Friday, September 21st, 2018

സിപിഎം ജന.സെക്രട്ടറി; തര്‍ക്കം രൂക്ഷം യെച്ചൂരിലക്ക് വിജയാശംസ നേര്‍ന്ന് വിഎസ്

        വിശാഖപട്ടണം: സി.പി.എം ജനറല്‍ സെക്രട്ടറി സ്ഥാനം സംബന്ധിച്ച് സിപിഎമ്മില്‍ തര്‍ക്കം രൂക്ഷം. പാര്‍ട്ടി കോണ്‍ഗ്രസ് തുടങ്ങുന്നതിന് മുമ്പ് തന്നെ സമവായത്തിലെത്താനുള്ള നീക്കം നടന്നെങ്കിലും ഫലം കണ്ടിട്ടില്ലെന്നാണ് സൂചന. നിലവില്‍ യെച്ചൂരിയുടെ പേരിനാണ് മുന്‍തൂക്കമെങ്കിലും കേരളത്തിലെ ഔദ്യോഗിക വിഭാഗത്തിന് ഏറെ അനഭിമതമായ പേരാണ് യെച്ചൂരിയുടേത്. വി.എസിനെ അകമഴിഞ്ഞ് പിന്തുണച്ചുവെന്നതാണ് യെച്ചൂരിയില്‍ അവര്‍ കണ്ടെത്തുന്ന കുറ്റം. കൂടാതെ പശ്ചിമബംഗാള്‍, ത്രിപുര സംസ്ഥാന ഘടകങ്ങളുടെ പിന്തുണയും യെച്ചൂരിക്കാണ്. നേരത്തെ സീതാറാം യെച്ചൂരിക്കാണ് സാധ്യത ഏറെ കല്‍പ്പിക്കപ്പെട്ടിരുന്നതെങ്കിലും … Continue reading "സിപിഎം ജന.സെക്രട്ടറി; തര്‍ക്കം രൂക്ഷം യെച്ചൂരിലക്ക് വിജയാശംസ നേര്‍ന്ന് വിഎസ്"

Published On:Apr 18, 2015 | 11:28 am

VS Achuthanandan full

 

 

 

 

