Saturday, January 19th, 2019

ആശംസകള്‍ നേരുന്ന പതിവ് സി.പി.എമ്മിലില്ല: എസ് ആര്‍ പി

വിശാഖപട്ടണം: ആശംസകള്‍ നേരുന്ന പതിവ് സി.പി.എമ്മിലില്ലെന്ന് പിബി അംഗം എസ്.രാമചന്ദ്രന്‍ പിള്ള. എല്ലാ ഘടകങ്ങളും പരിഗണിച്ചാവും ജനറല്‍ സെക്രട്ടറിയെ തെരഞ്ഞെടുക്കുകയെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. യെച്ചൂരിക്കൊപ്പം, ജന.സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നയാളാണ് എസ്.ആര്‍.പി. പോളിറ്റ്ബ്യൂറോ അംഗം സീതാറാം യെച്ചൂരിയ്ക്ക് മുന്‍കൂറായി ആശംസ നേര്‍ന്ന പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് മറുപടി പറയുകയായിരുന്നു അദ്ദേഹം. പുതിയ ജനറല്‍ സെക്രട്ടറിയെ കുറിച്ചുള്ള ചര്‍ച്ചകള്‍ തുടങ്ങിയിട്ടില്ല. ഇതു സംബന്ധിച്ച് ഇപ്പോള്‍ പ്രചരിക്കുന്നതെല്ലാം ഊഹാപോഹങ്ങള്‍ മാത്രമാണ്. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് കേരളഘടകം തന്നെ … Continue reading "ആശംസകള്‍ നേരുന്ന പതിവ് സി.പി.എമ്മിലില്ല: എസ് ആര്‍ പി"

Published On:Apr 18, 2015 | 4:17 pm

S Ramachandran Pillai Full
വിശാഖപട്ടണം: ആശംസകള്‍ നേരുന്ന പതിവ് സി.പി.എമ്മിലില്ലെന്ന് പിബി അംഗം എസ്.രാമചന്ദ്രന്‍ പിള്ള. എല്ലാ ഘടകങ്ങളും പരിഗണിച്ചാവും ജനറല്‍ സെക്രട്ടറിയെ തെരഞ്ഞെടുക്കുകയെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. യെച്ചൂരിക്കൊപ്പം, ജന.സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നയാളാണ് എസ്.ആര്‍.പി. പോളിറ്റ്ബ്യൂറോ അംഗം സീതാറാം യെച്ചൂരിയ്ക്ക് മുന്‍കൂറായി ആശംസ നേര്‍ന്ന പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
പുതിയ ജനറല്‍ സെക്രട്ടറിയെ കുറിച്ചുള്ള ചര്‍ച്ചകള്‍ തുടങ്ങിയിട്ടില്ല. ഇതു സംബന്ധിച്ച് ഇപ്പോള്‍ പ്രചരിക്കുന്നതെല്ലാം ഊഹാപോഹങ്ങള്‍ മാത്രമാണ്. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് കേരളഘടകം തന്നെ പിന്തുണ്ക്കുന്നു എന്ന വാര്‍ത്തകളും ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരം ഉണ്ടാവില്ല. ഞായറാഴ്ച ഇത് സംബന്ധിച്ച് തീരുമാനം ഉണ്ടാവുമെന്നും എസ്.ആര്‍.പി കൂട്ടിച്ചേര്‍ത്തു.
പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനായി ഈ വര്‍ഷാവസാനം പ്ലീനം വിളിച്ചു ചേര്‍ക്കും. അതിനു മുമ്പായി സംസ്ഥാന ഘടകങ്ങളില്‍ നിന്ന് അഭിപ്രായം തേടുമെന്നും എസ്ആര്‍പി പറഞ്ഞു.

 

LIVE NEWS - ONLINE

  • 1
    50 mins ago

    മോദി ഇന്ത്യയെ തകര്‍ത്തു: മമത

  • 2
    4 hours ago

    ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം

  • 3
    5 hours ago

    ശബരിമലയില്‍ ഒരുപാട് സ്ത്രീകള്‍ പോയെന്ന് മന്ത്രി ജയരാജന്‍

  • 4
    5 hours ago

    കീടനാശിനി ശ്വസിച്ച രണ്ടു തൊഴിലാളികള്‍ മരിച്ചു

  • 5
    5 hours ago

    കര്‍ണാടക പ്രതിസന്ധി; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 6
    5 hours ago

    കര്‍ണാടക; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 7
    6 hours ago

    ശബരിമല വിഷയത്തില്‍ സര്‍ക്കാറിന് ജനം മറുപടിനല്‍കും: എം.കെ. രാഘവന്‍

  • 8
    7 hours ago

    സ്‌കൂട്ടറില്‍ മിനിവാന്‍ ഇടിച്ച് സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു

  • 9
    7 hours ago

    സ്‌പോര്‍ട്‌സ് സ്‌കൂള്‍ പ്രവേശനം; ജില്ലാ തെരഞ്ഞെടുപ്പ്