Tuesday, November 13th, 2018

ക്രിമിനല്‍ കേസില്‍പ്പെട്ട മന്ത്രിമാരെ പുറത്താക്കണമെന്ന കോടതി നിര്‍ദ്ദേശം പ്രായോഗികമോ?

        ആഗസ്ത് 27ന് സുപ്രീംകോടതി പുറപ്പെടുവിച്ച ചരിത്രപരമായ വിധിയെ കുറിച്ചുള്ള പ്രതികരണങ്ങളാണ് ഞങ്ങള്‍ മാന്യവായനക്കാരില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. വിധിയുടെ പ്രസക്ത ഭാഗങ്ങളും മന്ത്രിമാരിലെ ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ കുറിച്ചുള്ള വിശദാംശങ്ങളും വായനക്കാരുടെ അറിവിലേക്കായി സമര്‍പ്പിക്കുന്നു.   പ്രധാനമന്ത്രി മന്ത്രിമാരെ നിശ്ചയിക്കുമ്പോള്‍ ഭരണഘടനാപരമായ ഉത്തരവാദിത്വം നിറവേറ്റണം : രാജ്യത്തിലെ പരമോന്നത ഭരണഘടനാസ്ഥാപനങ്ങളിലൊന്നിലേക്ക് പ്രവേശിക്കുന്നവര്‍ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവരല്ലെന്ന് ഉറപ്പു വരുത്തേണ്ട ബാധ്യത പ്രധാനമന്ത്രിക്ക് ഉണ്ട്. ഇക്കാര്യത്തില്‍ രാജ്യതാല്‍പര്യങ്ങള്‍ക്കാണ് പ്രധാനമന്ത്രി മുന്‍തൂക്കം നല്‍കേണ്ടത്.   74,75,164 അനുഛേദങ്ങളുടെ … Continue reading "ക്രിമിനല്‍ കേസില്‍പ്പെട്ട മന്ത്രിമാരെ പുറത്താക്കണമെന്ന കോടതി നിര്‍ദ്ദേശം പ്രായോഗികമോ?"

Published On:Aug 30, 2014 | 1:06 pm

Ministers and Criminals Full Editorial

 

 

 

 

ആഗസ്ത് 27ന് സുപ്രീംകോടതി പുറപ്പെടുവിച്ച ചരിത്രപരമായ വിധിയെ കുറിച്ചുള്ള പ്രതികരണങ്ങളാണ് ഞങ്ങള്‍ മാന്യവായനക്കാരില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. വിധിയുടെ പ്രസക്ത ഭാഗങ്ങളും മന്ത്രിമാരിലെ ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ കുറിച്ചുള്ള വിശദാംശങ്ങളും വായനക്കാരുടെ അറിവിലേക്കായി സമര്‍പ്പിക്കുന്നു.

 

പ്രധാനമന്ത്രി മന്ത്രിമാരെ നിശ്ചയിക്കുമ്പോള്‍ ഭരണഘടനാപരമായ ഉത്തരവാദിത്വം നിറവേറ്റണം :

രാജ്യത്തിലെ പരമോന്നത ഭരണഘടനാസ്ഥാപനങ്ങളിലൊന്നിലേക്ക് പ്രവേശിക്കുന്നവര്‍ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവരല്ലെന്ന് ഉറപ്പു വരുത്തേണ്ട ബാധ്യത പ്രധാനമന്ത്രിക്ക് ഉണ്ട്. ഇക്കാര്യത്തില്‍ രാജ്യതാല്‍പര്യങ്ങള്‍ക്കാണ് പ്രധാനമന്ത്രി മുന്‍തൂക്കം നല്‍കേണ്ടത്.

 

74,75,164 അനുഛേദങ്ങളുടെ അന്തസ്സത്ത പാലിക്കണം :

ഭരണഘടാപരമായ വിശ്വാസം, ധാര്‍മികത, സദ്ഭരണം എന്നിവയാണ് മേല്‍പ്പറഞ്ഞ അനുഛേദങ്ങളുടെ അന്തസ്സത്ത. പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരും മന്ത്രിമാരെ തെരഞ്ഞെടുക്കുമ്പോള്‍ ഇക്കാര്യം പാലിക്കണം.

