Thursday, June 20th, 2019

കൊലക്കേസില്‍ സാക്ഷിപറഞ്ഞ ബി ജെ പി പ്രവര്‍ത്തകന്റെ വീടിന് നേരെ കല്ലേറ്

        കണ്ണൂര്‍: കൊളശ്ശേരി മഠത്തുംഭാഗത്ത് ബി ജെ പി പ്രവര്‍ത്തകന്റെ വീടിന് നേരെ അതിക്രമം. ഓട്ടോറിക്ഷാ ഡ്രൈവര്‍ മനോജിന്റെ വീടിന് നേരെയാണ് ഇന്നലെ രാത്രി കല്ലേറുണ്ടായത്. കല്ലേറില്‍ വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്. ലോറി ക്ലീനറായിരുന്ന പാറക്കെട്ടിലെ നിഖിലിനെ 2008ല്‍ കൊലപ്പെടുത്തിയ കേസിലെ സാക്ഷിയായിരുന്നു മനോജ്. കഴിഞ്ഞ ദിവസം നടന്ന വിചാരണയില്‍ ഇത് സംബന്ധിച്ച് മൊഴിയും നല്‍കിയിരുന്നു. ബി ജെ പി പ്രവര്‍ത്തകനായിരുന്ന നിഖിലിനെ കൊലപ്പെടുത്തിയ കേസില്‍ സി പി എം പ്രവര്‍ത്തകരാണ് … Continue reading "കൊലക്കേസില്‍ സാക്ഷിപറഞ്ഞ ബി ജെ പി പ്രവര്‍ത്തകന്റെ വീടിന് നേരെ കല്ലേറ്"

Published On:Jun 8, 2017 | 11:56 am

Window Glass Broken Full

 

 

 

 
കണ്ണൂര്‍: കൊളശ്ശേരി മഠത്തുംഭാഗത്ത് ബി ജെ പി പ്രവര്‍ത്തകന്റെ വീടിന് നേരെ അതിക്രമം. ഓട്ടോറിക്ഷാ ഡ്രൈവര്‍ മനോജിന്റെ വീടിന് നേരെയാണ് ഇന്നലെ രാത്രി കല്ലേറുണ്ടായത്. കല്ലേറില്‍ വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്.
ലോറി ക്ലീനറായിരുന്ന പാറക്കെട്ടിലെ നിഖിലിനെ 2008ല്‍ കൊലപ്പെടുത്തിയ കേസിലെ സാക്ഷിയായിരുന്നു മനോജ്. കഴിഞ്ഞ ദിവസം നടന്ന വിചാരണയില്‍ ഇത് സംബന്ധിച്ച് മൊഴിയും നല്‍കിയിരുന്നു. ബി ജെ പി പ്രവര്‍ത്തകനായിരുന്ന നിഖിലിനെ കൊലപ്പെടുത്തിയ കേസില്‍ സി പി എം പ്രവര്‍ത്തകരാണ് പ്രതികള്‍. വീടിന് കല്ലെറിഞ്ഞതിന് പിന്നില്‍ സി പി എം പ്രവര്‍ത്തകരാണെന്നാണ് ആരോപണം. ധര്‍മ്മടം പോലീസ് കേസെടുത്ത് അന്വേഷിച്ചുവരുന്നു.
ബാങ്ക് ജീവനക്കാരിയെ കാണാനില്ല
പഴയങ്ങാടി: ഭര്‍തൃമതിയായ ബാങ്ക് ജീവനക്കാരിയെ കാണാനില്ലെന്ന പരാതിയില്‍ പോലീസ് അന്വേഷണം തുടങ്ങി. ഏഴോം കുറുവാട്ടെ തച്ചോളത്ത് വളപ്പിലെ ടി വി വിജിന(23)യെയാണ് തിങ്കളാഴ്ച രാവിലെ 9 മുതല്‍ കാണാതായത്. പയ്യന്നൂരിലെ എച്ച് ഡി എഫ് സി ബാങ്കിലെ ജീവനക്കാരിയായ വിജിനയുടെ ഭര്‍ത്താവ് മലേഷ്യയിലാണ് ജോലി ചെയ്യുന്നത്. സഹോദരന്റെ പരാതിയില്‍ പഴയങ്ങാടി പോലീസ് കേസെടുത്തു.
ആയുധങ്ങള്‍ക്കും പ്രതികള്‍ക്കുമായി മാടപ്പീടിക, പാറാല്‍ പ്രദേശങ്ങളില്‍ വ്യാപക റെയ്ഡ്
തലശ്ശേരി: സി പി എം-ബി ജെ പി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന ന്യൂമാഹി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പോലീസ് ബോംബ് സ്‌ക്വാഡിന്റെ സഹായത്തോടെ ഇന്നും വ്യാപക പരിശോധന നടത്തി. ഇന്നലെ റെയ്ഡില്‍ 4 ബോംബുകളാണ് കണ്ടെടുത്തത്. ന്യൂമാഹി എസ് ഐ അന്‍സാദ്, അഡീഷണല്‍ എസ് ഐ വൃജനാഥ്, കണ്ണവം, ചൊക്ലി, പാനൂര്‍, തലശ്ശേരി തുടങ്ങിയ സ്റ്റേഷനിലെ എസ് ഐമാരും പരിശോധനയില്‍ പങ്കെടുക്കുന്നുണ്ട്. ഡി വൈ എസ് പി പ്രിന്‍സ് അബ്രഹാം, സി ഐ പ്രദീപന്‍ കണ്ണിപ്പൊയില്‍ എന്നിവരുടെ നേതൃത്വത്തിലാണ് നടപടികള്‍. രാഷ്ട്രീയ സംഘര്‍ഷം കണക്കിലെടുത്ത് സംഘര്‍ഷ പ്രദേശങ്ങളില്‍ കനത്ത പോലീസ് സുരക്ഷയും ഒരുക്കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം നടന്ന അക്രമ സംഭവങ്ങളില്‍ 4 കേസുകള്‍ ന്യൂമാഹി പോലീസും ഒരു കേസ് തലശ്ശേരി പോലീസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ബി എം എസ് പ്രവര്‍ത്തകന്റെ കട ബോംബെറിഞ്ഞ് തകര്‍ത്തതും, ബി ജെ പി പ്രവര്‍ത്തകന്‍ ടെമ്പിള്‍ ഗേറ്റിലെ വിനോദിന്റെ വീടിന് മുന്നില്‍ ബോംബെറിഞ്ഞതും സാമൂഹ്യദ്രോഹികളാണെന്നാണ് പോലീസിന് നല്‍കിയ പരാതിയില്‍ ആരോപിക്കുന്നത്. അക്രമസംഭവങ്ങളില്‍ ഉള്‍പ്പെട്ട പ്രതികള്‍ക്കായും പോലീസ് പരിശോധന നടത്തിവരികയാണ്. കൊമ്മല്‍ വയല്‍, പുന്നോല്‍ താഴെ വയല്‍, ആച്ചുകുളങ്ങര തുടങ്ങിയ പ്രദേശങ്ങളിലാണ് ഇന്നും പോലീസ് ബോംബ് സ്‌ക്വാഡിന്റെ സഹായത്തോടെ പരിശോധന നടത്തിവരുന്നത്. ഈ പ്രദേശങ്ങളില്‍ രാത്രികാലങ്ങളില്‍ സ്‌ഫോടനശബ്ദം കേള്‍ക്കാറുണ്ടെന്നും നാട്ടുകാര്‍ പറയുന്നു.

