Saturday, February 23rd, 2019

കോട്ടയ്ക്കലിന് സമീപം ഭൂമി വിള്ളല്‍

മലപ്പുറം: കോട്ടയ്ക്കലിന് സമീപം പെരുമണ്ണ ക്ലാരി പഞ്ചായത്തിലെ കഞ്ഞിക്കുഴിങ്ങരയില്‍ ഭൂമി വിള്ളല്‍. 70 മീറ്റര്‍ നീളത്തിലാണ് ഭൂമി രണ്ടായി പിളര്‍ന്നത്. പറമ്പില്‍ മേയുകയായിരുന്ന ആട്ടിന്‍കുട്ടി ഭൂമിക്കടിയില്‍പോയി. ശനിയാഴ്ച പരുത്തിക്കുന്നന്‍ സമദിന്റെ ആട്ടിന്‍കുട്ടി വിള്ളലിലൂടെ ഭൂമിക്കടിയിലേക്കു വീണത്. ആട്ടിന്‍കുട്ടിയെ രക്ഷിക്കാന്‍ മണ്ണുമാന്തിയന്ത്രമുപയോഗിച്ച് മണ്ണുനീക്കിയെങ്കിലും വിഫലമായി. സമീപത്തെ ആള്‍ത്താമസമുള്ള വീടിന്റെ ഒരു ഭാഗം പൂര്‍ണമായും വിണ്ട്കീറിയതോടെയാണ് വീട്ടുകാര്‍ ഭീതിയിലായത്. നാലുവര്‍ഷം മുന്‍പാണ് പ്രദേശത്ത് ഭൂമിയില്‍ വിള്ളല്‍ കണ്ടുതുടങ്ങിയത്. പരുത്തിക്കുന്നന്‍ സൈനുദ്ദീന്റെ വീട്ടിലാണ് ആദ്യം വിളളല്‍ കണ്ടെത്തിയത്. വിവരം അധികൃതരെ അറിയിച്ചപ്പോള്‍ … Continue reading "കോട്ടയ്ക്കലിന് സമീപം ഭൂമി വിള്ളല്‍"

Published On:May 11, 2018 | 8:01 am

മലപ്പുറം: കോട്ടയ്ക്കലിന് സമീപം പെരുമണ്ണ ക്ലാരി പഞ്ചായത്തിലെ കഞ്ഞിക്കുഴിങ്ങരയില്‍ ഭൂമി വിള്ളല്‍. 70 മീറ്റര്‍ നീളത്തിലാണ് ഭൂമി രണ്ടായി പിളര്‍ന്നത്. പറമ്പില്‍ മേയുകയായിരുന്ന ആട്ടിന്‍കുട്ടി ഭൂമിക്കടിയില്‍പോയി. ശനിയാഴ്ച പരുത്തിക്കുന്നന്‍ സമദിന്റെ ആട്ടിന്‍കുട്ടി വിള്ളലിലൂടെ ഭൂമിക്കടിയിലേക്കു വീണത്. ആട്ടിന്‍കുട്ടിയെ രക്ഷിക്കാന്‍ മണ്ണുമാന്തിയന്ത്രമുപയോഗിച്ച് മണ്ണുനീക്കിയെങ്കിലും വിഫലമായി. സമീപത്തെ ആള്‍ത്താമസമുള്ള വീടിന്റെ ഒരു ഭാഗം പൂര്‍ണമായും വിണ്ട്കീറിയതോടെയാണ് വീട്ടുകാര്‍ ഭീതിയിലായത്. നാലുവര്‍ഷം മുന്‍പാണ് പ്രദേശത്ത് ഭൂമിയില്‍ വിള്ളല്‍ കണ്ടുതുടങ്ങിയത്. പരുത്തിക്കുന്നന്‍ സൈനുദ്ദീന്റെ വീട്ടിലാണ് ആദ്യം വിളളല്‍ കണ്ടെത്തിയത്. വിവരം അധികൃതരെ അറിയിച്ചപ്പോള്‍ വീടു പൊളിച്ചുനീക്കാനായിരുന്നു നിര്‍ദേശം. പിന്നീട് വീടുപൊളിച്ച് അവരുടെ കുടുംബം മറ്റൊരിടത്തേക്ക് താമസം മാറ്റി. പകരം വീടുനിര്‍മിക്കാന്‍ സര്‍ക്കാര്‍ കനിഞ്ഞതുമില്ല. ആ പറമ്പിലാണ് ഇപ്പോള്‍ നീളത്തില്‍ ഭൂമി വിണ്ടുകീറിക്കൊണ്ടിരിക്കുന്നത്. ആഴം എത്രയുണ്ടെന്ന് വ്യക്തമല്ല. വിണ്ടുകീറിയ ഭൂമിയുടെ ഒരു വശം റോഡാണ്. ഇന്നലെവരെ ആട്ടിന്‍കുട്ടിയുടെ കരച്ചില്‍ ഭൂമിക്കടിയില്‍നിന്ന് കേട്ടിരുന്നതായി സമീപവാസികള്‍ പറഞ്ഞു. ഇതിനു സമീപത്തെ പൊട്ടംചോല റഹീമിന്റെ വീടിന്റെ ഇടതുവശം പൂര്‍ണമായി വിണ്ടുകീറി. വീട് ഒരുവശം ചെരിഞ്ഞാണു നില്‍ക്കുന്നത്. റഹീമിന്റെ ഭാര്യയും നാലുകുട്ടികളും വിണ്ടുകീറിയ വീട്ടിലാണ് താമസം.

LIVE NEWS - ONLINE

  • 1
    11 hours ago

    കശ്മീരില്‍ ഏറ്റുമുട്ടല്‍: രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു

  • 2
    12 hours ago

    ശബരിമല വിഷയം ഉയര്‍ത്തിക്കാട്ടി സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് അമിത്ഷാ

  • 3
    14 hours ago

    വിവാഹാഭ്യര്‍ഥന നിരസിച്ചു, തമിഴ്നാട്ടില്‍ അധ്യാപികയെ ക്ലാസ്സ് മുറിയിലിട്ട് വെട്ടിക്കൊന്നു

  • 4
    16 hours ago

    കൊല്ലപ്പെട്ടവരുടെ വീട് മുഖ്യമന്ത്രി സന്ദര്‍ശിക്കാതിരുന്നത് സുരക്ഷാ കാരണങ്ങളാല്‍: കാനം

  • 5
    17 hours ago

    പെരിയ ഇരട്ടക്കൊല; ക്രൈംബ്രാഞ്ച് അന്വേഷണം കേസ് അട്ടിമറിക്കാന്‍: ചെന്നിത്തല

  • 6
    18 hours ago

    ലാവ്‌ലിന്‍; അന്തിമവാദം ഏപ്രിലിലെന്ന് സുപ്രീം കോടതി

  • 7
    19 hours ago

    സര്‍ക്കാരിന്റെ ആയിരം ദിനാഘോഷസമ്മാനം

  • 8
    20 hours ago

    പെരിയ ഇരട്ടക്കൊല ഹീനമെന്ന് മുഖ്യമന്ത്രി

  • 9
    20 hours ago

    പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ തീപിടുത്തം