 

രാഷ്ട്രപതിക്ക് നല്‍കുന്ന ഉപദേശം ജനവിശ്വാസത്തില്‍ ഊന്നിയതായിരിക്കണം :

മന്ത്രിമാരെ നിയമിക്കാന്‍ രാഷ്ട്രപതിക്ക് ഭരണഘടനാപരമായ ഉപദേശം നല്‍കുമ്പോള്‍ ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസത്തിന് ഊന്നല്‍ നല്‍കണം. സദ്ഭരണം കാഴ്ചവെക്കുമെന്ന് ഉറപ്പുനല്‍കുന്ന മന്ത്രിമാരെ മാത്രമേ നിയമിക്കാവൂ.

 

75(1) അധികാരം ഉപയോഗിക്കുന്നത് ശ്രദ്ധയോടെയും ബോധ്യത്തോടെയും വ്യക്തമായ വിവരങ്ങളുടെയും അടിസ്ഥാനത്തിലായിരിക്കണം :
ഭരണഘടനയുടെ 75(1) അധികാരം ഉപയോഗിച്ച് മന്ത്രിമാരുടെ നിയമനത്തിന് രാഷ്ട്രപതിക്ക് ഉപദേശം നല്‍കുന്നത് അതീവ ശ്രദ്ധയോടെയും ബോധ്യത്തോടെയും വ്യക്തമായ വിവരശേഖരണത്തിന്റെയും അടിസ്ഥാനത്തിലായിരിക്കണം.

 

നിരപരാധിയെന്ന വാദം കണക്കിലെടുക്കരുത് :

കുറ്റപത്രം തയ്യാറാക്കുന്ന ഘട്ടത്തില്‍ എത്തിനില്‍ക്കുന്ന കേസുകളില്‍ നിരപരാധിയാണെന്ന വാദം അംഗീകരിച്ച് ഒരാളെ മന്ത്രിസഭയില്‍ എടുക്കരുത്. കാരണം കുറ്റപത്രം തയ്യാറാക്കുകയെന്നത് അനുഭവസമ്പന്നതയുടെ അടിസ്ഥാനത്തില്‍ കോടതി ചെയ്യുന്ന നിയമപരമായ കര്‍ത്തവ്യമാണ്.

 

കോടതിക്ക് ഇടപെടാനാവില്ല ; പകരം ഓര്‍മപ്പെടുത്തല്‍ മാത്രം :

തന്റെ ഭരണഘടനാപരമായ ഉത്തരവാദിത്വം പ്രധാനമന്ത്രിയോ മുഖ്യമന്ത്രിമാരോ നിറവേറ്റുമ്പോള്‍ കോടതിക്ക് അക്കാര്യത്തില്‍ ഇടപെട്ട് നിര്‍ദ്ദേശങ്ങള്‍ നല്‍കാനാവില്ലെന്നും സുപ്രീംകോടതി വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടുന്നു, പകരം, ഭരണഘടനയുടെ അന്തസ്സത്ത ഉള്‍ക്കൊണ്ട് വേണം ഇത്തരം ഉത്തരവാദിത്വങ്ങള്‍ നിറവേറ്റേണ്ടതെന്ന് പ്രധാനമന്ത്രിയെയും മുഖ്യമന്ത്രിമാരെയും ഓര്‍മപ്പെടുത്താന്‍ മാത്രമേ കോടതിക്ക് കഴിയൂവെന്നും പരമോന്നത നീതിപീഠം പറയുന്നു.

രാഷ്ട്രീയ നേതാക്കളുടെ ക്രിമിനല്‍വല്‍ക്കരണം സംബന്ധിച്ച വിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ തെരഞ്ഞെടുപ്പ് നടന്ന 13 സംസ്ഥാന നിയമസഭകളിലെയും കേന്ദ്രസര്‍ക്കാറിലെയും മന്ത്രിമാരെ സംബന്ധിച്ച വിവരങ്ങളാണ് ഇത്.

