Thursday, July 27th, 2017

ബിഗ് സ്‌ക്രീനില്‍ കളികണ്ടു; ആവേശ കടലിളക്കി നിരാശയോടെ മടക്കം, പൊട്ടിക്കരഞ്ഞു

      കണ്ണൂര്‍: ഐ എസ് എല്‍ ഫുട്‌ബോളില്‍ കേരള ബ്ലാസ്‌റ്റേഴ്‌സും അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയും തമ്മിലുള്ള ഫൈനല്‍ മത്സരം എല്‍ഇഡി പ്രൊജക്ടറുകളില്‍ കാണിച്ച് നാട്ടിന്‍പുറത്തെ ഫുട്‌ബോള്‍ പ്രേമികള്‍ ആവേശം പകര്‍ന്നു. ജില്ലയില്‍ പലയിടത്തും കൂറ്റന്‍ എല്‍ഇഡി പ്രൊജക്ടറുകള്‍ ഒരുക്കിയിരുന്നു. കൊച്ചിയില്‍ നേരിട്ട് എത്തി കളികാണാന്‍കഴിയാത്തവര്‍ക്ക്ഇത് ആവേശായി. കലാ-കായിക സംഘടനകളുടെയും ക്ലബ്ബുകളുടെയുംനേതൃത്വത്തിലാണ് കൂറ്റന്‍ എല്‍ ഇഡി പ്രൊജക്ടറുകളുടെ സഹായത്തോടെ മത്സരം പലയിടത്തും കാണിച്ചത്. മത്സരം മുറുകുന്നതിനനുസരിച്ച് കാണികളും ആവേശത്താല്‍ മതിമറന്നു. ബ്ലാസ്റ്റേഴ്‌സ് ഗോളടിച്ചപ്പോള്‍ ആഹ്ലാദം ഉച്ചസ്ഥായിയിലായി. … Continue reading "ബിഗ് സ്‌ക്രീനില്‍ കളികണ്ടു; ആവേശ കടലിളക്കി നിരാശയോടെ മടക്കം, പൊട്ടിക്കരഞ്ഞു"

