Monday, October 23rd, 2017

വേണം, ക്രിക്കറ്റിലും ഒരു ശുദ്ധികലശം

പണക്കൊഴുപ്പിന്റെ കളിയായി അറിയപ്പെടുന്ന ക്രിക്കറ്റ് എല്ലാകാലത്തും ചില കോക്കസുകളുടെ കൈകളിലായിരുന്നു. ഇത്തരത്തില്‍ ഒരു അച്ചുതണ്ടിനെ ചുറ്റിപ്പറ്റി കറങ്ങുന്ന ക്രിക്കറ്റ് മേഖലയെ ശുദ്ധീകരിക്കേണ്ടത് കാലത്തിന്റെ കൂടി അനിവാര്യതയായി മാറിയിരിക്കുകയാണ്. പ്രതിഭയും കളിമികവുമുണ്ടായിട്ടും ചില കോക്കസുകളുടെ കണ്ണിലെ കരടായതിന്റെ പേരില്‍ കരിയര്‍ തന്നെ അവസാനിപ്പിക്കേണ്ടിവന്ന ഒട്ടേറെ കളിക്കാര്‍ ക്രിക്കറ്റിലുണ്ട്. മുഹമ്മദ് അസ്ഹറുദ്ദീന്‍, ജഡേജ തുടങ്ങി ശ്രീശാന്തിലെത്തിനില്‍ക്കുന്ന ഈ നിര ഇനി ഉണ്ടാവാതിരിക്കാന്‍ ക്രിക്കറ്റില്‍ ശുദ്ധികലശം തന്നെ ഏറ്റവും നല്ല പോംവഴി. തങ്ങള്‍ക്കിഷ്ടമില്ലാത്തവരെ കോഴക്കുറ്റവും കളിമികവില്ലായ്മയും ചുമത്തി പടിക്ക് പുറത്താക്കുന്ന ഈ … Continue reading "വേണം, ക്രിക്കറ്റിലും ഒരു ശുദ്ധികലശം"