കടപ്പാട് : എ ഡി ആര്‍ (തെരഞ്ഞെടുപ്പ് രംഗത്തെ കുറിച്ച് പഠിക്കുന്ന സന്നദ്ധസംഘടന)
അരുണാചല്‍ പ്രദേശ്, ഛത്തീസ്ഗഢ്, കര്‍ണാടക, മധ്യപ്രദേശ്, മേഘാലയ, മിസോറാം, നാഗാലാന്റ്, ഒഡിഷ, രാജസ്ഥാന, സിക്കിം, ത്രിപുര, തെലങ്കാന എന്നിവിടങ്ങളിലെ 245 മന്ത്രിമാരില്‍ 239 പേരെ കുറിച്ചുള്ള വിവരങ്ങളാണ് ചേര്‍ക്കുന്നത്.
സത്യവാങ്മൂലത്തില്‍ ക്രിമിനല്‍ കേസുകളുണ്ടെന്ന് സാക്ഷ്യപ്പെടുത്തിയവര്‍ – 44
ഗുരുതരമായ കുറ്റകൃത്യങ്ങള്‍ക്ക് നടപടി നേരിടുന്നവരെന്ന് പ്രഖ്യാപിച്ചവര്‍ – 26
ഏറ്റവും കൂടുതല്‍ മന്ത്രിമാര്‍ ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ട സംസ്ഥാനങ്ങള്‍ : തെലങ്കാന (90 ശതമാനം), ആന്ധ്രാപ്രദേശ് (56 ശതമാനം), കര്‍ണാടക (34 ശതമാനം), ഒഡിഷ (27 ശതമാനം).
അതീവ ഗുരുതരമായ കുറ്റങ്ങളില്‍ ആരോപണവിധേയരായവര്‍
തെലങ്കാന (80 ശതമാനം), രാജസ്ഥാന്‍ (25 ശതമാനം), ആന്ധ്രാപ്രദേശ് (22 ശതമാനം).
ക്രിമിനല്‍ കേസിലുള്‍പ്പെട്ട ഒറ്റ മന്ത്രിമാരും ഇല്ലാത്ത സംസ്ഥാനങ്ങള്‍ : ഛത്തീസ്ഗഢ്, മിസോറാം, മേഘാലയ, നാഗാലാന്റ്, ത്രിപുര, സിക്കിം.
ക്രിമിനല്‍ കേസിലുള്‍പ്പെട്ട മുഖ്യമന്ത്രിമാര്‍ : തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു.

 

കേന്ദ്രമന്ത്രിസഭയിലെ 45 മന്ത്രിമാരില്‍ ക്രിമിനല്‍ കേസിലുള്‍പ്പെട്ടവരുടെ വിവരം

സ്വയം പ്രഖ്യാപിച്ചവര്‍ – 12
ഗുരുതരമായ കേസുകളില്‍ ഉള്‍പ്പെട്ടവര്‍ – 7

 

നിങ്ങളുടെ പ്രതികരണം അറിയിക്കുക

Visit : www.sudinamonline.com

Facebook Page: www.facebook.com/sudinam

LIVE NEWS - ONLINE

  • 1
    12 mins ago

    മകരവിളക്ക് കാലത്ത് ശബരിമലയില്‍ എന്തും സംഭവിക്കാം: കെ.സുധാകരന്‍

  • 2
    25 mins ago

    ഐ.വി ശശിയുടെ മകന്‍ സംവിധായകനാകുന്നു; പ്രണവ് നായകന്‍

  • 3
    45 mins ago

    കാലിഫോര്‍ണിയയില്‍ കാട്ടു തീ; മരണം 44 ആയി

  • 4
    57 mins ago

    നെയ്യാറ്റിന്‍കര സംഭവം; സനല്‍കുമാറിനെ കൊലപ്പെടുത്തിയത് തന്നെയെന്ന് ക്രൈംബ്രാഞ്ച്

  • 5
    1 hour ago

    പത്ത് ദിവസത്തെ കട്ടച്ചിറപ്പള്ളിയില്‍ മൃതദേഹം സംസ്‌കരിച്ചു

  • 6
    3 hours ago

    ആറുലക്ഷം രൂപയുടെ നിരോധിത പുകയില ഉല്‍പന്നങ്ങളുമായി മൂന്നുപേര്‍ പിടിയില്‍

  • 7
    3 hours ago

    കാട്ടാനകള്‍ കടകള്‍ തകര്‍ത്തു

  • 8
    3 hours ago

    കഞ്ചാവ് കേസില്‍ റിമാന്‍ഡിലായ ആള്‍ വീണ്ടും പിടിയില്‍

  • 9
    3 hours ago

    തമിഴ്‌നാട്ടില്‍ നിന്നും കടത്തിയ 500 കിലോ റേഷനരി പിടികൂടി