Tuesday, July 23rd, 2019

രണ്ടുവര്‍ഷം മുന്‍പത്തെ പശുമോഷണക്കേസില്‍ ഒരാള്‍ അറസ്റ്റിലായി

ഇടുക്കി: കട്ടപ്പന വണ്ടന്‍മേട്, ചക്കുപള്ളം മേഖലകളില്‍ രണ്ടുവര്‍ഷം മുന്‍പു നടന്ന പശുമോഷണക്കേസില്‍ ഒരാള്‍ അറസ്റ്റിലായി. പുറ്റടി കാലായില്‍ രതീഷ്(32) ആണ് പിടിയിലായത്. 2016 ജനുവരി ഏഴിന് അണക്കര കുറുമ്പോലി റെനിയുടെ വീട്ടില്‍ നിന്നും കാണാതായ പശുവിനെ ഈയിടെ അട്ടപ്പള്ളത്തെ ഫാമില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് രതീഷ് പിടിയിലായത്. ഇതോടെ, സുല്‍ത്താന്‍കട, കുമളി ഒന്നാംമൈല്‍, മയിലാടുംപാറ, ഏഴാംമൈല്‍ കടുക്കാസിറ്റി തുടങ്ങിയ മേഖലകളില്‍ നിന്ന് ഏഴോളം പശുക്കളെ കാണാതായ കേസുകളിലും തുമ്പുണ്ടാകുമെന്ന പ്രതീക്ഷയിലാണ് പോലീസും ക്ഷീരകര്‍ഷകരും. കഴിഞ്ഞ ദിവസവും … Continue reading "രണ്ടുവര്‍ഷം മുന്‍പത്തെ പശുമോഷണക്കേസില്‍ ഒരാള്‍ അറസ്റ്റിലായി"

Published On:Sep 1, 2018 | 8:02 am

ഇടുക്കി: കട്ടപ്പന വണ്ടന്‍മേട്, ചക്കുപള്ളം മേഖലകളില്‍ രണ്ടുവര്‍ഷം മുന്‍പു നടന്ന പശുമോഷണക്കേസില്‍ ഒരാള്‍ അറസ്റ്റിലായി. പുറ്റടി കാലായില്‍ രതീഷ്(32) ആണ് പിടിയിലായത്. 2016 ജനുവരി ഏഴിന് അണക്കര കുറുമ്പോലി റെനിയുടെ വീട്ടില്‍ നിന്നും കാണാതായ പശുവിനെ ഈയിടെ അട്ടപ്പള്ളത്തെ ഫാമില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് രതീഷ് പിടിയിലായത്. ഇതോടെ, സുല്‍ത്താന്‍കട, കുമളി ഒന്നാംമൈല്‍, മയിലാടുംപാറ, ഏഴാംമൈല്‍ കടുക്കാസിറ്റി തുടങ്ങിയ മേഖലകളില്‍ നിന്ന് ഏഴോളം പശുക്കളെ കാണാതായ കേസുകളിലും തുമ്പുണ്ടാകുമെന്ന പ്രതീക്ഷയിലാണ് പോലീസും ക്ഷീരകര്‍ഷകരും. കഴിഞ്ഞ ദിവസവും ഒട്ടകത്തലമേട്ടില്‍ നിന്നു പശുവിനെ കാണാതായിരുന്നു. റെനിയുടെ കന്നുകാലിത്തൊഴുത്തില്‍ നിന്നു രാത്രി സമയത്തു പശുവിനെ അഴിച്ചുകൊണ്ടുപോകുകയായിരുന്നു. ഇതു സംബന്ധിച്ചു പരാതിപ്പെട്ടെങ്കിലും യാതൊരു വിവരവും ലഭിച്ചില്ല. റെനിക്ക് ഈ പശുവിനെ വിറ്റ വ്യക്തി കഴിഞ്ഞദിവസം അട്ടപ്പള്ളത്തെ ഫാമില്‍ എത്തിയപ്പോള്‍ ഇതിനെ തിരിച്ചറിഞ്ഞു. തുടര്‍ന്നു റെനിയെ വിവരം അറിയിക്കുകയും കുമളി പോലീസില്‍ പരാതി നല്‍കുകയും കാര്യമായ അന്വേഷണം നടക്കാതെ വന്നതോടെ വണ്ടന്‍മേട് പോലീസില്‍ പരാതിപ്പെടുകയായിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ പലരുടെ കൈമറിഞ്ഞാണ് പശുവിനെ ഫാം ഉടമ വാങ്ങിയതെന്ന് വ്യക്തമാകുകയും ഈ അന്വേഷണം രതീഷിലെത്തുകയുമായിരുന്നു.

LIVE NEWS - ONLINE

  • 1
    9 mins ago

    തലയോട്ടിക്കുള്ളിലെ രക്തസ്രാവം; മന്ത്രി മണിക്ക് ഇന്ന് ശസ്ത്രക്രിയ

  • 2
    30 mins ago

    കശ്മീര്‍ വിഷയത്തില്‍ ആരുടെയും സഹായം വേണ്ട: ഇന്ത്യ

  • 3
    33 mins ago

    വെള്ളക്കെട്ടില്‍ വീണ് ഒരാള്‍ മരിച്ചു

  • 4
    38 mins ago

    ഞാന്‍ പന്ത്രണ്ടാം ക്ലാസുകാരനായ ഗുസ്തിക്കാരന്‍: പൃഥി രാജ്

  • 5
    2 hours ago

    തമിഴ്‌നാട് സ്വദേശികളായ ദമ്പതികള്‍ക്ക് നടുറോഡില്‍ ക്രൂരമര്‍ദനം

  • 6
    15 hours ago

    കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ ചൊവ്വാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

  • 7
    20 hours ago

    തലസ്ഥാനത്ത് തെരുവ് യുദ്ധം

  • 8
    21 hours ago

    യൂത്ത് കോണ്‍ഗ്രസ് പിഎസ് സി ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം

  • 9
    21 hours ago

    യൂണിവേഴ്‌സിറ്റി കോളജ് വധശ്രമക്കേസ്; പ്രതികള്‍ക്കായി തെരച്ചില്‍