LIVE NEWS - ONLINE

 • 1
  5 hours ago

  തൃശൂരില്‍ കള്ളനോട്ടുമായി സഹോദരങ്ങള്‍ അറസ്റ്റില്‍

 • 2
  7 hours ago

  തമിഴ്‌നാടിന് കുടിവെള്ളം ട്രെയിന്‍മാര്‍ഗം എത്തിച്ചുനല്‍കാമെന്ന് കേരളം

 • 3
  8 hours ago

  ഹിമാചല്‍പ്രദേശിലെ കുളുവില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 15 പേര്‍ മരിച്ചു

 • 4
  10 hours ago

  സാജന്‍ സിപിഎം കുടിപ്പകയുടെ ഇര: കെ സുരേന്ദ്രന്‍

 • 5
  11 hours ago

  കല്ലട ബസിലെ പീഡനശ്രമം; ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കും: മന്ത്രി ശശീന്ദ്രന്‍

 • 6
  12 hours ago

  പ്രവാസി വ്യവസായിയുടെ ആത്മഹത്യ; ആന്തൂര്‍ നഗരസഭ ഉദ്യോഗസ്ഥരെ മന്ത്രി വിളിപ്പിച്ചു

 • 7
  14 hours ago

  മുത്തലാഖ് നിര്‍ത്തലാക്കണം: രാഷ്ട്രപതി

 • 8
  14 hours ago

  പ്രവാസികള്‍ക്കും കുടുംബങ്ങള്‍ക്കും വിമാന നിരക്കില്‍ ഉളവ് നല്‍കും: മുഖ്യമന്ത്രി

 • 9
  15 hours ago

  ഫോണ്‍ സ്വിച്ച് ഓഫ്; ബിനോയ് ഒളിവിലെന്ന് സൂചന