Published On:Dec 19, 2016 | 2:21 pm
isl-kolkatha-full-image       കണ്ണൂര്‍: ഐ എസ് എല്‍ ഫുട്‌ബോളില്‍ കേരള ബ്ലാസ്‌റ്റേഴ്‌സും അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയും തമ്മിലുള്ള ഫൈനല്‍ മത്സരം എല്‍ഇഡി പ്രൊജക്ടറുകളില്‍ കാണിച്ച് നാട്ടിന്‍പുറത്തെ ഫുട്‌ബോള്‍ പ്രേമികള്‍ ആവേശം പകര്‍ന്നു. ജില്ലയില്‍ പലയിടത്തും കൂറ്റന്‍ എല്‍ഇഡി പ്രൊജക്ടറുകള്‍ ഒരുക്കിയിരുന്നു. കൊച്ചിയില്‍ നേരിട്ട് എത്തി കളികാണാന്‍കഴിയാത്തവര്‍ക്ക്ഇത് ആവേശായി. കലാ-കായിക സംഘടനകളുടെയും ക്ലബ്ബുകളുടെയുംനേതൃത്വത്തിലാണ് കൂറ്റന്‍ എല്‍ ഇഡി പ്രൊജക്ടറുകളുടെ സഹായത്തോടെ മത്സരം പലയിടത്തും കാണിച്ചത്. മത്സരം മുറുകുന്നതിനനുസരിച്ച് കാണികളും ആവേശത്താല്‍ മതിമറന്നു. ബ്ലാസ്റ്റേഴ്‌സ് ഗോളടിച്ചപ്പോള്‍ ആഹ്ലാദം ഉച്ചസ്ഥായിയിലായി. കൊല്‍ക്കത്ത ഫാന്‍സുകാരും കുറവായിരുന്നില്ല. പന്തുരുണ്ടത് മുതല്‍ ഫുട്‌ബോളിന്റെ ഈറ്റില്ലമായ വളപട്ടണത്ത് ആവേശം വാനോളമുയര്‍ന്നു. കൊല്‍ക്കത്തക്കെതിരെ ബ്ലാസ്‌റ്റേഴ്‌സിന്റെ ഓരോ നീക്കവും കൈയ്യടിയോടെ ആരവത്തോടെ പ്രോത്സാഹിപ്പിച്ചു. ഗോളവസരങ്ങള്‍ക്ക് ആര്‍പ്പുവിളികള്‍ അകമ്പടിയേകി. ബ്ലാസ്റ്റേഴ്‌സ് മുന്നേറ്റ നിരയുടെ കുതിപ്പിനും കിതപ്പിനും അവര്‍ കൂടെയുണ്ടായിരുന്നു. ബ്ലാസ്റ്റേഴ്‌സിന്റെ മുഹമ്മദ് റാഫി ആദ്യഗോള്‍ നേടിയപ്പോള്‍ ആഹ്ലാദത്തിന് അതിരില്ലായിരുന്നു. മധുരപലഹാരം നല്‍കിയും ഹര്‍ഷാരവം മുഴക്കിയും ആ നിമിഷം ആഘോഷമാക്കി. കൊല്‍ക്കത്ത സമനില നേടിയപ്പോള്‍ നിരാശയുടെ കാര്‍മേഘം പടര്‍ന്നു. പിന്നീടുള്ള ഓരോ നിമിഷങ്ങളിലും മഞ്ഞപ്പട ഗോള്‍മുഖത്തെത്തുമ്പോള്‍ സ്‌ക്രീനുകള്‍ക്ക് മുന്നില്‍ തടിച്ചുകൂടി ആര്‍ത്തുവിളിച്ചു. മത്സരം സമനിലയില്‍ പിരിഞ്ഞു. എക്‌സ്ട്രാ ടൈമിലേക്ക് പോയപ്പോള്‍ ആവേശം ഇരട്ടിയായി. ഒടുവില്‍ ഷൂട്ടൗട്ടിലേക്ക് നീണ്ടപ്പോള്‍ ടെന്‍ഷന്‍ മാറ്റാന്‍ തമാശകള്‍ പറഞ്ഞു.വലിയ സ്‌ക്രീനിന് മുന്നില്‍ മിഴിനട്ട്....നിര്‍ഭാഗ്യത്തിന്റെ ഷോട്ട് വലയ്ക്ക് പുറത്തേക്ക് കൊല്‍ക്കത്ത ഗോളിയുടെ കാലില്‍ തട്ടി തെറിക്കുമ്പോള്‍ കണ്ണൂര്‍ ഒന്നാകെ നെടുവീര്‍പ്പിട്ടു. പതുക്കെ തോല്‍വിയിലും കേരളാ ബ്ലാസ്റ്റേഴ്‌സിന് കൈയ്യടി നല്‍കി. സ്വന്തം ടീ പരാജയമറിഞ്ഞപ്പോഴും തികഞ്ഞ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റോടെ മത്സര വിശകലനവുമായി അല്‍പനേരം അവിടെ തന്നെ തമ്പടിച്ചു. വളപട്ടണം മന്ന മായിച്ചാന്‍കുന്ന് ജംഗ്ഷനില്‍ ഒരു വീട്ടുമുറ്റത്ത് കളികാണാന്‍ ബിഗ്‌സ്‌ക്രീന്‍ ഒരുക്കിയിരുന്നു. സ്ത്രീകളടക്കം വന്‍ ജനാവലി കളികാണാനെത്തിയിരുന്നു. പഴയകാല ഫുട്‌ബോള്‍ താരം ദേവന്‍ എന്ന മേലാഴി ദേവദാസടക്കമുള്ളവര്‍ കളികാണാനെത്തിയിരുന്നു. വിനീതും റാഫിയുും ആദ്യ ഇലവനില്‍ ഇറങ്ങുമെന്ന വിവരം ലഭിച്ചതോടെ കണ്ണൂര്‍ക്കാര്‍ ആഹ്ലാദ നൃത്തം ചവിട്ടി. പരാജയം ഏവരുടെയും മുഖങ്ങളില്‍ മൂകത നിറച്ചു. ചിലര്‍ വീങ്ങിപ്പൊട്ടുന്നതും കാണാമായിരുന്നു. ബ്ലാസ്റ്റേഴ്‌സിന്റെ സൂപ്പര്‍ താരം സി കെ വിനീതിന്റെ നാട്ടിലും ആരാധകര്‍ ആവേശത്തിലായിരുന്നു. വട്ടിപ്രത്ത് കൂറ്റന്‍ സ്‌ക്രീന്‍ ഒരുക്കിയാണ് ആരാധകര്‍ കളികാണാന്‍ അവസരമൊരുക്കിയത്. ആയിരത്തി അഞ്ഞൂറോളം പേര്‍ കളികാണാനെത്തി. കളി തുടങ്ങുന്നതിന് മുമ്പായി ശിങ്കാരിമേളവും ഘോഷയാത്രയും നടന്നു. കളി തുടങ്ങുന്ന സമയം വെടിക്കെട്ട് നടത്തിയാണ് ആവേശം പകര്‍ന്നത്. വിനീതിന്റെ പിതാവ് സി വാസുമാസ്റ്ററും അമ്മ ശോഭനയും ഭാര്യ ശരണ്യയും കളികാണാനെത്തിയിരുന്നു. കളിയുടെ ആദ്യപകുതി കഴിഞ്ഞപ്പോഴാണ് അവര്‍ തിരിച്ചുപോയത്. കളികാണാനെത്തിയ മുഴുവനാളുകള്‍ക്കും ബിരിയാണിയും നല്‍കിയിരുന്നു. പ്രമുഖ വാര്‍ത്താചാനലുകളും ഒ ബി വാന്‍ അടക്കമെത്തി ലൈവായും വട്ടിപ്രത്തെ ബിഗ് സ്‌ക്രീന്‍ ആവേശം പകര്‍ത്തിയിരുന്നു.

