Monday, August 26th, 2019

ക്രിക്കറ്റ് ദൈവം ഹാള്‍ ഓഫ് ഫെയിം പട്ടികയില്‍

കിക്കറ്റില്‍ നിന്ന് വിരമിച്ച് അഞ്ച് വര്‍ഷം കഴിഞ്ഞാലാണ് ഹാള്‍ ഓഫ് ഫെയിമില്‍ ഉള്‍പ്പെടുത്തുക.

Published On:Jul 20, 2019 | 9:23 am

ലണ്ടന്‍: ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ ഹാള്‍ ഓഫ് ഫെയിം പട്ടികയില്‍. ഹാള്‍ ഓഫ് ഫെയിമില്‍ ഇടം നേടുന്ന ആറാമത്തെ ഇന്ത്യന്‍ താരമാണ് സച്ചിന്‍. ക്രിക്കറ്റിന് മികച്ച സംഭാവന നല്‍കിയവര്‍ക്കുള്ള ആദരസൂചകമായാണ് ഹാള്‍ ഓഫ് ഫെയിമില്‍ ഉള്‍പ്പെടുത്തുന്നത്. ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് അഞ്ച് വര്‍ഷം കഴിഞ്ഞാലാണ് ഹാള്‍ ഓഫ് ഫെയിമില്‍ ഉള്‍പ്പെടുത്തുക.
സച്ചിനു പുറമേ മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം അലന്‍ ഡൊണാള്‍ഡ്, ഓസ്‌ട്രേലിയന്‍ വനിത ക്രിക്കറ്റ് താരം കാതറിന്‍ ഫിറ്റ്‌സ്പാട്രിക് എന്നിവരെയും ഇത്തവണ ഹാള്‍ ഓഫ് ഫെയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബിഷന്‍ സിംഗ് ബേദി, സുനില്‍ ഗാവസ്‌കര്‍, കപില്‍ ദേവ്, അനില്‍ കുംബ്ലെ, രാഹുല്‍ ദ്രാവിഡ് എന്നിവരാണ് ഹാള്‍ ഓഫ് ഫെയിം പട്ടികയില്‍ ഉള്‍പ്പെട്ട ഇന്ത്യക്കാര്‍.

 

LIVE NEWS - ONLINE

  • 1
    1 hour ago

    വിദ്യാര്‍ത്ഥിനിയെ ഗര്‍ഭിണിയാക്കിയ അധ്യാപകന്‍ വലയില്‍

  • 2
    2 hours ago

    ചിദംബരത്തിന്റെ ജാമ്യാപേക്ഷ തള്ളി

  • 3
    2 hours ago

    പാലാ ഉപതെരഞ്ഞെടുപ്പ്; സ്ഥാനാര്‍ഥിയെ ജോസ് കെ. മാണി തീരുമാനിക്കും: റോഷി അഗസ്റ്റിന്‍

  • 4
    2 hours ago

    വിശ്വാസ സംരക്ഷണവും നവോത്ഥാനവും ഒരുമിച്ചു കൊണ്ടുപോകാനാവില്ല: പുന്നല ശ്രീകുമാര്‍

  • 5
    2 hours ago

    കറുപ്പിനഴക്…

  • 6
    3 hours ago

    മോദിയെ സ്തുതിക്കേണ്ടവര്‍ ബി.ജെ.പിയിലേക്ക് പോകണം: കെ.മുരളീധരന്‍

  • 7
    3 hours ago

    മോദിയെ സ്തുതിക്കേണ്ടവര്‍ ബി.ജെ.പിയിലേക്ക് പോകണം: കെ.മുരളീധരന്‍

  • 8
    4 hours ago

    സ്വര്‍ണവില വീണ്ടും കുതിച്ചു

  • 9
    4 hours ago

    മലയാള സിനിമ ഏറെ ഇഷ്ടം