വിശാഖപട്ടണം: സി.പി.എം ജനറല്‍ സെക്രട്ടറി സ്ഥാനം സംബന്ധിച്ച് സിപിഎമ്മില്‍ തര്‍ക്കം രൂക്ഷം. പാര്‍ട്ടി കോണ്‍ഗ്രസ് തുടങ്ങുന്നതിന് മുമ്പ് തന്നെ സമവായത്തിലെത്താനുള്ള നീക്കം നടന്നെങ്കിലും ഫലം കണ്ടിട്ടില്ലെന്നാണ് സൂചന. നിലവില്‍ യെച്ചൂരിയുടെ പേരിനാണ് മുന്‍തൂക്കമെങ്കിലും കേരളത്തിലെ ഔദ്യോഗിക വിഭാഗത്തിന് ഏറെ അനഭിമതമായ പേരാണ് യെച്ചൂരിയുടേത്. വി.എസിനെ അകമഴിഞ്ഞ് പിന്തുണച്ചുവെന്നതാണ് യെച്ചൂരിയില്‍ അവര്‍ കണ്ടെത്തുന്ന കുറ്റം. കൂടാതെ പശ്ചിമബംഗാള്‍, ത്രിപുര സംസ്ഥാന ഘടകങ്ങളുടെ പിന്തുണയും യെച്ചൂരിക്കാണ്. നേരത്തെ സീതാറാം യെച്ചൂരിക്കാണ് സാധ്യത ഏറെ കല്‍പ്പിക്കപ്പെട്ടിരുന്നതെങ്കിലും അപ്രതീക്ഷിതമായി എസ്. രാമചന്ദ്രന്‍പിള്ളയുടെ പേര് ഉയര്‍ന്നുവരികയായിരുന്നു. കേരള ഘടകത്തിന്റെ പിന്തുണയും എസ്.ആര്‍.പിക്ക് ഉള്ളതായി പ്രചാരണം ശക്തമാണ്. കേരള ഘടകം ശക്തമായി വാദിച്ചാല്‍ ഒരുപക്ഷെ, യെച്ചൂരിയുടെ സാധ്യത ഇല്ലാതാകാനും ഇടയുണ്ട്.
അതിനിടെ യെച്ചൂരിക്ക് പരസ്യമായി വിജയാശംസ നേര്‍ന്ന് കേരള പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ രംഗത്തെത്തി. സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഹോട്ടലില്‍ നിന്ന് ഇറങ്ങവെ യെച്ചൂരിയെ കണ്ട വി.എസ് അദ്ദേഹത്തിന് വിജയാശംസ നേരുകയായിരുന്നു. യെച്ചൂരി ജനറല്‍ സെക്രട്ടറിയാകണമെന്നാണ് ആഗ്രഹം. കൂടുതല്‍ ചെറുപ്പക്കാര്‍ നേതൃനിരയിലേക്ക് വരണമെന്നും വി.എസ് പറഞ്ഞു. യെച്ചൂരിക്ക് വിജയാശംസ നേര്‍ന്നോ എന്ന്മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ചെറുതായി തലയാട്ടി ചിരിച്ചുകൊണ്ട് വി.എസ് നടന്നുപോയി. ഇരുവരും ഒന്നിച്ചാണ് രാവിലെ സമ്മേളനവേദിയിലെത്തിയത്.
ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് എസ്.ആര്‍.പിയെ പിന്തുണക്കുന്നിതിടെ വി.എസിന്റെ നീക്കം ഏവരെയും ഞെട്ടിച്ചിട്ടുണ്ട്. യെച്ചൂരിയോട് എന്നും അനുഭാവം പ്രകടിപ്പിച്ചിട്ടുള്ള നേതാവാണ് വി.എസ്. യെച്ചൂരിക്കും വി.എസിനോട് അനുഭാവമുണ്ട്. വി.എസിനെതിരെ സംസ്ഥാന ഘടകം നടപടി ആവശ്യപ്പെട്ട് ശക്തമായി രംഗത്തെത്തിയപ്പെഴെല്ലാം യെച്ചൂരിയുടെ നിലപാട് നിര്‍ണായകമായിരുന്നു. ജനറല്‍ സെക്രട്ടറി ആരാകണമെന്നതുസംബന്ധിച്ച അനൗപചാരിക ചര്‍ച്ചകള്‍ രാവിലെ മുതല്‍ തുടങ്ങിയിട്ടുണ്ട്. ആരോഗ്യപരമായ കാരണങ്ങളാല്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാതിരിക്കുന്ന പശ്ചിമബംഗാള്‍ മുന്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ, നിരുപം സെന്‍ എന്നിവര്‍ യെച്ചൂരിയെ ജനറല്‍ സെക്രട്ടറി ആക്കണമെന്നാവശ്യപ്പെട്ട് നേതൃത്വത്തിന് കത്തുനല്‍കി. ത്രിപുര മുഖ്യമന്ത്രി മണിക് സര്‍ക്കാരും യെച്ചൂരിക്ക് അനുകൂലമാണെന്നാണ് സൂചന. അതേസമയം, മണിക്കിന്റെ നിലപാട് മാറ്റാന്‍ പ്രകാശ് കാരാട്ടും എസ്.ആര്‍.പിയും അദ്ദേഹത്തെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തിയതായും അറിയുന്നു.
എന്നാല്‍ സിപിഎമ്മിന്റെ പുതിയ ജനറല്‍ സെക്രട്ടറിയെ പുതിയ കേന്ദ്ര കമ്മിറ്റി തീരുമാനിക്കുമെന്നു പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രന്‍പിള്ള പ്രതികരിച്ചു. ഇതു സംബന്ധിച്ചു പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും അദ്ദേഹം ഒരു ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ജനറല്‍ സെക്രട്ടറി സ്ഥാനത്തിനായി എസ്ആര്‍പിയും സീതാറാം യെച്ചൂരിയും പിടിമുറുക്കുന്നുവെന്ന വാര്‍ത്തകള്‍ക്കിടെയാണു അദേഹത്തിന്റെ പ്രതികരണം.

 

 

 

LIVE NEWS - ONLINE

 • 1
  6 hours ago

  ബിഷപ്പിന്റെ അറസ്റ്റ് രേഖപ്പെടുത്തി

 • 2
  7 hours ago

  നരേന്ദ്രമോദിയേയും അമിത് ഷായേയും രൂക്ഷമായി വിമര്‍ശിച്ച് ശത്രുഘ്നന്‍ സിന്‍ഹ

 • 3
  9 hours ago

  ബിഷപ്പിനെ വൈദ്യപരിശോധനക്ക് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു

 • 4
  9 hours ago

  ടാന്‍സാനിയയില്‍ കടത്തുബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ 100 പേര്‍ മരിച്ചു

 • 5
  12 hours ago

  ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റില്‍

 • 6
  13 hours ago

  കന്യാസ്ത്രീസമരത്തെ സര്‍ക്കാര്‍ വിരുദ്ധ സമരമായി മാറ്റാന്‍ നീക്കം: കോടിയേരി

 • 7
  16 hours ago

  യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

 • 8
  17 hours ago

  അശ്ലീല വാട്‌സാപ്പ് വീഡിയോ; മൂന്നുപേര്‍ കസ്റ്റഡിയില്‍

 • 9
  17 hours ago

  കശ്മീരില്‍ മൂന്ന് പോലീസുദ്യോഗസ്ഥരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി