Wednesday, July 24th, 2019

പശുവിന്റെ പേരിലുള്ള അക്രമങ്ങള്‍ ആവര്‍ത്തിക്കരുത്: സുപ്രീം കോടതി

ന്യൂഡല്‍ഹി: പശുവിന്റെ പേരിലുള്ള അക്രമങ്ങള്‍ സംഭവിക്കാന്‍ പാടില്ലെന്നും ഇക്കാര്യങ്ങള്‍ സംഭവിക്കില്ലെന്ന് ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരുകള്‍ക്കാണെന്നും സുപ്രീം കോടതി. ഗോരക്ഷാ അക്രമങ്ങള്‍ സംബന്ധിച്ച ഹര്‍ജി പരിഗണിക്കവെ സുപ്രീം കോടതി ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് ഈ പരാമര്‍ശം നടത്തിയത്. ആള്‍ക്കൂട്ട അക്രമങ്ങളെയും ഇരകളെയും ജാതിയും മതവുമായും ബന്ധിപ്പിക്കരുതെന്നും സുപ്രീം കോടതി മുന്നറിയിപ്പ് നല്‍കി. നിയമം കയ്യിലെടുക്കാന്‍ ആര്‍ക്കും അവകാശമില്ല. ഇത്തരം സംഭവങ്ങളില്‍നിന്നു സംരക്ഷണം നല്‍കേണ്ട ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരുകളിലാണ് നിക്ഷിപ്തമായിരിക്കുന്നതെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. … Continue reading "പശുവിന്റെ പേരിലുള്ള അക്രമങ്ങള്‍ ആവര്‍ത്തിക്കരുത്: സുപ്രീം കോടതി"

Published On:Jul 3, 2018 | 4:40 pm

ന്യൂഡല്‍ഹി: പശുവിന്റെ പേരിലുള്ള അക്രമങ്ങള്‍ സംഭവിക്കാന്‍ പാടില്ലെന്നും ഇക്കാര്യങ്ങള്‍ സംഭവിക്കില്ലെന്ന് ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരുകള്‍ക്കാണെന്നും സുപ്രീം കോടതി. ഗോരക്ഷാ അക്രമങ്ങള്‍ സംബന്ധിച്ച ഹര്‍ജി പരിഗണിക്കവെ സുപ്രീം കോടതി ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് ഈ പരാമര്‍ശം നടത്തിയത്. ആള്‍ക്കൂട്ട അക്രമങ്ങളെയും ഇരകളെയും ജാതിയും മതവുമായും ബന്ധിപ്പിക്കരുതെന്നും സുപ്രീം കോടതി മുന്നറിയിപ്പ് നല്‍കി.
നിയമം കയ്യിലെടുക്കാന്‍ ആര്‍ക്കും അവകാശമില്ല. ഇത്തരം സംഭവങ്ങളില്‍നിന്നു സംരക്ഷണം നല്‍കേണ്ട ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരുകളിലാണ് നിക്ഷിപ്തമായിരിക്കുന്നതെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.
ഗോരക്ഷയുടെ പേരില്‍ നടക്കുന്ന അക്രമങ്ങള്‍ തടയാനും അക്രമങ്ങള്‍ നടത്തുന്ന സംഘങ്ങളെ നിരീക്ഷിക്കാന്‍ ഉദ്യോഗസ്ഥരെ നിയോഗിക്കാനും ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ സുപ്രീം കോടതി 29 സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു. ഗോരക്ഷാ അക്രമങ്ങള്‍ക്കെതിരേ തുഷാര്‍ ഗാന്ധി സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു സുപ്രീം കോടതി ഉത്തരവ്.

 

LIVE NEWS - ONLINE

  • 1
    2 hours ago

    തെരുവുനായ 6 വയസുകാരന്റെ തല കടിച്ചുപറിച്ചു

  • 2
    2 hours ago

    എലിയെ പേടിച്ച് ഇല്ലം ചുടരുത്: മുഖ്യമന്ത്രി

  • 3
    2 hours ago

    പോലീസ് നേരായ വഴിക്കല്ല: എല്‍ദോ എബ്രഹാം എം.എല്‍.എ

  • 4
    3 hours ago

    സ്‌കൂള്‍ ബസ് നിയന്ത്രണംവിട്ടു മറിഞ്ഞു കുട്ടികള്‍ക്കു പരിക്ക്

  • 5
    3 hours ago

    എല്ലാം വിലക്ക് വാങ്ങാന്‍ സാധിക്കില്ലെന്ന് ബി.ജെ.പി തിരിച്ചറിയും: പ്രിയങ്ക

  • 6
    3 hours ago

    സ്‌കൂളുകള്‍ക്ക് അവധിയെന്ന് വ്യാജ സന്ദേശം; കേസെടുക്കാന്‍ കലക്ടറുടെ നിര്‍ദേശം

  • 7
    4 hours ago

    ചെറുതല്ല എന്നാല്‍ വലുതും

  • 8
    4 hours ago

    കായിക ലോകം ഇനി ടോക്യോയിലേക്ക്

  • 9
    4 hours ago

    ആട്ടും തുപ്പും സഹിച്ച് സി.പി.ഐ എത്രകാലം മുന്നോട്ടു പോകും: ചെന്നിത്തല