LIVE NEWS - ONLINE

  • 1
    7 mins ago

    അല്‍ അക്‌സ പള്ളി വിഷയത്തില്‍ മോദി ഇടപെടണമെന്ന് പലസ്തീന്‍

  • 2
    13 mins ago

    പ്രകൃതിവിരുദ്ധ പീഡനം: ഏഴ് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍

  • 3
    24 mins ago

    പീഡനം: അഭയകേന്ദ്രത്തിന്റെ ഡയറക്ടര്‍ അറസ്റ്റില്‍

  • 4
    34 mins ago

    ഇന്ദു സര്‍ക്കാര്‍ പ്രദര്‍ശനം തടയാനാകില്ലെന്ന് സുപ്രീംകോടതി

  • 5
    1 hour ago

    മോഷണ ശ്രമത്തിനിടെമര്‍ദ്ദനമേറ്റ അന്യ സംസ്ഥാന തൊഴിലാളി മരിച്ചു

  • 6
    1 hour ago

    ഗാളില്‍ ഇന്ത്യ റണ്‍മല തീര്‍ക്കുന്നു

  • 7
    2 hours ago

    കോവളം കൊട്ടാരം ആര്‍ പി ഗ്രൂപ്പിന് കൈമാറാന്‍ തീരുമാനം

  • 8
    2 hours ago

    മെഡിക്കല്‍ കോളേജ് കോഴ, ചെന്നിത്തല സുപ്രീം കോടതിയില്‍

  • 9
    2 hours ago

    മട്ടന്നൂര്‍ നഗരസഭാ തെരഞ്ഞെടുപ്പ്; വനിതകളെ കൂടുതലിറക്കി ഇടതുമുന്നണി