Saturday, January 20th, 2018

നേതാക്കളെ പറ്റി മിണ്ടിയാല്‍ ബല്‍റാമിന്റെ നാവു പിഴുതെടുക്കും: സിപിഎം

കുടുംബാംഗങ്ങളേക്കാള്‍ സി.പി.എം അണികള്‍ മണ്‍മറഞ്ഞ പാര്‍ട്ടി നേതാക്കളെ സ്‌നേഹിക്കുന്ന

Published On:Jan 12, 2018 | 12:39 pm

പാലക്കാട്: സി.പി.എം നേതാക്കളെപറ്റി മിണ്ടിയാല്‍ വി.ടി ബല്‍റാം എം.എല്‍.എയുടെ നാവു പിഴുതെടുക്കുമെന്ന് സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം എം. ചന്ദ്രന്‍. വി.എസ് അച്യുതാനന്ദനെതിരെ അസംബ്ലിയില്‍ നാവുയര്‍ത്താന്‍ ബല്‍റാമിന് ധൈര്യമുണ്ടോ എന്നും ചന്ദ്രന്‍ വെല്ലുവിളിച്ചു. മറ്റുള്ളവരെ തെറി പറയുന്ന അഭിപ്രായ സ്വാതന്ത്ര്യം അനുവദിക്കില്ല. അഭിപ്രായ സ്വാതന്ത്ര്യത്തിന് പരിധിയുണ്ടെന്നും ചന്ദ്രന്‍ വ്യക്തമാക്കി.
ബല്‍റാമിനെ കൊണ്ട് മാപ്പു പറയിപ്പിക്കലല്ല സി.പി.എമ്മിന്റെ ലക്ഷ്യമെന്ന് ജില്ലാ സെക്രട്ടറി സി.കെ രാജേന്ദ്രന്‍ പ്രതികരിച്ചു. ബല്‍റാം വേണമെങ്കില്‍ മാപ്പു പറയട്ടെ. ബല്‍റാം തെറ്റുകാരനാണോയെന്ന് തൃത്താലയിലെ ജനങ്ങള്‍ തീരുമാനിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
കുടുംബാംഗങ്ങളേക്കാള്‍ സി.പി.എം അണികള്‍ മണ്‍മറഞ്ഞ പാര്‍ട്ടി നേതാക്കളെ സ്‌നേഹിക്കുന്നു. അവരെ ആക്ഷേപിച്ചാല്‍ ഞങ്ങള്‍ പ്രതികരിക്കും. തണ്ടു പറഞ്ഞ് രക്ഷപ്പെടാമെന്ന് ബല്‍റാം കരുതേണ്ട. ബല്‍റാം പോകുന്നിടത്തെല്ലാം അമ്മമാര്‍ ചൂലുമായെത്തുമെന്നും രാജേന്ദ്രന്‍ പറഞ്ഞു.

 

LIVE NEWS - ONLINE

  • 1
    41 mins ago

    രക്തം പറ്റി കാറിനുള്‍വശം വൃത്തികേടാവുമെന്ന് പോലീസ്: അപടത്തില്‍പ്പെട്ട കൗമാരക്കാര്‍ രക്തം വാര്‍ന്ന മരിച്ചു

  • 2
    2 hours ago

    ശ്യാം പ്രസാദ് വധം: നാലുപേര്‍ പിടിയില്‍

  • 3
    3 hours ago

    മുഖത്തിന് അനുയോജ്യമായ കമ്മല്‍ വാങ്ങിക്കാം…..

  • 4
    15 hours ago

    കണ്ണൂരില്‍ നാളെ ഹര്‍ത്താല്‍

  • 5
    16 hours ago

    ദോക് ലാം ചൈനയുടെ ആഭ്യന്തര കാര്യമാണ്, ഇന്ത്യ അതില്‍ ഇടപെടേണ്ട കാര്യമില്ല: ചൈന

  • 6
    17 hours ago

    കണ്ണൂരില്‍ എബിവിപി പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു

  • 7
    20 hours ago

    മാണിയെ യുഡിഎഫിലേക്ക് ക്ഷണിച്ച് ഉമ്മന്‍ ചാണ്ടി

  • 8
    22 hours ago

    അന്ത്യകൂദാശ അടുത്തവര്‍ക്കുള്ള വന്റിലേറ്ററല്ല ഇടതുമുന്നണി; കാനം

  • 9
    23 hours ago

    ഇന്ധനവില ഉയര്‍ന്നുകൊണ്ടേയിരിക്കുന്നു