Wednesday, August 21st, 2019

ക്രിക്കറ്റില്‍ പുതിയ മാറ്റങ്ങള്‍

സബ്സ്റ്റിറ്റിയൂട്ടിന് ഇനി ബോളും ബാറ്റും ചെയ്യാം

Published On:Jul 18, 2019 | 4:08 pm

ലണ്ടന്‍: മത്സരത്തിനിടെ പരിക്കേറ്റ കളിക്കാരന് ഗ്രൗണ്ട് വിടേണ്ട സാഹചര്യത്തില്‍ പുതിയ കളിക്കാരനെ ടീമിലെടുക്കാന്‍ അവസരം നല്‍കുന്ന ‘കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ട്’സംവിധാനം ആഷസ് പരമ്പരയില്‍ നടപ്പിലാക്കാനൊരുങ്ങി ഐ.സി.സി. ലണ്ടനില്‍ നടക്കുന്ന ഐ.സി.സിയുടെ വാര്‍ഷിക യോഗത്തില്‍ ഇക്കാര്യത്തില്‍ അന്തിമതീരുമാനമെടുക്കും. തലയിലേല്‍ക്കുന്ന പരിക്കുകള്‍ക്ക് മാത്രമാണ് ഇത് ബാധകം.
പരിക്കേറ്റ ഒരു കളിക്കാരന് പിന്നീട് ആ മത്സരത്തില്‍ കളിക്കാന്‍ സാധിക്കാതെ വരുന്ന സാഹചര്യങ്ങളില്‍, ബൗള്‍ ചെയ്യാനും, ബാറ്റ് ചെയ്യാനും സാധിക്കുന്ന വിധം പകരം കളിക്കാരനെ ടീമിലുള്‍പ്പെടുത്താന്‍ സാധിക്കുന്നതാണ് കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ട്.നിലവില്‍ ഫീല്‍ഡിങ്ങില്‍ മാത്രമാണ് വ്യവസ്ഥകള്‍ക്കു വിധേയമായി സബ്സ്റ്റിറ്റിയൂഷന്‍ അനുവദിച്ചിട്ടുള്ളത്. ഐ.സി.സിയുടെ തീരുമാനം വന്നാല്‍ ഓഗസ്റ്റ് ഒന്നു മുതല്‍ തുടങ്ങുന്ന ആഷസ് പരമ്പര മുതില്‍ ഇത് നടപ്പിലാകും.
2014ല്‍ ആഭ്യന്തര മത്സരത്തിനിടെ ബൗണ്‍സര്‍ തലയില്‍ക്കൊണ്ട് ഓസീസ് താരം ഫില്‍ ഹ്യൂസ് മരണമടഞ്ഞതിനെത്തുടര്‍ന്ന് കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ട് എന്ന സംവിധാനത്തെക്കുറിച്ച് ക്രിക്കറ്റ് ഓസ്‌ട്രേലിയ ആലോചിച്ചു തുടങ്ങിയിരുന്നു. 2016-17 സീസണ്‍ മുതല്‍ ആഭ്യന്തര ക്രിക്കറ്റിലും ബിഗ് ബാഷ് ലീഗിലും ഓസ്‌ട്രേലിയ ഈ പരിഷ്‌കാരം നടപ്പിലാക്കുകയും ചെയ്തു. എന്നാല്‍ ഐ.സി.സി അംഗീകരിക്കാതിരുന്നതിനാല്‍ ഷെഫീല്‍ഡ് ഷീല്‍ഡില്‍ ഈ പരിഷ്‌കാരം വരുത്തിയിരുന്നില്ല.
പരിക്കേല്‍ക്കുന്ന കളിക്കാരന്റെ സമാന ശേഷിയുള്ള കളിക്കാരനെ പകരക്കാരനായി ഇറക്കാന്‍ കഴിയുന്ന വിധത്തിലുള്ളതായിരിക്കും പുതിയ നിയമം. ബാറ്റ്‌സ്മാന് പരിക്കേല്‍ക്കുകയാണെങ്കില്‍ ബാറ്റ്‌സ്മാനെയും ബൗളര്‍ക്ക് പരിക്കേല്‍ക്കുകയാണെങ്കില്‍ ബൗളറെയും ഇനി മുതല്‍ കളിപ്പിക്കാന്‍ കഴിയും.

LIVE NEWS - ONLINE

  • 1
    2 hours ago

    നിന്ദ്യമായ അധികാര ദുര്‍വിനിയോഗം: രാഹുല്‍

  • 2
    5 hours ago

    വിവാഹത്തിന് ആനപ്പുറത്തേറിയ വരനെതിരെ കേസെടുത്തു

  • 3
    5 hours ago

    നെടുങ്കണ്ടം കസ്റ്റഡി മരണം; ഇടുക്കി മജിസ്‌ട്രേറ്റിന് വീഴ്ച സംഭവിച്ചു

  • 4
    6 hours ago

    ഇത്തവണ സാലറി ചലഞ്ചില്ല

  • 5
    6 hours ago

    അടിയന്തര ധനസഹായം ഓണത്തിന് മുമ്പ്

  • 6
    6 hours ago

    സുനന്ദയെ മാനസികമായി തകര്‍ത്തത് തരൂര്‍-മെഹര്‍ ബന്ധമെന്ന് പോലീസ്

  • 7
    6 hours ago

    ചിദംബരത്തെ കാണാനില്ല; ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി

  • 8
    6 hours ago

    മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ബാബുലാല്‍ ഗൗര്‍ അന്തരിച്ചു

  • 9
    7 hours ago

    കടലില്‍ കുടുങ്ങിയ മത്സ്യബന്ധന ബോട്ട് കരക്കെത്തിച്ചു