ഭര്‍ത്താവ് കേസ് സമയത്ത് സ്ഥലത്തില്ലാതിരുന്നതിനാല്‍ ഇയാള്‍ക്കെതിരെയുള്ള നടപടി പ്രത്യേകമായി തുടരും.
ഭര്‍ത്താവ് കേസ് സമയത്ത് സ്ഥലത്തില്ലാതിരുന്നതിനാല്‍ ഇയാള്‍ക്കെതിരെയുള്ള നടപടി പ്രത്യേകമായി തുടരും.
കണ്ണൂര്‍: വിവാഹ സമയത്ത് നല്കിയ സ്ത്രീധനം കുറഞ്ഞുപോയെന്നും കൂടുതല്‍ ആവശ്യപ്പെട്ടും ബ്ലാത്തൂരിലെ അധ്യാപികയായ യുവതിയെ ഭര്‍ത്താവും വീട്ടുകാരും മാനസികമായി പീഡിപ്പിക്കുകയും മര്‍ദിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തുവെന്ന പരാതിയില്‍ ഭര്‍തൃമാതാവിനെ കോടതി തടവിനും പിഴയടക്കാനും ശിക്ഷിച്ചു. പൊറോറയിലെ കുനിയാലകത്ത് നരിയന്‍ നഫീസയെ (60)യാണ് വിവിധ വകുപ്പുകളിലായി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ഇ രഞ്ചിത്ത് നാലുമാസം തടവിനും ആയിരം രൂപ പിഴയടക്കാനും ശിക്ഷിച്ചത്.
നഫീസയുടെ മകന് മുഹമ്മദ് റഫീഖും പരാതിക്കാരിയും തമ്മില്‍ 2010 നവംബര്‍ ഏഴിനാണ് വിവാഹിതരായത്. എട്ട് ലക്ഷം രൂപയും 50 പവന് സ്വര്‍ണവും വിവാഹ സമയത്ത് നല്‍കിയിരുന്നു. ഇത് കുറഞ്ഞുപോയെന്ന് പറഞ്ഞാണ് തൊട്ടദിവസം തന്നെ പീഡനം തുടങ്ങിയത്. 2011 ഫിബ്രവരി 17ന് യുവതിയെ ഭര്‍തൃവീട്ടുകാര്‍ മര്‍ദിച്ച് പരിക്കേല്‍പ്പിക്കുകയുമായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി അവിടെ നിന്നാണ് പോലീസിന് പരാതി നല്‍കിയത്. ഭര്‍ത്താവ് മുഹമ്മദ് റഫീഖ് കേസ് സമയത്ത് സ്ഥലത്തില്ലാതിരുന്നതിനാല്‍ ഇയാള്‍ക്കെതിരെയുള്ള നടപടി പ്രത്യേകമായി തുടരും.