ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മികച്ച ഫുട്‌ബോളര്‍

Published:January 10, 2017

cristiano-ronaldo-wins-fifa-best-player-award-full

 

 

സൂറിക്: രാജ്യാന്തര ഫുട്ബാള്‍ ഫെഡറേഷന്‍ (ഫിഫ) സമ്മാനിക്കുന്ന 2016 മികച്ച ഫുട്ബാളര്‍ പുരസ്‌കാരം റയല്‍ മാഡ്രിഡ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സ്വന്തമാക്കി. ലയണല്‍ മെസ്സി, അന്റൊയിന്‍ ഗ്രീസ്മാന്‍ എന്നിവരെ പിന്തള്ളിയാണ് റെണോള്‍ഡോ പുരസ്‌കാരം നേടിയത്. സൂറിക്കിലെ ഫിഫ ആസ്ഥാനത്ത് ഇന്ത്യന്‍സമയം രാത്രി 11നാണ് പുരസ്‌കാര പ്രഖ്യാപനചടങ്ങുകള്‍ നടന്നത്.
2010 മുതല്‍ 2015 വരെ ഫ്രഞ്ച് മാഗസിനായ ബാലണ്‍ഡി ഓറുമായി സഹകരിച്ച് ‘ഫിഫ ബാലണ്‍ഡി ഓറായി’ നല്‍കിയ ലോക ഫുട്ബാളര്‍ പുരസ്‌കാരമാണ് ഇക്കുറി പഴയപടിയായി ഫിഫ ഒറ്റക്ക് സമ്മാനിക്കുന്നത്.

DISTRICT NEWS
MORE NEWS

© Copyright 2013 Sudinam. All rights reserved.