hours ago

    പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ തീപിടുത്തം