Sunday, November 18th, 2018

മര്‍ദനം; അഞ്ചുപേര്‍ക്ക് കഠിന തടവും പിഴയും

പിഴ അടച്ചില്ലെങ്കില്‍ ഏഴര മാസം കൂടി കഠിന തടവ് അനുഭവിക്കണം.

Published On:Jun 21, 2018 | 4:01 pm

കോഴിക്കോട്: എടച്ചേരി പഞ്ചായത്തിലെ കോട്ടേമ്പ്രം മഹാഗണപതി ക്ഷേത്രത്തിനു സമീപം കോട്ടേമ്പ്രം സ്വദേശികളായ കൃഷ്ണന്‍,സുധീഷ് എന്നിവരെ അടിച്ചു പരിക്കേല്‍പ്പിച്ച കേസില്‍ അഞ്ചു പേര്‍ക്ക് കഠിനതടവും പിഴയും. എടച്ചേരി കോട്ടേമ്പ്രം ചാലില്‍ താഴ കുനി രാജീവന്‍(39), തുണ്ടിയില്‍ സുനില്‍(31), തുണ്ടിയില്‍ അജേഷ്(41), തൂണേരി കളരിയുള്ളതില്‍ കോടമ്പറത്ത് പവിത്രന്‍(33), കളരിയുള്ളതില്‍ സുധീഷ്(30) എന്നിവരെയാണ് വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് എം.ടി.ജലജാറാണി ശിക്ഷിച്ചത്. രണ്ടു വര്‍ഷം വീതം കഠിന തടവും, 9500 രൂപ വീതം പിഴയുമാണ് ശിക്ഷ. പിഴ അടച്ചില്ലെങ്കില്‍ ഏഴര മാസം കൂടി കഠിന തടവ് അനുഭവിക്കണം. 2011 ജൂലൈ മൂന്നിനാണ് കേസിനാസ്പദമായ സംഭവം.

 

LIVE NEWS - ONLINE

  • 1
    8 hours ago

    അല്‍ഫോണ്‍സ് കണ്ണന്താനം നാളെ ശബരിമലയിലെത്തും

  • 2
    12 hours ago

    കേരളത്തിലെ 95 ശതമാനം ജനങ്ങളും ബിജെപിയുടെ സമരത്തിന് എതിരാണ്; കോടിയേരി ബാലകൃഷ്ണന്‍

  • 3
    16 hours ago

    അമേരിക്കയില്‍ 16കാരന്റെ വെടിയേറ്റ് തെലങ്കാന സ്വദേശി കൊല്ലപ്പെട്ടു

  • 4
    17 hours ago

    തലശ്ശേരിയില്‍ വീട്ടമ്മയുടെ ദേഹത്ത് ചുവന്ന പെയിന്റ് ഒഴിച്ചു

  • 5
    18 hours ago

    നടന്‍ കെ.ടി.സി അബ്ദുള്ള അന്തരിച്ചു

  • 6
    18 hours ago

    കെ. സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

  • 7
    1 day ago

    ശബരിമല തീര്‍ഥാടകരുടെ വാഹനം മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു

  • 8
    1 day ago

    കെ.പി ശശികലയ്ക്ക് ജാമ്യം

  • 9
    1 day ago

    ശശികല കോടതിയിലേക്ക്; ജാമ്യത്തിലിറങ്ങിയ ശേഷം ശബരിമലയ്ക്ക് പോകാന്‍ അനുമതി