Published On:Aug 8, 2017 | 3:22 pm

പണക്കൊഴുപ്പിന്റെ കളിയായി അറിയപ്പെടുന്ന ക്രിക്കറ്റ് എല്ലാകാലത്തും ചില കോക്കസുകളുടെ കൈകളിലായിരുന്നു. ഇത്തരത്തില്‍ ഒരു അച്ചുതണ്ടിനെ ചുറ്റിപ്പറ്റി കറങ്ങുന്ന ക്രിക്കറ്റ് മേഖലയെ ശുദ്ധീകരിക്കേണ്ടത് കാലത്തിന്റെ കൂടി അനിവാര്യതയായി മാറിയിരിക്കുകയാണ്.
പ്രതിഭയും കളിമികവുമുണ്ടായിട്ടും ചില കോക്കസുകളുടെ കണ്ണിലെ കരടായതിന്റെ പേരില്‍ കരിയര്‍ തന്നെ അവസാനിപ്പിക്കേണ്ടിവന്ന ഒട്ടേറെ കളിക്കാര്‍ ക്രിക്കറ്റിലുണ്ട്. മുഹമ്മദ് അസ്ഹറുദ്ദീന്‍, ജഡേജ തുടങ്ങി ശ്രീശാന്തിലെത്തിനില്‍ക്കുന്ന ഈ നിര ഇനി ഉണ്ടാവാതിരിക്കാന്‍ ക്രിക്കറ്റില്‍ ശുദ്ധികലശം തന്നെ ഏറ്റവും നല്ല പോംവഴി. തങ്ങള്‍ക്കിഷ്ടമില്ലാത്തവരെ കോഴക്കുറ്റവും കളിമികവില്ലായ്മയും ചുമത്തി പടിക്ക് പുറത്താക്കുന്ന ഈ പ്രവണത അവസാനിപ്പിച്ചേ പറ്റൂ. സമാന്തര സര്‍ക്കാറിനെ പോലെ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡും താരങ്ങളും എല്ലാ കാലത്തും ഈ രീതിയില്‍ തന്നെയാണ് പ്രവര്‍ത്തിക്കുന്നത്. ക്രിക്കറ്റിനെ ശുദ്ധീകരിക്കാന്‍ പല സമിതികളും കമ്മിറ്റികളും വന്നെങ്കിലും അവയെല്ലാം എവിടെ എത്തിനില്‍ക്കുന്നുവെന്നത് മുമ്പ് നമ്മള്‍ കണ്ടതാണ്. നിയമ വ്യവസ്ഥയെ പോലും വിലകൊടുത്ത് വാങ്ങാന്‍ കഴിയുന്ന നിലയിലേക്ക് ഈ മേഖല വളര്‍ന്നുവന്നത് കായികരംഗവും മാഫിയവല്‍ക്കരിക്കപ്പെടുന്നുവെന്നതിന്റെ സൂചകമായി മാത്രമെ കാണാന്‍ കഴിയൂ.
മനുഷ്യര്‍ തമ്മിലുള്ള സ്‌നേഹവും സാഹോദര്യവും അടുപ്പവും ഊട്ടിയുറപ്പിക്കേണ്ടുന്ന ഒരു മേഖലയാണ് കായികരംഗം. ഈ രംഗത്ത് തന്നിഷ്ടവും പണക്കൊഴുപ്പും പെരുകിവരുന്നത് ആശ്വാസകരമായ കാര്യമല്ല. കയ്യൂക്കുള്ളവന്‍ കാര്യക്കാരനാവുന്നത് ഏത് കായികരംഗത്തും ഭൂഷണമല്ല. ഈ സ്ഥിതി മാറിമറിയേണ്ടത് അത്യന്താപേക്ഷിതമാണ്.
അത്‌ലറ്റിക്‌സിലും ഫുട്‌ബോളിലുമെല്ലാം ഈയൊരു പ്രവണത കടന്നുവരുന്നുവെന്നതും കാണാതിരുന്നുകൂട. ഏറ്റവും കൂടുതല്‍ പണമൊഴുകുന്ന കായികരംഗമെന്ന നിലയില്‍ ക്രിക്കറ്റിനെയാണ് ആദ്യം ശുദ്ധീകരിക്കപ്പെടേണ്ടത്. ക്രിക്കറ്റ് രംഗം ശുദ്ധീകരിക്കപ്പെട്ടു കഴിഞ്ഞാല്‍ അതിന്റെ ചുവട് വെച്ച് മറ്റുള്ളവയും ശുദ്ധീകരിക്കപ്പെടും. ഇതിന് അടിയന്തരമായ ഇടപെടലുകള്‍ സര്‍ക്കാറുകളുടെ ഭാഗത്ത് നിന്നും ഉണ്ടാകേണ്ടതുണ്ട്. അല്ലാത്തപക്ഷം ഒരുപാട് പ്രതിഭകള്‍ കഴിവുണ്ടായിട്ടും മൂലക്കിരുത്തേണ്ടിവരുന്ന സാഹചര്യമുണ്ടാവും. ഇത് കായികരംഗത്തിന് ഒട്ടും ഭൂഷണമായ കാര്യമല്ല. പ്രത്യേകിച്ച് ഭാരതം പോലുള്ള ഉന്നതമായ ഒരു സാംസ്‌കാരിക പാരമ്പര്യം കാത്തുസൂക്ഷിക്കുന്ന രാജ്യത്ത് അതുകൊണ്ട് തന്നെ വാതുവെപ്പടക്കമുള്ള ഇത്തരം പ്രവണതകള്‍ക്കെതിരെ ശക്തമായ ഇടപെടലുകള്‍ ഉണ്ടാകേണ്ടിയിരിക്കുന്നു. അല്ലെങ്കില്‍ ഉടന്‍ ഉണ്ടാകണം. ഇന്നലത്തെ ഹൈക്കോടതി വിധിയോടെ അങ്ങനെയൊരു സാഹചര്യം ഉണ്ടാകുമെന്നും നമുക്ക് പ്രതീക്ഷിക്കാം.
വാതുവെപ്പ് കേസുമായി ബന്ധപ്പെട്ട് ആജീവനാന്ത വിലക്ക് ശ്രീശാന്തിന് ഏര്‍പ്പെടുത്തിയതിനെതിരെയാണ് കോടതിയുടെ ഉത്തരവുണ്ടായത്. ശ്രീശാന്തിന് വാതുവയ്പിനെ കുറിച്ച് അറിവുണ്ടായിരുന്നോയെന്നതാണ് കണക്കിലെടുക്കേണ്ടതെന്ന് കോടതി ചൂണ്ടിക്കാട്ടിയതും വാതുവയ്പിനെക്കുറിച്ച് ശ്രീശാന്തിന് അറിയാമായിരുന്നെങ്കില്‍ പോലും ദേശീയ-അന്തര്‍ദേശീയ ക്രിക്കറ്റില്‍ നിന്ന് നാലുവര്‍ഷത്തെ വിലക്ക് അനുഭവിച്ചത് ഇതിനുള്ള മതിയായ ശിക്ഷയാണ്. പോലീസിന്റെ കുറ്റപത്രം പരിഗണിച്ചാണ് ശ്രീശാന്തിനെതിരെ ബി സി സി ഐ കടുത്ത നടപടി കൈക്കൊണ്ടത്. ശ്രീശാന്ത് വാതുവെയ്പ് സംഘവുമായി ധാരണയുണ്ടാക്കിയെന്നും 10 ലക്ഷം രൂപയാണ് ഇതിന് വാങ്ങിയതെന്നുമാണ് കേസ്.
ബി സി സി ഐയുടെ ആജീവനാന്ത വിലക്ക് ഹൈക്കോടതി നീക്കിയെങ്കിലും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്ക് മടങ്ങിവരാനുള്ള ശ്രീശാന്തിന്റെ വഴികള്‍ എളുപ്പമാകട്ടെയെന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം. വിവാദങ്ങള്‍ക്ക് ഇനി ഇടം നല്‍കാതെ വിക്കറ്റുകള്‍ നേടാനുള്ള കഴിവ് അദ്ദേഹത്തിന് ഇനിയുമുണ്ടാകട്ടെ.

