Friday, September 21st, 2018

തരം താഴ്ത്തല്‍; പാര്‍ട്ടി നേതൃത്വത്തിനു പരാതി നല്‍കാന്‍ നീക്കം

അമ്പലപ്പുഴ: വി.എസ് അച്യുതാനന്ദന്റെ വിശ്വസ്തനെ പാര്‍ട്ടിയില്‍ നിന്നു തരംതാഴ്ത്തിയത് സംബന്ധിച്ച് കേന്ദ്ര, സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കാന്‍ നീക്കം. സി.പി.എം. പുന്നപ്ര തെക്ക് ലോക്കല്‍ കമ്മറ്റി സെക്രട്ടറി കെ.പി. സത്യകീര്‍ത്തിയെ ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരം താഴ്ത്തിയ നടപടിക്കെതിരെയാണ് വി എസ് പക്ഷം നേതൃത്വത്തെ സമീപിക്കുന്നത്. നിലംനികത്തി റിസോര്‍ട്ട് നിര്‍മിക്കാന്‍ കൂട്ടുനിന്നുവെന്ന കാരണത്താലാണ് സത്യമൂര്‍ത്തിയെ തരം താഴ്ത്തിയത്്. സത്യകീര്‍ത്തി ഉള്‍പ്പെട്ട പഞ്ചായത്ത് ഭരണസമിതിയുടെ കാലത്താണ് കപ്പക്കട പൂന്തുരം പാടം നികത്തി മുംബൈ ആസ്ഥാനമായ ഗോയങ്കെ ഗ്രൂപ്പ് റിസോര്‍ട്ട് നിര്‍മിച്ചത്. … Continue reading "തരം താഴ്ത്തല്‍; പാര്‍ട്ടി നേതൃത്വത്തിനു പരാതി നല്‍കാന്‍ നീക്കം"

Published On:Aug 13, 2013 | 6:35 pm

അമ്പലപ്പുഴ: വി.എസ് അച്യുതാനന്ദന്റെ വിശ്വസ്തനെ പാര്‍ട്ടിയില്‍ നിന്നു തരംതാഴ്ത്തിയത് സംബന്ധിച്ച് കേന്ദ്ര, സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കാന്‍ നീക്കം. സി.പി.എം. പുന്നപ്ര തെക്ക് ലോക്കല്‍ കമ്മറ്റി സെക്രട്ടറി കെ.പി. സത്യകീര്‍ത്തിയെ ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരം താഴ്ത്തിയ നടപടിക്കെതിരെയാണ് വി എസ് പക്ഷം നേതൃത്വത്തെ സമീപിക്കുന്നത്. നിലംനികത്തി റിസോര്‍ട്ട് നിര്‍മിക്കാന്‍ കൂട്ടുനിന്നുവെന്ന കാരണത്താലാണ് സത്യമൂര്‍ത്തിയെ തരം താഴ്ത്തിയത്്. സത്യകീര്‍ത്തി ഉള്‍പ്പെട്ട പഞ്ചായത്ത് ഭരണസമിതിയുടെ കാലത്താണ് കപ്പക്കട പൂന്തുരം പാടം നികത്തി മുംബൈ ആസ്ഥാനമായ ഗോയങ്കെ ഗ്രൂപ്പ് റിസോര്‍ട്ട് നിര്‍മിച്ചത്. പാര്‍ട്ടി പ്രാദേശിക നേതൃത്വത്തിന്റെ മൗനാനുവാദത്തോടെയായിരുന്നു നിര്‍മാണം നടന്നിരുന്നതെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. പിന്നീട് ഭൂസമരം നടന്ന സമയത്ത് ജി. സുധാകരന്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ റിസോര്‍ട്ടിലെ അനധികൃത നിര്‍മാണങ്ങള്‍ തകര്‍ത്തിരുന്നു. തുടര്‍ന്ന് പാര്‍ട്ടി നിയോഗിച്ച അന്വേഷ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സത്യകീര്‍ത്തിയെ ബ്രാഞ്ചിലേക്ക് തരം താഴ്ത്തിയത്. എന്നാല്‍ വിഭാഗീയതയുടെ പേരിലാണ് സത്യകീര്‍ത്തിയെ ഔദ്യോഗിക നേതൃത്വം തരംതാഴ്ത്തിയതെന്ന് വി.എസ.് പക്ഷം ആരോപിക്കുന്നു.

LIVE NEWS - ONLINE

  • 1
    13 hours ago

    ബിഷപ്പിന്റെ അറസ്റ്റ് ഇന്നുമില്ല; ചോദ്യം ചെയ്യല്‍ നാളെയും തുടരും

  • 2
    13 hours ago

    ബിഷപ്പിന്റെ അറസ്റ്റിനായി പോലീസ് നിയമോപദേശം തേടി

  • 3
    16 hours ago

    ജനാധിപത്യ മതേതര മൂല്യങ്ങളില്‍ വിട്ടുവീഴ്ച ഉണ്ടാകില്ല: മുല്ലപ്പള്ളി

  • 4
    16 hours ago

    ഉള്‍പ്പാര്‍ട്ടി ജനാധിപത്യവും അച്ചടക്കവും ഉറപ്പാക്കും: മുല്ലപ്പള്ളി

  • 5
    18 hours ago

    ട്രെയിനില്‍ നിന്ന് തെറിച്ചുവീണ യുവാവിന്റെ നില ഗുരുതരം

  • 6
    19 hours ago

    മുത്തലാഖ് തടയിടാന്‍ കേന്ദ്രം

  • 7
    20 hours ago

    പാര്‍ട്ടി കൂടുതല്‍ ശക്തിപ്പെടും: ചെന്നിത്തല

  • 8
    20 hours ago

    ഫെയ്‌സ് ബുക്ക് പ്രണയം യുവാവിനെ തേടി ഭര്‍തൃമതി കതിരൂരില്‍

  • 9
    20 hours ago

    ആര്‍ എസ് എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസ്; 20 വര്‍ഷം കഴിഞ്ഞിട്ടും വിചാരണക്കെത്തിയില്ല