Sunday, July 22nd, 2018

ക്രിക്കറ്റിലെ വാതുവപും ചൂതാട്ടവും നിയമവിധേയമാക്കണമെന്ന്: കമീഷന്‍

18 വയസിന് താഴെയുള്ളവരെ വാതുവപ്പിന് അനുവദിക്കരുത്, വാതുവപിന് ഉയര്‍ന്ന പരിധി നിശ്ചയിക്കണം,

Published On:Jul 6, 2018 | 9:35 am

ന്യൂഡല്‍ഹി: ക്രിക്കറ്റ് ഉള്‍പ്പെടെയുള്ള കായിക ഇനങ്ങളില്‍ വാതുവപും ചൂതാട്ടവും നിയമവിധേയമാക്കണമെന്ന് ദേശീയ നിയമ കമീഷന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു. എന്നാല്‍ ഒത്തുകളി അടക്കമുള്ള തട്ടിപ്പ് തടയാന്‍ ഇക്കാര്യത്തില്‍ ശക്തമായ നിയമ സംവിധാനം വേണമെന്നും കമീഷന്‍ ആവശ്യപ്പെട്ടു. വാതുവപ് നടപടികള്‍ക്ക് നികുതി ഏര്‍പ്പെടുത്തണമെന്നും വിദേശ നിക്ഷേപം കൊണ്ടുവരാനുള്ള എളുപ്പവഴിയാണ് ഇതെന്നും കമ്മിഷന്റെ നിര്‍ദ്ദേശത്തില്‍ പറയുന്നു.
വാതുവപ് വിഷയത്തില്‍ സംസ്ഥാനങ്ങള്‍ക്ക് കൂടി നടപ്പിലാക്കാന്‍ കഴിയുന്ന രീതിയില്‍ കേന്ദ്രസര്‍ക്കാര്‍ മാതൃകാ നിയമം പാസാക്കണം. അനധികൃത വാതുവ്പ് വഴി സര്‍ക്കാരിന് ലഭിക്കേണ്ട നികുതി തുക നഷ്ടമാക്കുന്നത് ഇതിലൂടെ തടയാന്‍ കഴിയും. മാത്രവുമല്ല ശക്തമായ നിയമങ്ങള്‍ പാസാക്കുന്നതിലൂടെ വാതുവപ് രംഗത്തെ തൊഴിലവസരങ്ങള്‍ വിനിയോഗിക്കാന്‍ കഴിയും. എന്നാല്‍ 18 വയസിന് താഴെയുള്ളവരെ വാതുവപ്പിന് അനുവദിക്കരുത്, വാതുവപിന് ഉയര്‍ന്ന പരിധി നിശ്ചയിക്കണം, കറന്‍സി രൂപത്തില്‍ പണം കൈമാറരുത്, വാതുവപിലെ എല്ലാ സാമ്പത്തിക ഇടപാടുകളും ഡിജിറ്റല്‍ രൂപത്തിലായിരിക്കണം തുടങ്ങിയ നിര്‍ദ്ദേശങ്ങളും കമീഷന്‍ സമര്‍പ്പിച്ചിട്ടുണ്ട്. അനധികൃത വാതുവപ് സംഭവങ്ങള്‍ പൂര്‍ണമായി തടയാന്‍ കഴിയാത്തതിനാല്‍ ശക്തമായ നിയമത്തിലൂടെ ഇവയെ നിയന്ത്രിക്കുകയാണ് വേണ്ടതെന്നും കമീഷന്‍ സമര്‍പ്പിച്ച നിര്‍ദ്ദേശത്തില്‍ പറയുുന്നു.

 

LIVE NEWS - ONLINE

  • 1
    1 hour ago

    വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം

  • 2
    3 hours ago

    കശ്മീരില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍; മൂന്ന് ഭീകരരെ വധിച്ചു

  • 3
    4 hours ago

    ജി എസ് ടി: വീട്ടുപകരണങ്ങള്‍ക്ക് വിലകുറയും, സാനിട്ടറി നാപ്കിനുകളെ നികുതിയില്‍നിന്ന് ഒഴിവാക്കി

  • 4
    17 hours ago

    കശ്മീരില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയ പോലീസുകാരനെ മരിച്ചനിലയില്‍ കണ്ടെത്തി

  • 5
    18 hours ago

    പ്രധാനമന്ത്രിയെ രാഹുല്‍ ഗാന്ധി ആലിംഗനം ചെയ്തതിനെ വിമര്‍ശിച്ച് സുബ്രഹ്മണ്യന്‍ സ്വാമി

  • 6
    20 hours ago

    യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം; ലാത്തിച്ചാര്‍ജ്ജ്

  • 7
    20 hours ago

    എംഎല്‍എമാരെ ബിജെപി ചാക്കിട്ട് പിടിക്കുന്നു: മെഹബൂബ

  • 8
    22 hours ago

    എംഎല്‍എമാരെ ബിജെപി ചാക്കിട്ട് പിടിക്കുന്നു: മെഹബൂബ

  • 9
    23 hours ago

    കോടികളുടെ സ്വത്ത് ഉപേക്ഷിച്ച് എംബിബിഎസുകാരി സന്യാസിയായി