 

LIVE NEWS - ONLINE

 • 1
  6 hours ago

  ജി.എസ്.ടി എന്നാല്‍ ഗബ്ബര്‍ സിങ് ടാക്‌സാണെന്ന് രാഹുല്‍ ഗാന്ധി

 • 2
  7 hours ago

  നരേന്ദ്രമോദിയുടെ പ്രസ്താവനയ്‌ക്കെതിരെ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ

 • 3
  8 hours ago

  ജമ്മുകശ്മീര്‍ വിഷയം: ചര്‍ച്ചയ്‌ക്കൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

 • 4
  9 hours ago

  തിയേറ്ററുകളില്‍ ദേശീയ ഗാനം നിര്‍ബന്ധമാക്കിയ ഉത്തരവ് പുന:പരിശോധിക്കുമെന്ന് സുപ്രീംകോടതി

 • 5
  11 hours ago

  സംസ്ഥാന സ്‌കൂള്‍കായിക മേള; എറണാകുളം ചാമ്പ്യന്മാര്‍

 • 6
  11 hours ago

  കൊല്ലത്ത് നാളെ വിദ്യാഭ്യാസ ബന്ദ്

 • 7
  13 hours ago

  കേസ് കൊടുത്തവരില്‍ നിന്ന് ഭീഷണിയുണ്ടെന്ന് ദിലീപ്

 • 8
  14 hours ago

  അഴിമതിക്കെതിരെ നടപടി ജനം ആഗ്രഹിക്കുന്നു

 • 9
  15 hours ago

  ഇരുചക്രവാഹനങ്ങളില്‍ പിന്‍സീറ്റ് യാത്രക്കാര്‍ക്ക് വിലക്ക്