Thursday, April 25th, 2019

പോലീസുകാരന്റെ വീടിന് നേരെ ബോംബേറ്; ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

പോലീസ് ഡ്രൈവറായിരുന്ന മാങ്ങാട്ടിടത്തെ കെ പി സുനില്‍കുമാറിന്റെ വീടിനുനേരെ ബോംബെറിഞ്ഞ കേസിലാണ് കണ്ണൂര്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങിയത്.

Published On:Oct 18, 2017 | 10:01 am

കൂത്തുപറമ്പ്: മൂന്ന് വര്‍ഷം മുമ്പ് സിവില്‍ പോലീസ് ഓഫീസറുടെ വീടിനുനേരെ ബോംബേറിയുകയും കാര്‍ കത്തിക്കുകയും ചെയ്ത സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. കൂത്തുപറമ്പ് സ്റ്റേഷനിലെ പോലീസ് ഡ്രൈവറായിരുന്ന മാങ്ങാട്ടിടത്തെ കെ പി സുനില്‍കുമാറിന്റെ വീടിനുനേരെ ബോംബെറിഞ്ഞ കേസിലാണ് കണ്ണൂര്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങിയത്. ക്രൈംബ്രാഞ്ച് കേസന്വേഷണം ഏറ്റെടുത്തതോടെ അന്വേഷണ സംഘം സുനില്‍കുമാറിന്റെ വീട്ടിലെത്തുകയും സംഭവത്തെക്കുറിച്ച് വീട്ടുകാരില്‍ നിന്നും മൊഴിയെടുക്കുകയും ചെയ്തിട്ടുണ്ട്.
സംഭവം നടന്ന് മൂന്ന് വര്‍ഷവും മൂന്ന് മാസവും പിന്നിട്ടിട്ടും കേസന്വേഷണം എങ്ങുമെത്താത്ത സാഹചര്യത്തില്‍ സുനില്‍കുമാറിന്റെ ഭാര്യ ടി പ്രസീത മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റക്കും നല്‍കിയ പരാതിയെ തുടര്‍ന്നാണ് കേസന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറാന്‍ നടപടി ഉണ്ടായത്.
2014 ജൂലൈ 1നായിരുന്നു സുനില്‍കുമാറിന്റെ മാങ്ങാട്ടിടം ശങ്കരനെല്ലൂരിലെ വീടിനുനേരെ സ്റ്റീല്‍ ബോംബുകളും പെട്രോള്‍ബോംബും എറിഞ്ഞത്. സംഭവ സമയം സുനില്‍കുമാര്‍ കൂത്തുപറമ്പ് സ്റ്റേഷനില്‍ ഡ്യൂട്ടിയിലായിരുന്നു. ശബ്ദം കേട്ട് സുനില്‍കുമാറിന്റെ ഭാര്യ പ്രസീതയും മകളും പുറത്തേക്ക് നോക്കിയപ്പോള്‍ പോര്‍ച്ചിലെ കാറിന്റെ പിറകില്‍ നിന്നും തീ ആളിക്കത്തുന്നത് കണ്ടു. ഉടന്‍ പുറത്തിറങ്ങി വെള്ളമൊഴിച്ച് തീ കെടുത്തിയതിനാല്‍ വന്‍ ദുരന്തമൊഴിവായി. ബോംബേറില്‍ വീടിന്റെ ജനല്‍ ഗ്ലാസുകള്‍ തകരുകയും കാറിനും വീടിന്റെ ചുമരിനും കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു.
കേസന്വേഷണത്തിന്റെ ഭാഗമായി നിരവധി പേരില്‍ നിന്നും പോലീസ് മൊഴിയെടുക്കുകയും നിരവധി പേരുടെ മൊബൈല്‍ ഫോണ്‍ കോള്‍ലിസ്റ്റുകള്‍ പരിശോധിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അന്വേഷണത്തില്‍ പുരോഗതി ഉണ്ടായില്ല. തുടര്‍ന്നാണ് അന്വേഷണം ഊര്‍ജ്ജിതമാക്കണമെന്നാവശ്യപ്പെട്ട് സുനില്‍കുമാറിന്റെ ഭാര്യ പ്രസീത മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്.
ഈ അന്വേഷണത്തിലൂടെയെങ്കിലും സംഭവത്തില്‍ ഉള്‍പ്പെട്ട പ്രതികളെ പിടികൂടി മുഖം നോക്കാതെയുള്ള നടപടികള്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് സുനില്‍കുമാറിന്റെ കുടുംബം.

 

 

LIVE NEWS - ONLINE

  • 1
    10 hours ago

    ടിക് ടോക് നിരോധനം മദ്രാസ് ഹൈക്കോടതി നീക്കി

  • 2
    11 hours ago

    ശ്രീനഗറില്‍ പാക് തീവ്രവാദി പിടിയില്‍

  • 3
    13 hours ago

    കെവിന്‍ വധം; സാക്ഷി എഴു പ്രതികളെ തിരിച്ചറിഞ്ഞു

  • 4
    14 hours ago

    അരിമ്പ്രയില്‍ നടന്നത് ചീമേനി മോഡല്‍ ആക്രമണം: എം വി ജയരാജന്‍

  • 5
    16 hours ago

    ഷുഹൈബ് വധം; നാലു പ്രതികള്‍ക്ക് ജാമ്യം

  • 6
    16 hours ago

    ജയിച്ചാലും തോറ്റാലും കള്ളവോട്ടിനെതിരെ പോരാടും: കെ സുധാകരന്‍

  • 7
    16 hours ago

    ഇനി കണക്കുകൂട്ടലിന്റെ ദിനങ്ങള്‍

  • 8
    19 hours ago

    ഉയര്‍ന്ന പോളിംഗ് കോണ്‍ഗ്രസിന് ഗുണം ചെയ്യും: തരൂര്‍

  • 9
    20 hours ago

    സംസ്ഥാനത്ത് പോളിംഗ് 77.67 ശതമാനം