Sunday, February 17th, 2019

ക്രൈം വീഡിയോ നീക്കന്‍ ഫേസ്ബുക്കിന്റെ പുതിയ നീക്കം

          അക്രമം പ്രോല്‍സാഹിപ്പിക്കുന്ന വീഡിയോകള്‍ നീക്കം ചെയ്യാന്‍ ഫേസ്ബുക്ക് 3,000 പേരെ നിയമിക്കുന്നു. കൊലപാതകം, ആത്മഹത്യ പോലുള്ള ദൃശങ്ങള്‍ ഉള്‍പ്പെടുന്ന വീഡിയോകള്‍ നീക്കം ചെയ്യാനാണ് ഫേസ്ബുക്കിന്റെ പദ്ധതി. ഫേസ്ബുക്ക് നടത്തുന്ന വലിയ നിയമനങ്ങളിലൊന്നാണ് ഇപ്പോഴത്തേത്. വീഡിയോകള്‍ നീക്കം ചെയ്യുന്നതിനായി ആളുകളെ നിയമിക്കുന്ന വിവരം ഫേസ്ബുക്ക് സി.ഇ.ഒ മാര്‍ക്ക് സക്കര്‍ബര്‍ഗാണ് ബുധനാഴ്ച ഔദ്യോഗികമായി അറിയിച്ചത്. ഫേസ്ബുക്ക് ഉപയോഗിക്കുന്നവര്‍ക്ക് സുരക്ഷിതമായ അനുഭവം നല്‍കുകയെന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും സക്കര്‍ബര്‍ഗ് പറഞ്ഞു. ഫേസ്ബുക്ക് ലൈവ് വീഡിയോ സേവനം … Continue reading "ക്രൈം വീഡിയോ നീക്കന്‍ ഫേസ്ബുക്കിന്റെ പുതിയ നീക്കം"

Published On:May 4, 2017 | 12:43 pm

FB Crime Post Full

 

 

 

 

 

അക്രമം പ്രോല്‍സാഹിപ്പിക്കുന്ന വീഡിയോകള്‍ നീക്കം ചെയ്യാന്‍ ഫേസ്ബുക്ക് 3,000 പേരെ നിയമിക്കുന്നു. കൊലപാതകം, ആത്മഹത്യ പോലുള്ള ദൃശങ്ങള്‍ ഉള്‍പ്പെടുന്ന വീഡിയോകള്‍ നീക്കം ചെയ്യാനാണ് ഫേസ്ബുക്കിന്റെ പദ്ധതി. ഫേസ്ബുക്ക് നടത്തുന്ന വലിയ നിയമനങ്ങളിലൊന്നാണ് ഇപ്പോഴത്തേത്.
വീഡിയോകള്‍ നീക്കം ചെയ്യുന്നതിനായി ആളുകളെ നിയമിക്കുന്ന വിവരം ഫേസ്ബുക്ക് സി.ഇ.ഒ മാര്‍ക്ക് സക്കര്‍ബര്‍ഗാണ് ബുധനാഴ്ച ഔദ്യോഗികമായി അറിയിച്ചത്. ഫേസ്ബുക്ക് ഉപയോഗിക്കുന്നവര്‍ക്ക് സുരക്ഷിതമായ അനുഭവം നല്‍കുകയെന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും സക്കര്‍ബര്‍ഗ് പറഞ്ഞു.
ഫേസ്ബുക്ക് ലൈവ് വീഡിയോ സേവനം ആരംഭിച്ചതിന് ശേഷം നിരവധി പരാതികളാണ് കമ്പനിക്കെതിരെ ഉയര്‍ന്നിരുന്നത്. ഫേസ്ബുക്കിന്റെ പുതിയ സേവനം ദുരപയോഗപ്പെടുത്തി നിരവധി പേര്‍ കൊലപാതകം ഉള്‍പ്പടെയുള്ള ദൃശ്യങ്ങള്‍ ലൈവായി കാണിച്ചിരുന്നു. ഇതിനെതിരെ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇയൊരു പശ്ചാത്തലത്തിലാണ് ഇത്തരം വീഡിയോകള്‍ നീക്കം ചെയ്യാന്‍ ഫേസ്ബുക്ക് തീരുമാനമെടുത്തത്.

LIVE NEWS - ONLINE

  • 1
    6 hours ago

    പയ്യന്നൂര്‍ വെള്ളൂരില്‍ വാഹനാപകടം: രണ്ടു പേര്‍ മരിച്ചു

  • 2
    9 hours ago

    പുല്‍വാമ ഭീകരാക്രമണം: വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് സി.ആര്‍.പി.എഫ്

  • 3
    14 hours ago

    ഭീകരാക്രമണത്തിന് മസൂദ് അസര്‍ നിര്‍ദേശം നല്‍കിയത് പാക് സൈനിക ആശുപത്രിയില്‍നിന്ന്

  • 4
    16 hours ago

    നാലുവയസ്സുകാരിയെ കൊലപ്പെടുത്തിയ സംഭവം: ഭിക്ഷാടകസംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍

  • 5
    17 hours ago

    വസന്തകുമാറിന്റെ കുടുംബത്തെ ഇന്ന് മന്ത്രി ബാലന്‍ സന്ദര്‍ശിക്കും

  • 6
    1 day ago

    പുല്‍വാമ ആക്രമണം: തെളിവുണ്ടെങ്കില്‍ ഹാജരാക്കണമെന്ന് പാക് വിദേശകാര്യ മന്ത്രി

  • 7
    1 day ago

    സ്ഫോടകവസ്തു നിര്‍വീര്യമാക്കുന്നതിനിടെ ജമ്മു കശ്മീരില്‍ സൈനികന്‍ കൊല്ലപ്പെട്ടു

  • 8
    1 day ago

    വസന്ത്കുമാറിന്റെ മൃതദേഹം ജന്മനാട്ടിലേക്ക് കൊണ്ടു പോയി

  • 9
    2 days ago

    കൊട്ടിയൂര്‍ പീഡനം; വൈദികന് 20വര്‍ഷം കഠിന തടവും മൂന്നു ലക്ഷം പിഴയും